വിജയിയുടെ സിനിമാ എക്സിറ്റ് നിരാശപ്പെടുത്തി; വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിൽ പ്രതികരിച്ച് സൂരി

ജനങ്ങളുടെ വിശ്വാസം നേടിയാൽ ഏത് മേഖലയിലേക്കും കടന്നുചെല്ലാനുള്ള അവസരം അവർ നൽകുമെന്ന് സൂരി പറഞ്ഞു.
വിജയിയുടെ സിനിമാ എക്സിറ്റ് നിരാശപ്പെടുത്തി; വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിൽ പ്രതികരിച്ച് സൂരി
Published on

സിനിമയും രാഷ്ട്രീയവും തമ്മിലുള്ള മാറിവരുന്ന ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് നടൻ സൂരി. തന്റെ പുതിയ തമിഴ് ചിത്രം ‘മണ്ഡാടി’യുടെ പ്രമോഷന്റെ ഭാഗമായി കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. കോമഡി വേഷങ്ങളിൽ നിന്ന് നായക കഥാപാത്രങ്ങളിലേക്ക് ചുവടുമാറിയ സൂരി, വിജയ് സിനിമയിൽ നിന്ന് പിന്മാറി രാഷ്ട്രീയത്തിൽ സജീവമാകാനെടുത്ത തീരുമാനത്തെക്കുറിച്ചും പ്രതികരിച്ചു. ഒപ്പം സംവിധായകൻ രവികുമാറിനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവെച്ചു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂരി. ജനങ്ങളുടെ വിശ്വാസം നേടിയാൽ ഏത് മേഖലയിലേക്കും കടന്നുചെല്ലാനുള്ള അവസരം അവർ നൽകുമെന്ന് സൂരി പറഞ്ഞു. തന്റെ സിനിമാ യാത്രയിൽ പ്രേക്ഷകർ നൽകിയ പിന്തുണ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം. “ഒരു കോമഡി നടനിൽ നിന്ന് നായകനിലേക്ക് എന്നെ എത്തിച്ചത് പ്രേക്ഷകരാണ്. ജനങ്ങൾ ഒരാളെ സ്വീകരിച്ചാൽ ഏത് മേഖലയിലേക്കും അദ്ദേഹത്തിന് കടന്നുവരാനാകും. എന്നെയും അവർ സ്വീകരിച്ചു. അതുകൊണ്ടുതന്നെ നല്ല കഥകൾ തിരഞ്ഞെടുക്കാനും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ നൽകാനുമാണ് ഇനി ശ്രമം,” സൂരി പറഞ്ഞു.

വിജയിയുടെ സിനിമാ എക്സിറ്റ് നിരാശപ്പെടുത്തി; വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിൽ പ്രതികരിച്ച് സൂരി
പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു

വിജയിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചും സൂരി പ്രതികരിച്ചു. വിജയ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നിരാശാജനകമാണെന്ന് താരം പറഞ്ഞു. അതേസമയം, രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ കൂടുതൽ ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും എത്തുന്നുണ്ടെന്നും സൂരി അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികൾ പോലും യുവാക്കളും ചെറിയ കുട്ടികളും കാണുകയും രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പത്ത് വയസ്സുള്ള കുട്ടികൾക്കുപോലും ജനപ്രതിനിധികളുടെ പേരുകൾ തിരിച്ചറിയാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ജനങ്ങളിൽ രാഷ്ട്രീയ അവബോധം വർധിക്കുന്നത് ആരോഗ്യകരമായ മാറ്റമാണെന്നും സൂരി അഭിപ്രായപ്പെട്ടു.

അതിനിടെ, മാധിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘മണ്ഡാടി’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സൂരി. തമിഴ്നാട്ടിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പരമ്പരാഗത വള്ളംകളിയും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മത്സ്യത്തൊഴിലാളിയുടെ വേഷം അവതരിപ്പിച്ചത് അവരുടെ ജീവിതവും നേരിടുന്ന പ്രതിസന്ധികളും അടുത്തറിയാൻ സഹായിച്ചെന്നും സൂരി പറഞ്ഞു. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായിക. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. സെപ്റ്റംബർ 10നാണ് ‘മണ്ഡാടി’യുടെ റിലീസ്.

Summary

Tamil actor Soori has reacted to Vijay’s decision to step away from cinema and focus on politics. Speaking during the promotion of Mandaadi, Soori said Vijay’s absence is disappointing for the film industry and noted the growing political awareness among youngsters and children. He also discussed his upcoming project with director Ravikumar.

Madism Digital
madismdigital.com