‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു

സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ എന്നീ വമ്പൻ ചിത്രങ്ങളുടെ റിലീസ് തീയതികളും വിശേഷങ്ങളും.
‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു
Published on: 

പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് വമ്പൻ താരക്കൂട്ടുകെട്ടുകളുടെ ചിത്രങ്ങളാണ് നവംബറിൽ തിയറ്ററുകളിലെത്തുന്നത്. ‘ആവേശ’ത്തിന് ശേഷം മലയാളി സംവിധായകൻ ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ഒരുക്കുന്ന ‘സീൻ’ നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ എത്തും. അതേസമയം, മമ്മൂട്ടി–ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ‘ഓം’ നവംബർ 20ന് തിയറ്ററുകളിലെത്തും.

ആക്ഷൻ-കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ‘സീൻ’ ഴഗരം സ്റ്റുഡിയോസും 2D എന്റർടെയ്ൻമെന്റ് സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്കൊപ്പം മലയാളി താരം നസ്‌ലെനും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. മലയാളികളുടെ പ്രിയതാരം നസ്രിയ നസീമാണ് നായിക. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്.

‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു
വെഞ്ഞാറമൂട്ടിലെ മിമിക്രിക്കാരനിൽ നിന്ന് തമിഴകത്തെ അടക്കിവാഴാൻ നിൽക്കുന്ന സുരാജിന്റെ കഥ

അതേസമയം, ‘ഓം’ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററിൽ തോക്കേന്തി നിൽക്കുന്ന ധനുഷിനെയും മമ്മൂട്ടിയെയുമാണ് കാണാനാകുന്നത്. ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഒക്ടോബർ 16നായിരുന്നു ‘ഓം’ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘ജയിലർ 2’ റിലീസിനോടനുബന്ധിച്ച് രജനികാന്തിനോടുള്ള ആദരസൂചകമായി ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുcകയായിരുന്നു.

‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു
കാനിന് പിന്നാലെ പരസ്യചിത്രത്തിൽ ഒന്നിച്ച് ആലിയ ഭട്ടും F1 ഡ്രൈവർ കാർലോസ് സൈൻസും; ഏറ്റെടുത്ത് ആരാധകർ

‘സീൻ’ കേരളത്തിൽ റെക്കോർഡ് റിലീസായി എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസിന്റെ നീക്കം. കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. ടീസറിന് ആരാധകരിൽനിന്നും സിനിമാപ്രേമികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. ഇമ്പരാജ് ഐപിഎസ്. എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂര്യയുടെ വരവ്.

‘നവംബറിൽ തിയേറ്റർ കത്തും’; സൂര്യ–ജിത്തു മാധവന്റെ ‘സീൻ’, ധനുഷ്–മമ്മൂട്ടിയുടെ ‘ഓം’ റിലീസ് പ്രഖ്യാപിച്ചു
ഗാന്ധിജി ഇന്നും പ്രസക്തനാകുന്നത് എന്തുകൊണ്ട്?; സ്ക്രീനിൽ മഹാത്മാവിനെ അവതരിപ്പിച്ച നടന്മാർ പറയുന്നു

അതേസമയം, ഒക്ടോബർ 15നാണ് രജനികാന്ത് ചിത്രം ‘ജയിലർ 2’ തിയറ്ററുകളിലെത്തുന്നത്. ഇതിന് പിന്നാലെ നവംബർ 20ന് ‘ഓം’ എത്തും. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഓം’. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നസിറുദ്ദീൻ ഷായും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

‘ഓം ചാപ്റ്റർ 1: ഉധിരം – ദി ബ്ലഡ് വുഡ്’ എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഒടിടി. റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയതെന്നും റിപ്പോർട്ടുകളുണ്ട്. അതുപോലെ തന്നെ, ‘സീൻ’ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ‘സീനി’ന് സംഗീതം ഒരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്.

Summary

Suriya and Jithu Madhavan’s ‘Scene’ will release globally on November 6, while Dhanush and Mammootty starrer ‘Om’ will hit theatres on November 20. ‘Scene’ marks Jithu Madhavan’s Tamil debut and Sushin Shyam’s first Tamil film. ‘Om’, directed by Rajkumar Periasamy, features Mammootty in a significant role.

Madism Digital
madismdigital.com