സൂര്യ രാഷ്ട്രീയത്തിലേക്കില്ല; വിവാദ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി ഫാൻസ് ക്ലബ്ബ്

സൂര്യ ഫാൻസ് ക്ലബ്ബിലെ മുൻ അംഗമായ ആർ വീരമണി നടത്തിയ ചില പരാമർശങ്ങൾ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു
സൂര്യ രാഷ്ട്രീയത്തിലേക്കില്ല; വിവാദ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി ഫാൻസ് ക്ലബ്ബ്
Published on

തമിഴ് സിനിമാ ലോകത്ത് നിന്ന് മറ്റൊരു സൂപ്പർതാരം കൂടി രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്നുണ്ടോ എന്നതാണ് നിലവിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ദളപതി വിജയ് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി തമിഴ്‌നാട് മുഖ്യമന്ത്രിയായി ചരിത്രം കുറിക്കുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത ഊഴം സൂര്യയുടേതാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഈ പ്രചാരണങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, സൂര്യയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ 'ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ്ബ്' വ്യക്തമാക്കി.

സൂര്യ ഫാൻസ് ക്ലബ്ബിലെ മുൻ അംഗമായ ആർ വീരമണി അടുത്തിടെ നടത്തിയ ചില പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അസോസിയേഷൻ രംഗത്തെത്തിയത്.

സൂര്യ രാഷ്ട്രീയത്തിലേക്കില്ല; വിവാദ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി ഫാൻസ് ക്ലബ്ബ്
ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞു, ഇനി രാസലീല; ടൈറ്റിൽ പ്രഖ്യാപിച്ച് ടീം, ഒരുങ്ങുന്നത് ഹൊറർ-കോമഡിയോ?

"ദൈവം തീരുമാനിച്ചാൽ ഒരാൾ ജനനേതാവാകുന്നത് തടയാൻ ആർക്കുമാകില്ല" എന്ന വീരമണിയുടെ വാക്കുകളാണ് സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. വീരമണിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വീരമണി ഫാൻസ് അസോസിയേഷന്റെ ഭരണസമിതിയിൽ ഇല്ലെന്നും ക്ലബ്ബ് അറിയിച്ചു. അഗരം ഫൗണ്ടേഷനിലൂടെയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനങ്ങളെ സേവിക്കുന്നതിലാണ് സൂര്യയ്ക്ക് ഇപ്പോഴും താൽപ്പര്യവും സന്തോഷവും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഫാൻസ് അസോസിയേഷൻ അഭ്യർത്ഥിച്ചു.

സൂര്യ രാഷ്ട്രീയത്തിലേക്കില്ല; വിവാദ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി ഫാൻസ് ക്ലബ്ബ്
'ഹെവി ആയിരിക്കും'; ദുൽഖറിന്റെ ഐ ആം ഗെയിമിനെ കുറിച്ച് അജയൻ ചാലിശ്ശേരി

സംഭവം വിവാദമായതിനെത്തുടർന്ന്, താൻ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വീരമണി പിന്നീട് ഒരു വീഡിയോ സന്ദേശം കൂടി പുറത്തിറക്കിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിലായിരുന്നു വീരമണിയുടെ വിവാദ പ്രസംഗം.

സൂര്യ രാഷ്ട്രീയത്തിലേക്കില്ല; വിവാദ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി ഫാൻസ് ക്ലബ്ബ്
സ്വഭാവം മാറ്റാതെ സ്‌പൈഡര്‍മാന്‍; നാല് വമ്പന്‍ സസ്‌പെന്‍സുകള്‍ക്ക് ശേഷം വീണ്ടും രഹസ്യം ചോര്‍ത്തി ടോം ഹോളണ്ട്

''കാലത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോൾ നിങ്ങളുടെ മുഖങ്ങളിൽ ഞാൻ കാണുന്നത് നാളത്തെ എംഎൽഎമാരെയും എംപിമാരെയുമാണ്. നിയമസഭയ്ക്കുള്ളിൽ 'മന്ത്രി' എന്നെഴുതിയ ബോർഡിന് പിന്നിലിരിക്കുന്നവരെ എനിക്കിവിടെ കാണാം. കാലവും ദൈവവും നിശ്ചയിച്ചാൽ ഇവിടെ എന്തും സംഭവിക്കാം. സൂര്യ നൽപണി ഇയക്കം വെക്കുന്ന ഈ ഒരടി ന്തും സംഭവിക്കാം. സൂര്യ നற்பണി ഇയക്കം ഇന്ന് മുന്നോട്ട് വയ്ക്കുന്ന ഈ ഒരടി, അടുത്ത രണ്ടുമൂന്ന് വർഷം കൊണ്ട് 130 അടി ഉയരത്തിൽ എത്തും. അതിനായി നിങ്ങളെല്ലാവരും തയ്യാറെടുക്കേണ്ടതുണ്ട്," - വീരമണി പറഞ്ഞു.

Summary

The All India Suriya Fans Club has officially clarified that Tamil actor Suriya has no intentions of entering politics, putting an end to recent speculations circulating on social media. The speculation started after a speech by R. Veeramani, a former office-bearer of the fans association. During a meeting, he passionately told fans that he envisioned them as future MLAs, MPs, and Ministers, claiming that the "Suriya Narpani Iyakkam" (welfare association) would reach massive heights in the next two to three years.

Madism Digital
madismdigital.com