'ഒരു ഹിന്ദു എന്ന നിലയില്‍ ലജ്ജ തോന്നി', 'അയോധ്യ വിധി വന്നതിന് ശേഷം ഷാറൂഖിനും ആമിറിനും സല്‍മാനും മെസേജ് അയച്ചു; സ്വര ഭാസ്‌കര്‍

'എനിക്കറിയാവുന്ന എല്ലാ മുസ്ലിംകളെയും വിളിക്കണം എന്നെനിക്കുണ്ടായിരുന്നു. ഒരു ഹിന്ദു എന്ന നിലയില്‍, ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, എനിക്ക് വളരെ ലജ്ജ തോന്നുന്നു, ഈ വിധിയോട് ഞാന്‍ യോജിക്കുന്നില്ല എന്ന് എനിക്ക് പറയണമായിരുന്നു'
'ഒരു ഹിന്ദു എന്ന നിലയില്‍ ലജ്ജ തോന്നി', 'അയോധ്യ വിധി വന്നതിന് ശേഷം ഷാറൂഖിനും ആമിറിനും സല്‍മാനും മെസേജ് അയച്ചു; സ്വര ഭാസ്‌കര്‍
Published on

തന്റെ നിലപാടുകള്‍ വിവാദങ്ങളുണ്ടാക്കിയാലും തുറന്നു പറയാന്‍ മടിക്കാത്ത നടിയാണ് സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ 2019-ലെ അയോധ്യ കേസിലെ സുപ്രീം കോടതി വിധി വന്നതിനുശേഷം താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. വിധിയറിഞ്ഞപ്പോള്‍ താന്‍ ഏറെ അസ്വസ്ഥയായെന്നും ഒരു ഹിന്ദു എന്ന നിലയില്‍ 'വളരെ ലജ്ജ തോന്നി' എന്നും 'ദി മിഡ്‌നൈറ്റ് അവര്‍' പോഡ്കാസ്റ്റില്‍ സംസാരിക്കവേ, സ്വര പറഞ്ഞു. തുടര്‍ന്ന് ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ തന്റെ ഫോണിലുണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കള്‍ക്കെല്ലാം താന്‍ മെസേജ് അയച്ചുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

'ആ വിധി വന്നപ്പോള്‍ ഞാന്‍ അസ്വസ്ഥതയായി. അത് അനീതിയാണെന്ന് എനിക്ക് തോന്നി. ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ സാര്‍ മുതല്‍ ഫഹദ് വരെയുള്ള എന്റെ ഫോണ്‍ ബുക്കിലുള്ള എല്ലാ മുസ്ലിംകള്‍ക്കും ഞാന്‍ മെസേജ് അയച്ചു. എനിക്കറിയാവുന്ന എല്ലാ മുസ്ലിംകളെയും വിളിക്കണം എന്നെനിക്കുണ്ടായിരുന്നു. ഒരു ഹിന്ദു എന്ന നിലയില്‍, ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, എനിക്ക് വളരെ ലജ്ജ തോന്നുന്നു, ഈ വിധിയോട് ഞാന്‍ യോജിക്കുന്നില്ല എന്ന് എനിക്ക് പറയണമായിരുന്നു', സ്വര പറഞ്ഞു.

അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് അന്ന് വിധി പ്രസ്താവിച്ചത്. മസ്ജിദ് നിര്‍മ്മാണത്തിനായി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സ്വരയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

'ഒരു ഹിന്ദു എന്ന നിലയില്‍ ലജ്ജ തോന്നി', 'അയോധ്യ വിധി വന്നതിന് ശേഷം ഷാറൂഖിനും ആമിറിനും സല്‍മാനും മെസേജ് അയച്ചു; സ്വര ഭാസ്‌കര്‍
അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞതിന് പിന്നിൽ ആ അമ്മയാണ്; വിവാദത്തിൽ പ്രതികരണവുമായി ഉർവശി

'രാമമന്ദിര്‍ വിധിയില്‍ സ്വര ഭാസ്‌കര്‍ അസ്വസ്ഥയായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് അവരോട് സഹതാപം തോന്നാറുണ്ട്. സിനിമകളില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ രാപ്പകലില്ലാതെ ബോളിവുഡിനെ പുകഴ്ത്തുന്നു, പക്ഷേ അവസരങ്ങള്‍ മാത്രം വരുന്നില്ല', ഒരു എക്‌സ് ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്. 'അവര്‍ കോടതി ഉത്തരവ് കണ്ടു, ഞങ്ങള്‍ രാമനെ കണ്ടു' എന്ന് മറ്റൊരാളും പറഞ്ഞു.

ഇതേ പോഡ്കാസ്റ്റില്‍ ഭര്‍ത്താവ് ഫഹദ് അഹമ്മദുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും സ്വര സംസാരിച്ചു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ഗവേഷകനുമായ ഉമര്‍ ഖാലിദാണ് തങ്ങളുടെ പ്രണയത്തില്‍ പ്രധാന പങ്കുവഹിച്ചതെന്ന് സ്വര വെളിപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തായ ഖാലിദാണ് സ്വരയുടെ നമ്പര്‍ തനിക്ക് തന്നതെന്നും മുംബൈയില്‍ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിലേക്ക് അവരെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഫഹദും ഓര്‍ത്തെടുത്തു.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും സ്വരയെ ഫോണില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും അന്ന് ഏതാനും റിങുകള്‍ക്കുള്ളില്‍ അവര്‍ ഫോണ്‍ എടുത്തുവെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ താന്‍ പൊതുവേ എടുക്കാറില്ലെന്ന് സ്വര വ്യക്തമാക്കി. എന്നാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നതിനാല്‍ ആ സമയത്ത് പ്രതിഷേധവുമായി ബന്ധപ്പെട്ട് വിളിച്ചവരോട് പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു ഹിന്ദു എന്ന നിലയില്‍ ലജ്ജ തോന്നി', 'അയോധ്യ വിധി വന്നതിന് ശേഷം ഷാറൂഖിനും ആമിറിനും സല്‍മാനും മെസേജ് അയച്ചു; സ്വര ഭാസ്‌കര്‍
സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും

അതേസമയം, സഞ്ജയ് ലീലാ ഭന്‍സാലിയുടെ 'പദ്മാവത്' സിനിമയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ അടുത്ത കാലത്തും സ്വര വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ 'ജൗഹര്‍' (കൂട്ടായ ആത്മാഹുതി) ആചാരത്തെ ചിത്രീകരിച്ചതിനെ ചോദ്യം ചെയ്ത് അവര്‍ സംവിധായകന് തുറന്ന കത്തെഴുതിയിരുന്നു. സ്ത്രീകളുടെ വ്യക്തിത്വത്തെ അവരുടെ ലൈംഗികതയുമായോ 'ലൈംഗിക മാനവുമായോ' മാത്രം കൂട്ടിക്കെട്ടരുതെന്ന് സ്വര കത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് സ്വര വീണ്ടും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. ചിത്രത്തിലെ ജൗഹറിന്റെ ചിത്രീകരണം ലൈംഗിക അതിക്രമ അതിജീവിതര്‍ക്ക് നല്‍കുന്ന സന്ദേശത്തെക്കുറിച്ചാണ് താന്‍ ചിന്തിച്ചതെന്ന് അവര്‍ പറഞ്ഞിരുന്നു.

Summary

Actor Swara Bhasker has recalled her reaction to the Supreme Court’s 2019 Ayodhya verdict, saying she was deeply upset by the judgment and felt “really ashamed” as a Hindu. Speaking on The Midnight Hour podcast, she said she messaged Muslim friends in her phonebook, including Shah Rukh Khan, Aamir Khan and Salman Khan, to express her apology and disagreement with the verdict.

Madism Digital
madismdigital.com