ആവേശം ലേശം കൂടുതലാ... മാപ്പാക്കണം; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ക്ലൈമാക്സ് ടോം ഹോളണ്ട് ചോർത്തിയോ?

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജപ്പാനിൽ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം
ആവേശം ലേശം കൂടുതലാ... മാപ്പാക്കണം; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ക്ലൈമാക്സ് ടോം ഹോളണ്ട് ചോർത്തിയോ?
Published on

ഹോളിവുഡ് താരം ടോം ഹോളണ്ടിന് ഒരു പ്രത്യേകതയുണ്ട് അഭിമുഖങ്ങളിൽ ആവേശം മൂത്ത് സിനിമയുടെ രഹസ്യങ്ങളും ക്ലൈമാക്സുമൊക്കെ അറിയാതെ പറഞ്ഞുപോവുക. മാർവൽ സിനിമകളുടെ കഥ ചോർത്തുന്നതിൽ പണ്ടേ ‘കുപ്രസിദ്ധനായ’ ടോം ഹോളണ്ട്, ഇതാ പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ കാര്യത്തിലും അത് ആവർത്തിച്ചിരിക്കുകയാണ്.

റിലീസിനൊരുങ്ങുന്ന ‘സ്പൈഡർമാൻ; ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ക്ലൈമാക്സ് ഹോളണ്ട് ഒരു അഭിമുഖത്തിനിടെ ഏതാണ്ട് പരസ്യമാക്കാനിരുന്നതാണ്. എന്നാൽ സഹതാരങ്ങൾ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് മാത്രം കഥ ചോർന്നില്ല

ആവേശം ലേശം കൂടുതലാ... മാപ്പാക്കണം; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ക്ലൈമാക്സ് ടോം ഹോളണ്ട് ചോർത്തിയോ?
കണ്ണുകറുക്കുന്ന സ്‌പൈഡര്‍മാനും ഫുട്‌ബോള്‍ മിശിഹായും; പുതിയ ടീസറിലെ ആ രഹസ്യമെന്ത്?

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജപ്പാനിൽ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, "ഈ സിനിമ എത്രത്തോളം വൈകാരികമാണോ, അതുപോലെ തന്നെയാണ് ഇതിന്റെ അവസാനവും, അത് അവസാനിക്കുന്നത്" എന്ന് ടോം പറഞ്ഞു തുടങ്ങി. താരം കഥ മുഴുവൻ വിളിച്ചുപറയുകയാണെന്ന് മനസ്സിലായ ഉടനെ സഹതാരം സെൻഡയ "വേണ്ട, അത് പറയരുത്!" എന്ന് പറഞ്ഞ് ടോമിനെ തടഞ്ഞു. ഒപ്പമുണ്ടായിരുന്ന ജേക്കബ് ബറ്റാലനും "നമുക്കിത് രഹസ്യമായി തന്നെ വെക്കാം" എന്ന് പറഞ്ഞ് ടോമിന്റെ വായടപ്പിച്ചു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്

ടോം ഹോളണ്ട് കഥ മുഴുവനായി പറഞ്ഞില്ലെങ്കിലും, പകുതിക്ക് വെച്ച് നിർത്തിയ വാചകം ഇപ്പോൾ സ്പൈഡർമാൻ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. സിനിമയ്ക്ക് വളരെ സങ്കടകരമായ ഒരു അവസാനമായിരിക്കുമോ ഉണ്ടാവുക എന്നാണ് പലരും ചോദിക്കുന്നത്. "അവസാനം പീറ്റർ പാർക്കർ മരിക്കുമോ?" എന്ന രീതിയിലുള്ള ആശങ്കകളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്

ആവേശം ലേശം കൂടുതലാ... മാപ്പാക്കണം; 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ക്ലൈമാക്സ് ടോം ഹോളണ്ട് ചോർത്തിയോ?
'അതൊക്കെ പത്തിരുപത് വർഷം മുമ്പല്ലേ ഗയ്‌സ്'!... ട്വന്റി-ട്വന്റി ക്ലൈമാക്‌സ് വിവാദത്തിൽ കൺഫ്യൂഷൻ തീർത്ത് ജയറാം!

കഴിഞ്ഞ സിനിമയിലെ സംഭവങ്ങൾക്ക് ശേഷം, തന്റെ കോളേജ് പഠനവും ഒപ്പം ന്യൂയോർക്ക് നഗരത്തിന്റെ കാവൽക്കാരൻ എന്ന റോളും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന പീറ്റർ പാർക്കറെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. പുതിയ വില്ലന്മാരും അപ്രതീക്ഷിതമായ മാറ്റങ്ങളും പീറ്ററിന് വെല്ലുവിളിയാകും. ടോം ഹോളണ്ട്, സെൻഡയ, ജേക്കബ് ബറ്റാലൻ എന്നിവരുടെ തകർപ്പൻ കെമിസ്ട്രി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണം. ജൂലൈ 31ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Summary

Tom Holland nearly revealed the ending of Spider-Man: Brand New Day during a promotional interview in Japan. Zendaya and Jacob Batalon quickly stopped him, sparking fan theories about an emotional climax

Madism Digital
madismdigital.com