'എന്റെ പുസ്തകത്തെ ഓർത്ത് പടത്തിനു പേരിട്ടതിനു നന്ദി', ഷാഹി കബീറിനോട് എഴുത്തുകാരൻ എൻ പി സജീഷ്

‘ഉന്മാദം’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോൾ, ചിത്രത്തിന്റെ പേരിന് പിന്നാലെ നന്ദി അറിയിച്ച് എഴുത്തുകാരൻ എൻ പി സജീഷ്
'എന്റെ പുസ്തകത്തെ ഓർത്ത് പടത്തിനു പേരിട്ടതിനു നന്ദി', ഷാഹി കബീറിനോട് എഴുത്തുകാരൻ എൻ പി സജീഷ്
Published on

കുഞ്ചാക്കോ ബോബന്‍-ഷാഹി കബീര്‍ കൂട്ടുകെട്ടിൽ കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഉന്മാദം'. പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസിന് പിന്നാലെ, സിനിമയുടെ പേരിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എഴുത്തുകാരൻ എൻ.പി. സജീഷ്ന്റെ പുസ്തകത്തിൽ നിന്നാണ് സിനിമയ്ക്ക് ഈ പേര് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തികൊണ്ട് ഷാഹി കബീറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

'എന്റെ പുസ്തകത്തെ ഓർത്ത് പടത്തിനു പേരിട്ടതിനു നന്ദി', ഷാഹി കബീറിനോട് എഴുത്തുകാരൻ എൻ പി സജീഷ്
പിതാവിന്റെ തല്ലുപേടിച്ച് പേരുമാറ്റിയ നടന്‍; യൂസഫ് ഖാന്‍ എങ്ങനെ ദിലീപ് കുമാറായി?

2005-ൽ പ്രസിദ്ധീകരിച്ച 'ഉന്മാദം: അബോധത്തിന്റെ മഹോത്സവം' എന്ന പുസ്തകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സജീഷ് പറഞ്ഞ വാക്കുകൾ

"എന്റെ പുസ്തകം ഓർത്തതിനും അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിനും നന്ദി ഷാഹി കബീർ. 21 വർഷങ്ങൾക്കു മുമ്പ് എഴുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2005 മേയിലാണ് പ്രസിദ്ധീകരിച്ചത്. സുഹൃത്ത് ഷാനവാസുമായി ചേർന്ന് തയ്യാറാക്കിയ പുസ്തകം 'പ്രണത'യാണ് പുറത്തിറക്കിയത്. കലാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും സർഗാത്മക ഉന്മാദമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഷാഹിയുടെ 'ഉന്മാദം' കണ്ടു, എനിക്കിഷ്ടമായി. അടിസ്ഥാനപരമായി എഴുത്തുകാർ ഭൂതദയയുള്ളവരാണ്. എന്നാൽ വ്യവസ്ഥിതിയും അധികാരവും മനുഷ്യരെ അങ്ങനെയല്ലാതാവാൻ പരുവപ്പെടുത്തുന്നുണ്ട്. മനഃസാക്ഷിയുള്ള ഒരാൾ നിർദ്ദയമായ പോലീസ് സംവിധാനത്തിനുള്ളിലിരിക്കെ എഴുത്തുകാരനാവാൻ ശ്രമിച്ചാൽ അതാണ് ഷാഹിയുടെ കഥ. കിരൺ ദാസ് അത് നന്നായി തിരശ്ശീലയിലേക്ക് പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ആ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചു."

'എന്റെ പുസ്തകത്തെ ഓർത്ത് പടത്തിനു പേരിട്ടതിനു നന്ദി', ഷാഹി കബീറിനോട് എഴുത്തുകാരൻ എൻ പി സജീഷ്
'ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി, അച്ഛന്റെ ജീവിതത്തിൽ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകില്ല'; തുടക്കം വിശേഷം പങ്കുവെച്ച് വിസ്മയ

മലയാളത്തിലെ പ്രമുഖ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനക്കുപ്പായമണിയുന്ന ചിത്രമാണ് ഉന്മാദം. 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായൊരു ഫയലിന് പിന്നാലെ നായകൻ നടത്തുന്ന അന്വേഷണവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ധിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, കൃഷ്ണപ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ സേതുവും സംഗീതം മുജീബ് മജീദും നിർവ്വഹിച്ചിരിക്കുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിർമ്മാതാക്കൾ.

Summary

Writer N.P. Sajeesh thanked screenwriter Shahi Kabir for naming the film Unmadam after his 2005 book Unmadam: Abodhathinte Mahotsavam. He also praised the film, Kiran Das's direction, and Kunchacko Boban's performance.

Madism Digital
madismdigital.com