'ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി, അച്ഛന്റെ ജീവിതത്തിൽ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകില്ല'; തുടക്കം വിശേഷം പങ്കുവെച്ച് വിസ്മയ

തന്റെ ആദ്യ സിനിമയായ 'തുടക്ക'ത്തിന്റെ വിശേഷങ്ങളും ഒപ്പം അച്ഛനോടപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പങ്കുവെക്കുകയാണ് വിസ്മയ മോഹൻലാൽ
'ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി, അച്ഛന്റെ ജീവിതത്തിൽ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകില്ല'; തുടക്കം വിശേഷം പങ്കുവെച്ച് വിസ്മയ
Published on

നടൻ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. '2018' ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ കേന്ദ്ര കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. തന്റെ ആദ്യ സിനിമയുടെ അനുഭവങ്ങളും സെറ്റിൽ തന്റെ അച്ഛനോടൊപ്പമുള്ള വിശേഷങ്ങളും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് വിസ്മയ.

'ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി, അച്ഛന്റെ ജീവിതത്തിൽ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകില്ല'; തുടക്കം വിശേഷം പങ്കുവെച്ച് വിസ്മയ
'മോഹന്‍ലാലിന്റെ മകളാണ്, എന്നെ ആളുകള്‍ ജഡ്ജ് ചെയ്യും', തുറന്നുപറഞ്ഞ് വിസ്മയ

''തുടക്കത്തിൽ എനിക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, വളരെ ആവേശത്തിലായിരുന്നു. അച്ഛന്റെ കൂടെ അഭിനയിക്കാൻ പോകുകയാണല്ലോ എന്നൊരു സന്തോഷം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വലിയ ടെന്‍ഷനിലാണ്. അച്ഛന്റൊപ്പം ആദ്യമായി അഭിനയിക്കുയല്ലേ എന്ന് പറഞ്ഞ് അവര്‍ ഹൈപ്പ് കൂട്ടി. അതോടെ ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി. മാത്രമല്ല അല്പം പേടിയിലായിരുന്നു. സെറ്റിലെ അന്തരീക്ഷം തന്നെ വേറെയായിരുന്നു, കാരണം അച്ഛൻ അവിടെയുള്ളതുകൊണ്ട് എല്ലാവരും വളരെ നിശ്ശബ്ദരായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഷോട്ട് എത്ര തവണ ആവർത്തിച്ചുവെന്ന് എനിക്ക് തന്നെ അറിയില്ല, കാരണം കുറെ ടേക്കുകൾ വേണ്ടിവന്നു. അച്ഛന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. അച്ഛനൊപ്പമുള്ള രണ്ടാമത്തെ ദിവസവും ടെന്‍ഷന് കുറഞ്ഞിരുന്നില്ല. സീനിലെ ഒരു ഭാഗം എനിക്ക് ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ അത് വേണ്ടന്ന് വെച്ച് മുന്നോട്ട് പോവുകയായിരുന്നു. ബാക്കിയുള്ള ഭാഗമെല്ലാം ശരിയായി വന്നിരുന്നു. അച്ഛന്‍ ആ സമയങ്ങളിൽ എല്ലാം എന്നോട് പറഞ്ഞത് മായ വേഗത കുറയ്ക്കൂ, ശാന്തമായി ചെയ്യൂ എന്നാണ്. "അച്ഛൻ എന്നോട് 'സ്ലോ ഡൗൺ' ചെയ്യാൻ പറഞ്ഞത് വലിയൊരു കാര്യമായിരുന്നു. കാരണം പേടി കൂടുന്തോറും ഞാൻ തെറ്റുകൾ വരുത്തുകയും വേഗത്തിൽ അഭിനയിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു'' എന്ന് വിസ്മയ പറഞ്ഞു.

'ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി, അച്ഛന്റെ ജീവിതത്തിൽ ഇത്രയധികം ടേക്ക് പോയിട്ടുണ്ടാകില്ല'; തുടക്കം വിശേഷം പങ്കുവെച്ച് വിസ്മയ
കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും കാണും; ഇപ്പോഴും എവിടെയും എത്തിയിട്ടില്ല മനസ്സ് തുറന്ന് ഹരിശ്രീ അശോകൻ

''അച്ഛനും സായ് അങ്കിളും അവരെല്ലാവരും ചെയ്യുന്ന ജോലികൾ കാണാൻ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമായിരുന്നു. അവർ സെറ്റിൽ എത്തുമ്പോൾ ഇപ്പോഴും അവർക്ക് പാഷനും, ജോലിയോട് എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്ന് കാണുമ്പോൾ തന്നെ എനിക്ക് പ്രചോദനകരമാണ്'' എന്ന് വിസ്മയ വ്യക്തമാക്കി.

വിസ്‌മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ 'തുടക്കം' ഓഗസ്റ്റ് 7 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രമാണുള്ളത്

Summary

Vismaya Mohanlal has shared her memorable experience of acting alongside her father, Mohanlal, in her debut film Thudakkam. She revealed how nervous she was on set and how Mohanlal's simple advice helped her perform better.

Madism Digital
madismdigital.com