ഡോ. അനു പാപ്പച്ചൻ

ചലച്ചിത്ര നിരൂപക, എഴുത്തുകാരി, സാംസ്‌കാരിക പ്രവര്‍ത്തക. 2009 മുതല്‍ തൃശ്ശൂര്‍ വിമല കോളേജില്‍ മലയാളവിഭാഗത്തില്‍ അധ്യാപിക. മലയാള സിനിമയിലെ പെണ്‍ചരിത്ര പഠനം 'പെണ്‍തിര' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. മനോരമ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. നടി ശാരദയെ കുറിച്ച് എഡിറ്റ് ചെയ്ത പുസ്തകം 'ശാരദപ്രഭ' 2019-ല്‍ ചലച്ചിത്ര അക്കാദമി പുറത്തിറക്കി. 2024-ല്‍ യു.എസ് സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റ് ഫെല്ലോഷിപ്പിന് അര്‍ഹയായി. മികച്ച അധ്യാപികയ്ക്കുള്ള ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡും ( 2015) മികച്ച ഭാഷാ ( മലയാളം) അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പിടിഎ അവാര്‍ഡും (2025) നേടി.
ഡോ. അനു പാപ്പച്ചൻ
Madism Digital
madismdigital.com