'കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടു'; തുറന്നുപറഞ്ഞ് അമ്മ മുൻ ട്രഷറർ ഉണ്ണി ശിവപാൽ

ഇതിനെ എതിര്‍ത്തതാകാം തനിക്കെതിരായ നടപടിക്ക് കാരണമെന്നാണ് കരുതുന്നതെന്നും ഉണ്ണി ശിവപാൽ കൂട്ടിച്ചേര്‍ത്തു
'കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടു'; തുറന്നുപറഞ്ഞ് അമ്മ മുൻ ട്രഷറർ ഉണ്ണി ശിവപാൽ
Published on

താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ട്രഷറർ ഉണ്ണി ശിവപാൽ. കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടെന്നും താൻ അതിനെ എതിർത്തുവെന്നും ഉണ്ണി ശിവപാൽ പറഞ്ഞു. ഇക്കാരണത്താലാവാം തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

തന്നെ മാറ്റിനിര്‍ത്തിയാണ് പല കണക്കുകളും എഴുതിക്കൂട്ടിയത്. എനിക്കെതിരായ നടപടി ശ്വേത അറിഞ്ഞില്ലെന്നത് പച്ചക്കള്ളമാണ്. ഞാന്‍ എവിടെയും ഒളിച്ചോടിയിട്ടില്ല. പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമാണെന്നും ഉണ്ണി ശിവപാൽ വ്യക്തമാക്കി.

'കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടു'; തുറന്നുപറഞ്ഞ് അമ്മ മുൻ ട്രഷറർ ഉണ്ണി ശിവപാൽ
'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍

ഏറെ തര്‍ക്കങ്ങള്‍ക്കും പിരിമുറുക്കങ്ങൾക്കും ഒടുവില്‍ ഇന്നലെയാണ് അമ്മയുടെ ഭരണസമിതി രാജിവെച്ചത്. പ്രസിഡന്റായ ശ്വേത മേനോന്‍ ഉള്‍പ്പെടെ പതിനേഴംഗ ഭരണസമിതി രാജിവെച്ചതായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വരവ്- ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ശ്വേത മേനോന്‍ വേദിയില്‍ കയറി അറിയിച്ചു. അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്നെയാണ് ഭരണസമിതിയുടെ രാജി.

'കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടു'; തുറന്നുപറഞ്ഞ് അമ്മ മുൻ ട്രഷറർ ഉണ്ണി ശിവപാൽ
പോരടിച്ച് 'അമ്മ'യുടെ മക്കള്‍; സംഘടനയെ നയിക്കുന്നത് നിഴല്‍ നേതൃത്വം?

അതേസമയം, അമ്മയിലെ തന്റെ അംഗത്വം രാജിവെക്കുകയാണെന്നു ശ്വേത മേനോന്‍ അറിയിച്ചു. അമ്മ സംഘടന കുറ്റാരോപിതരായ ആളുകളുടെ കൈകളിലേയ്ക്ക് എത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരുടെയും പാവയാകാന്‍ താല്‍പ്പര്യമില്ലെന്നും ശ്വേത അറിയിച്ചു. താന്‍ പ്രസിഡന്റായ സെപ്റ്റംബര്‍ ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ എല്ലാം ശരിയാണെന്നും ശ്വേത അറിയിച്ചു. നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ രാജിവെച്ചിരിക്കുന്നത്. ബാബുരാജിൻ്റെ കാലത്തെ കണക്കുകൾ കൃത്യമല്ലെന്നും അജണ്ടയു​ടെ ഭാഗമായി ചിലർ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു.

'കുടുംബമേളക്കിടെ 15 ലക്ഷം രൂപ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കാതെ ചെലവിട്ടു'; തുറന്നുപറഞ്ഞ് അമ്മ മുൻ ട്രഷറർ ഉണ്ണി ശിവപാൽ
പൊലീസ് നൽകിയത് വലിയ ട്രോമ, ഉറക്കം നഷ്ടപ്പെട്ടു; ലക്ഷ്മിപ്രിയയുടെ കുടുംബത്തിലെ പ്രശ്നത്തിനുകാരണം ആ മെസേജല്ല, ഉള്ളടക്കം വെളിപ്പെടുത്തി അൻസിബ

'‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാൻ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. പണ്ടുതൊട്ട് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി ഇന്ന് എനിക്കും തോന്നി. മിക്ക ആളുകളെയും രജിസ്ട്രേഷന്‍ കൗണ്ടറില്‍നിന്നു മാറ്റിക്കൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാൻ തുറന്നു പറയും. അന്ന് അമ്മയിലെ സ്റ്റാഫിനെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ ഒരു മെയിൽ പോലും നൽകാതെ ട്രഷറര്‍ ഓടിപ്പോയി. മേയ് ഒന്നിന് അദ്ദേഹം പോയത്. അതിനാൽ കണക്കുകൾ തീർക്കാൻ ബുദ്ധിമുട്ടുണ്ടായി. ഞങ്ങൾ ചുമതലയേറ്റ സെപ്റ്റംബർ ഒന്നു തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാൽ, തൊട്ടുമുമ്പുള്ള ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവ​രെ ഞാൻ പുറത്തുപറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസമുണ്ട്. ഇതിൽ പാവയാകാതെ ഈ സംഘടന ഓടിക്കാൻ പറ്റില്ല. ഞാൻ പാവയല്ല,'' ശ്വേത മേനോന്‍ പറഞ്ഞു.

Summary

Former AMMA Treasurer Unni Sivapal has made a series of fresh allegations amid the ongoing turmoil within the Association of Malayalam Movie Artists (AMMA). He claimed that ₹15 lakh was spent during a family gathering without the approval of the Executive Committee and said he had strongly opposed the decision. Sivapal believes his stance on the issue may have contributed to the action taken against him.

In an interview with Asianet News, he further alleged that several financial records were prepared without his knowledge or involvement. He also rejected claims that AMMA President Shwetha Menon was unaware of the proceedings against him, calling such assertions “completely false.” Maintaining that he never went into hiding, Sivapal said internal conflicts within the organisation were intense, adding that even the WhatsApp group comprising only the President, Secretary, and Treasurer witnessed heated

Related Stories

'അമ്മ'യിൽ പരസ്യപ്പോര്: '67 ലക്ഷത്തിന്റെ കണക്കില്ല', സ്ത്രീകൾക്ക് തന്നെ ഉപദ്രവമായ കമ്മിറ്റിയെന്ന് ബാബുരാജ്, അഡ്ഹോക് കമ്മിറ്റി രമേഷ് പിഷാരടി നയിക്കും
'പാവയാകാന്‍ താല്‍പര്യമില്ല', 'കുറ്റാരോപിതരെ തിരികെ എത്തിക്കാന്‍ ശ്രമം', 'അമ്മ' അംഗത്വം ഉപേക്ഷിച്ച് ശ്വേത മേനോന്‍; ഭരണസമിതി ഒന്നടങ്കം രാജിവെച്ചു
കണക്കുകളെച്ചൊല്ലി വന്‍ തര്‍ക്കം, സമയം ആവശ്യപ്പെട്ട് ശ്വേത; 'അമ്മ'യെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, ജനറല്‍ ബോഡിയില്‍ വൈകാരികമായി മോഹന്‍ലാല്‍
അടുത്ത ജനറല്‍ ബോഡി യോഗം 
തായ്‌ലന്‍ഡില്‍, അംഗങ്ങളുടെ പെന്‍ഷന്‍ 6500 ആക്കണം; നിര്‍ദേശവുമായി ശ്വേത മേനോന്‍
Madism Digital
madismdigital.com