'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍

എതിരില്ലാത്ത സ്ഥാനത്തേക്ക് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പലര്‍ക്കും തന്നോട് വിരോധവും വൈര്യാഗ്യവുമായെന്ന് അൻസിബ
'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍
Published on

അതിജീവിത ഉൾപ്പെടെ പുറത്തുപോയവരെ അമ്മയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിന് എതിരുനിൽക്കുന്നത് ആരാണെന്ന നിർണായക ചോദ്യമുയർത്തി രാജിവച്ച ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. അംഗങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട് അതിജീവിത അടക്കമുള്ളവരെ സംഘടനയിലേയ്ക്ക് തിരികെകൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത്. ആ അംഗങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചതാണ് തനിക്കെതിരെ വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നും അന്‍സിബ ഹസന്‍ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

ശ്വേത മേനോൻ, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, കമ്മിറ്റി അംഗം ടിനി ടോം എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്‍സിബയുടെ രാജി. തന്നെ നിർബന്ധിച്ചാണ് രാജിവപ്പിച്ചതെന്നും ഇതിനുപിന്നിൽ ശ്വേത മേനോനാണെന്നും അൻസിബ കുറ്റപ്പെടുത്തി.

അതിജീവിത അടക്കം അമ്മയില്‍നിന്നു പോയവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ശ്വേത മേനോന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഭരണസമിതിയുടെ ആദ്യ മീറ്റിങ്ങില്‍ തന്നെ പ്രസിഡന്റ് ഈ വാഗ്ദാനം അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുന്നത് അമ്മയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തന്നെ ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. അന്ന് അവര്‍ പറഞ്ഞത് ഇങ്ങനെയാണ് 'നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചു പോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. രാജിവെച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്, അല്ലാതെ ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല'.

അതിജീവിതയെ തിരിച്ചുകൊണ്ടുവരാന്‍ എന്ത് മുന്‍കൈയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നെങ്കിലും അതിജീവിതയെയോ രാജിവെച്ച മറ്റുസ്ത്രീകളെയോ ആരെങ്കിലും വിളിച്ചു ചോദിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടോ എന്ന്?
അന്‍സിബ ഹസന്‍

അമ്മയില്‍നിന്ന് പോയവര്‍ എല്ലാവരും തിരിച്ചുവരണം എന്നാണ് തന്റെയും എല്ലാ അംഗങ്ങളുടെയും ആഗ്രഹം എന്ന് വ്യക്തമാക്കിയ ശ്വേത, തന്റെ വ്യക്തിപരമായ ദൗത്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡന്റ് എന്ന നിലയില്‍ അതിന് മുന്‍കൈ എടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കണമെന്ന് ഒറ്റസ്വരത്തില്‍ പറഞ്ഞ അംഗങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് അതിജീവിത അടക്കമുള്ളവരെ സംഘടനയിലേയ്ക്ക് തിരികെകൊണ്ടുവരാന്‍ കഴിയില്ലെന്ന് ആദ്യ മീറ്റിങ്ങില്‍ തന്നെ ശ്വേത മേനോന്‍ പറഞ്ഞു. ആ അംഗങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചത് തനിക്കെതിരെ വൈരാഗ്യമുണ്ടാകാന്‍ കാരണമായി.

ശ്വേത മേനോന്‍
ശ്വേത മേനോന്‍

ഒരു വാഗ്ദാനം നല്‍കിയാല്‍ അത് പാലിക്കണം. അതിജീവിതയെ തിരിച്ചുകൊണ്ടുവരാന്‍ എന്ത് മുന്‍കൈയാണ് സ്വീകരിച്ചത്. എന്നെങ്കിലും അതിജീവിതയെയോ രാജിവെച്ച മറ്റുസ്ത്രീകളെയോ ആരെങ്കിലും വിളിച്ചു ചോദിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടോ എന്ന്? ഔദ്യോഗികമായി ഒരു കത്തെങ്കിലും അയച്ചിട്ടുണ്ടോ? ഒന്നും നടന്നിട്ടില്ല.

'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍
എത്ര കാലം ഒളിച്ചുവയ്ക്കും ഈ പ്രശ്നങ്ങൾ

'അമ്മയില്‍ നിന്നും പുറത്തുപോയവരെ തിരിച്ചെടുക്കണമെന്ന ചര്‍ച്ചകള്‍ പിന്നീട് ഭരണസമിതിയില്‍ നടന്നിട്ടില്ല. അതിജീവിത ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചുവരുന്നത് ചില അംഗങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്നാണ് പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ ഏതൊക്കെ അംഗങ്ങളാണ് പറഞ്ഞത് എന്ന് അന്ന് വെളിപ്പെടുത്തിയിട്ടില്ല. അമ്മയിലെ ഒരു സാധാരണ അംഗം പോലും അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഭരണസമിതിയിലെ ആരും അതിജീവിതയെ എന്തുകൊണ്ടാണ് തിരിച്ചുകൊണ്ടുവരാത്തത് എന്ന് ചോദിച്ചിട്ടില്ല. നിങ്ങള്‍ മാധ്യമങ്ങളും ചോദിച്ചിട്ടില്ല. അതിജീവിതയെ തിരിച്ചുകൊണ്ടുവരാന്‍ വിസമ്മതിച്ചത് ആരൊക്കെയാണെന്ന് അമ്മയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ജനറല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ചോദിക്കാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നത്. അതിനുള്ള അവസരം ഉണ്ടാകുന്നതിനു മുമ്പേ നിര്‍ബന്ധിതമായി രാജിവെപ്പിക്കുകയായിരുന്നു.

'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍
'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി

അതിജീവിതയെ തിരിച്ചുകൊണ്ടുവരാന്‍ വിസമ്മതിച്ചത് ആരൊക്കെയാണെന്ന് അമ്മയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ജനറല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ചോദിക്കാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അതിനുള്ള അവസരം ഉണ്ടാകുന്നതിനു മുമ്പേ നിര്‍ബന്ധിതമായി രാജിവെപ്പിച്ചുവെന്നും അന്‍സിബ ആരോപിച്ചു.

അന്‍സിബ ഹസന്‍
അന്‍സിബ ഹസന്‍

ഫെബ്രുവരി 21 ന് രാജിവെച്ചെങ്കിലും ജനറല്‍ ബോഡി വരെയെങ്കിലും തുടരണം എന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 21-നാണ് അടുത്ത ജനറല്‍ ബോഡി. അതുവരെ തുടരാം എന്ന് ഞാന്‍ സമ്മതിച്ചു. ഇക്കാര്യ കാണിച്ച് അമ്മയിലേയ്ക്ക് ഔദ്യോഗികമായി മെയില്‍ അയച്ചു. മെയ് 12-ന് അവസാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് നടന്ന ദിവസം പ്രസിഡന്റിന്റെ സ്വകാര്യ ഫോണില്‍നിന്നും എന്നെ വിളിക്കുകയും ലൗഡ് സ്പീക്കര്‍ ഓണാക്കി അന്‍സിബയുടെ രാജി എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസാക്കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ജനറല്‍ ബോഡി വരെ തുടരാമെന്ന് ഞാന്‍ പറഞ്ഞ കാര്യം നീന കുറുപ്പ് അന്നവിടെ ഉന്നയിച്ചു. ജനറല്‍ ബോഡിയില്‍ രാജിവെക്കുന്നത് നടക്കില്ലെന്ന് അപ്പോള്‍ തന്നെ പ്രസിഡന്റ് പറഞ്ഞു. അതിനര്‍ത്ഥം അന്നുതന്നെ ഞാന്‍ രാജിവെക്കണം എന്നാണല്ലോ?

ഒരു കാബിന്‍ ഇല്ലാതെ പ്രവര്‍ത്തിക്കാനും എനിക്കറിയാം. ഇതില്ലാതെ ആയിരുന്നു മുമ്പും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്
അന്‍സിബ ഹസന്‍

എതിരില്ലാത്ത സ്ഥാനത്തേക്ക് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പലര്‍ക്കും തന്നോട് വിരോധവും വൈര്യാഗ്യവുമായെന്ന് അന്‍സിബ വെളിപ്പടുത്തി. 'നേരത്തെ ഞാന്‍ വര്‍ക്കിങ് കമ്മറ്റിയില്‍ ഉണ്ടായിരുന്നു, എക്‌സിക്യൂട്ടീവ് മെമ്പറും ആയിരുന്നു. അന്നൊന്നും ഒരു പ്രശ്‌നവും എനിക്കെതിരെ ഉണ്ടായിട്ടില്ല. പുതിയ ഭരണസമിതി വന്നതിനു ശേഷമാണ് എനിക്കെതിരെ വ്യക്തിഹത്യയും ആക്രമണങ്ങളും ഉണ്ടായത്.

താന്‍ കൈകാര്യം ചെയ്യുന്ന സ്ഥാനത്തിന് വിലകല്‍പ്പിക്കുന്ന സമീപനം ഒരിക്കലും ഭാരവാഹികളില്‍നിന്നും ഉണ്ടായിട്ടില്ലെന്ന് അന്‍സിബ പറഞ്ഞു. അത്രയും കാലം അമ്മയിലെ ജോയിന്റ് സെക്രട്ടറിക്ക് ഉണ്ടായിരുന്ന കാബിന്‍ വരെ എടുത്തുമാറ്റിയെന്നും അന്‍സിബ പറഞ്ഞു. 'ഇനി നീ ഇങ്ങോട്ട് വരേണ്ടതില്ല എന്ന മനോഭാവമായിരുന്നു ചിലര്‍ക്ക്. അതുകൊണ്ട് ഞാന്‍ ഓഫീസില്‍ പോകാറില്ലായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള പലരും ചേര്‍ന്ന് തീരുമാനം എടുത്താണ് ഇങ്ങനെ ഒരു കാര്യം ചെയ്തത്. ഒരു ദിവസം പോലും ആ കാബിനില്‍ എന്നെ ഇരുത്തില്ലെന്ന മനോഭാവം കൊണ്ടായിരിക്കുമല്ലോ അതെടുത്ത് ഒഴിവാക്കിയത്. പിന്നെ കാണുന്നത് അവിടെ ട്രഷററുടെ പേര് എഴുതിവെച്ചിരിക്കുന്നതാണ്. ഒരു കാബിന്‍ ഇല്ലാതെ പ്രവര്‍ത്തിക്കാനും എനിക്കറിയാം. ഇതില്ലാതെ ആയിരുന്നു മുമ്പും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അന്‍സിബ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

'അത് ഭംഗിയായി എഴുതിയ തിരക്കഥ'; അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർത്തത് ആര്? നിർബന്ധിച്ച് രാജിവെപ്പിച്ചു; അന്‍സിബയുടെ വെളിപ്പെടുത്തല്‍
പോരടിച്ച് 'അമ്മ'യുടെ മക്കള്‍; സംഘടനയെ നയിക്കുന്നത് നിഴല്‍ നേതൃത്വം?

അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി അമ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാറുണ്ടായിരുന്നില്ല എന്നാണ് പ്രസിഡന്റ് പറയുന്നത്. അങ്ങനെയെങ്കില്‍ ശ്വേത മേനോന് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് കമ്മിറ്റിയെ അംഗങ്ങള്‍ തന്നെ പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിലെ ചിലര്‍ തന്നെ ലക്ഷ്യവെച്ച് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് അമ്മക്കുള്ളിലെ ഇപ്പോഴത്തെ പൊട്ടിത്തെറികള്‍ എന്ന് പറഞ്ഞ ശ്വേത, കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയും ട്രഷററും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രാജി സന്നദ്ധതയും ശ്വേത അറിയിച്ചിരുന്നു, ഇനി ജനറല്‍ ബോഡിയുടെ പൊതുവായ അഭിപ്രായമാണ് അറിയേണ്ടത്. അതിനി ഒരുമാസം കൂടി കാത്തിരിക്കണം.

English Summary: AMMA is facing fresh controversy after Joint Secretary Ansiba Hassan resigned from the women-led executive committee formed after the Hema Committee report. Ansiba alleged that the leadership failed to act on its promise to bring back former members, including the survivor in the actress assault case, and accused the committee of internal resistance and lack of transparency. She also claimed she was pressured to resign before raising these issues at the general body meeting.

Madism Digital
madismdigital.com