'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി

ടിനി ടോമിനെതിരെ അസഭ്യവാക്കും കയ്യേറ്റശ്രമവും ആരോപിച്ച് നീന കുറുപ്പിന്റെ പരാതി; അൻസിബയുടെ ആരോപണങ്ങൾക്കും പിന്തുണ
'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി
Published on

നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്ത്. താരസംഘടനയായ ‘അമ്മ’യിൽ നീന കുറുപ്പ് നൽകിയ പരാതിയിൽ, ടിനി ടോം അസഭ്യ വാക്കുകൾ ഉപയോഗിച്ചതും കയ്യേറ്റത്തിന് ശ്രമിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ടിനി ടോം കയ്യേറ്റം നടത്താൻ ശ്രമിച്ചെന്നും, മറ്റ് അംഗങ്ങൾ ഇടപെട്ടതുകൊണ്ടാണ് മർദനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും നീന പരാതിയിൽ പരാമർശിക്കുന്നു. തന്റെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിലായിരുന്നു ടിനി ടോമിന്റെ പെരുമാറ്റമെന്നും, സംഘടനയിലെ മറ്റ് അംഗങ്ങൾക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വനിത അംഗങ്ങളിൽ പലരും തങ്ങളുടെ തൊഴിലിനെ ബാധിക്കുമോ എന്ന ഭയത്താലാണ് ഇത്തരം വിഷയങ്ങൾ തുറന്ന് പറയാത്തതെന്നും നീന ആരോപിക്കുന്നുണ്ട്.

'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി
'അമ്മ'യിലെ 'വില്ലൻ' ടിനി ടോം, ജിഹാദിയാക്കിയും അവിഹിത കഥകളും പ്രചരിപ്പിക്കുന്നു; ഗുരുതര വെളിപ്പെടുത്തലുമായി അൻസിബ

'അമ്മ'യിൽ നിന്നും രാജി വെച്ചതിനെ തുടർന്ന് അൻസിബ ഉയർത്തിയ ആരോപണങ്ങളെ പിന്തുണക്കുന്ന തരത്തിലെ പരാമർശങ്ങളും നീനയുടെ പരാതിയിലുണ്ട്. അൻസിബയെ മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചതിന് താൻ സാക്ഷിയാണെന്നും, അവർക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും നീന വ്യക്തമാക്കി. ടിനി ടോമിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നീന കുറുപ്പ് പരാതി നൽകിയിരിക്കുന്നത്.

‘അമ്മ’ എക്സിക്യൂട്ടിവിൽ നിന്ന് രാജിവെക്കേണ്ടി വന്നതിന് പിന്നിൽ ടിനി ടോം ആണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അൻസിബ രംഗത്തു വന്നിരുന്നു. തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നും, ജിഹാദിയെന്ന് വിളിച്ചതായും അൻസിബ വ്യക്തമാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച ടിനി ടോം, ഇതിന് പിന്നിൽ നടക്കുന്ന തന്റെ വളർച്ച ഭയക്കുന്നവരുടെ ഗൂഢാലോചനയാണെന്നാണ് പ്രതികരിച്ചത്. ടിനി ടോമിനെ പിന്താങ്ങി നടി പ്രിയങ്കയും രംഗത്ത് വന്നിരുന്നു

'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി
'അൻസിബയുടെ ആരോപണങ്ങൾ ആസൂത്രിതം'; ടിനി ടോമിനെ പിന്തുണച്ച് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ?

English Summary: Actress Neena Kurup has filed a complaint against Tiny Tom in AMMA, alleging abusive language and attempted assault. She also supported similar allegations raised by Ansiba Hassan, while Tiny Tom denied all claims calling them a conspiracy.

Madism Digital
madismdigital.com