ബില്യൺ ബ്രോസ് വരുന്നു; വാഴ 2 നാളെ തിയേറ്ററുകളിലേക്ക്

സൗഹൃദവും നൊസ്റ്റാൾജിയയും തമാശയും ചേർന്ന വാഴ 2 നാളെ റിലീസിന്; അൽഫോൻസ് പുത്രനും ശ്രദ്ധേയ വേഷത്തിൽ
ബില്യൺ ബ്രോസ് വരുന്നു; വാഴ 2 നാളെ തിയേറ്ററുകളിലേക്ക്
Published on

യുവത്വത്തിന്റെ ആഘോഷമായി മാറിയ 'വാഴ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, അതിന്റെ രണ്ടാം ഭാഗമായ ‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്യുന്ന ഈ ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്.

ആദ്യ ഭാഗത്തിൽ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം അൽഫോൻസ് പുത്രൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്.

യൂത്ത് ഓഡിയൻസിനെ ആവേശം കൊള്ളിക്കുന്ന തമാശകളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിപിൻ ദാസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന സിനിമ, സൗഹൃദത്തിനും നൊസ്റ്റാൾജിയയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡബ്ല്യു ടി എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ് തുടങ്ങി പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയുടെ ടിക്കറ്റ് ബുക്കിങ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.

ബില്യൺ ബ്രോസ് വരുന്നു; വാഴ 2 നാളെ തിയേറ്ററുകളിലേക്ക്
വരവ് അറിയിച്ച് 'പള്ളിച്ചട്ടമ്പി'; റിലീസ് തീയതി പുറത്ത്

സംഗീതത്തിന് വലിയ പ്രാധാന്യമുള്ള സിനിമയിൽ ഒമ്പതോളം സംഗീത സംവിധായകർ ചേർന്ന് ഒരുക്കിയ 10 ഗാനങ്ങളാണുള്ളത്. മലയാളി മങ്കിസ്, രജത് പ്രകാശ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം അങ്കിത് മേനോൻ മ്യൂസിക് സൂപ്പർവിഷനും കൈകാര്യം ചെയ്തിരിക്കുന്നു. ആദ്യ ഭാഗത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതുപോലെ തന്നെ, രണ്ടാം ഭാഗത്തിലെ പാട്ടുകളും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ബില്യൺ ബ്രോസ് വരുന്നു; വാഴ 2 നാളെ തിയേറ്ററുകളിലേക്ക്
ആമിർ പള്ളിക്കൽ ചിത്രം 'പ്രേംപാറ്റ'യുടെ ചിത്രീകരണം ആരംഭിച്ചു

English Summary: The comedy-drama sequel “Vaazha II - Biopic of Billion Bros” is set for a global release on April 2. Directed by Savin S.A., the film focuses on friendship, nostalgia and humor, with a cast featuring young social media stars alongside popular Malayalam actors.

Related Stories

No stories found.
Madism Digital
madismdigital.com