ഹാഷിറും പിള്ളേരും ഇൻഡസ്ട്രി തൂക്കി! റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'വാഴ 2' കുതിക്കുന്നു; ഇത് മരണമാസ് പ്രകടനം!

കേരള ബോക്‌സ് ഓഫീസില്‍ വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി; ആഗോള കളക്ഷനിലും മുന്നേറ്റം തുടരുന്നു
ഹാഷിറും പിള്ളേരും ഇൻഡസ്ട്രി തൂക്കി! റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'വാഴ 2' കുതിക്കുന്നു; ഇത് മരണമാസ് പ്രകടനം!
Published on

സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടിയ യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വാഴ 2’ മലയാള സിനിമയില്‍ ശ്രദ്ധേയമായ കളക്ഷന്‍ നേട്ടവുമായി മുന്നേറുന്നു. കേരള ബോക്‌സ് ഓഫീസില്‍ 124 കോടിയോളം രൂപ സ്വന്തമാക്കി ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരത്തിലേക്കാണ് ചിത്രം കടന്നിരിക്കുന്നത്.

കേരള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നുണ്ടെങ്കിലും, ആഗോള കളക്ഷന്റെ കാര്യത്തിൽ ഇപ്പോഴും 'ലോക' തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ആഗോള തലത്തിലും 'വാഴ 2' പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 235 കോടി രൂപയോളം ചിത്രം ആഗോള വിപണിയിൽ നിന്ന് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ഹാഷിറും പിള്ളേരും ഇൻഡസ്ട്രി തൂക്കി! റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'വാഴ 2' കുതിക്കുന്നു; ഇത് മരണമാസ് പ്രകടനം!
'വാഴ പടർന്നു പന്തലിക്കുന്നു'; മൂന്നാം ഭാഗം നാളെ പ്രഖ്യാപിക്കും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. 'എമ്പുരാൻ', 'തുടരും', 'ലോക' എന്നീ ചിത്രങ്ങൾ സൃഷ്ടിച്ച തരംഗത്തിന് പിന്നാലെ ഇപ്പോൾ 'വാഴ 2'വും റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മുൻപത്തെ കളക്ഷൻ റെക്കോർഡുകൾ മറികടന്നതാണ് ചിത്രത്തിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

കേരളത്തിന് പുറമെ അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതര ഭാഷാ വിപണികളിലെ ഈ മുന്നേറ്റം തുടർന്നാൽ, ആഗോള കളക്ഷനിൽ ചിത്രം പുതിയ ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകത്തെ സൂചനകൾ

സവിന്‍ സാ സംവിധാനം ചെയ്ത ചിത്രത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഹാഷിര്‍, അജിന്‍, അലന്‍, വിനായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം വലിയ കളക്ഷന്‍ നേടുന്നത് മലയാള സിനിമയില്‍ അപൂര്‍വ്വമായ സംഭവമായി ആണ് കാണുന്നത്.

ഹാഷിറും പിള്ളേരും ഇൻഡസ്ട്രി തൂക്കി! റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'വാഴ 2' കുതിക്കുന്നു; ഇത് മരണമാസ് പ്രകടനം!
ആദ്യ ദിനം നേടിയത് അഞ്ച് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ; മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച് ഹാഷിറും ടീമും

വിപിന്‍ ദാസ് തിരക്കഥയെഴുതിയ ചിത്രത്തില്‍ സുധീഷ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിനോദ് കെടാമംഗലം, ബിജുക്കുട്ടന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗമായ ‘വാഴ 3’യും പ്രഖ്യാപിച്ചിരിക്കുകയാണ്.

English Summary: Vaazha 2 has emerged as a major box office success in Kerala, collecting around ₹124 crore and becoming an industry hit. With a global total nearing ₹235 crore and strong performance continuing, the film may soon top worldwide records as well

Related Stories

No stories found.
Madism Digital
madismdigital.com