"ലാൽ സാർ ചെയ്തതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്!" ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ വെങ്കിടേഷ് പറഞ്ഞത്; വൈറലായി താരം അന്ന് പറഞ്ഞ വാക്കുകൾ!

‘ദൃശ്യം 2’യിൽ മോഹൻലാൽ ശൈലി പ്രതീക്ഷിക്കരുതെന്ന് വെങ്കിടേഷ് പറഞ്ഞതായി ജീത്തു ജോസഫ്
"ലാൽ സാർ ചെയ്തതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്!" ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ വെങ്കിടേഷ് പറഞ്ഞത്; വൈറലായി താരം അന്ന് പറഞ്ഞ വാക്കുകൾ!
Published on

'ദൃശ്യം 2' തെലുങ്കിൽ ചെയ്യുന്ന സമയത്ത് 'മോഹൻലാൽ തരുന്ന തരത്തിലുള്ള അഭിനയവും പ്രതികരണങ്ങളും താങ്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് തെലുങ്ക് സൂപ്പർസ്റ്റാർ വെങ്കിടേഷ് പറഞ്ഞതായി ജീത്തു ജോസഫ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപായിരുന്നു വളരെ സത്യസന്ധമായി വെങ്കിടേഷ് എന്നോട് സംസാരിച്ചത്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

"ലാൽ സാർ ചെയ്തതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്!" ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ വെങ്കിടേഷ് പറഞ്ഞത്; വൈറലായി താരം അന്ന് പറഞ്ഞ വാക്കുകൾ!
ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?

ജീത്തുവിന്റെ വാക്കുകൾ:

'ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ്, തെലുങ്കിലെ സൂപ്പർ സ്റ്റാറായ വെങ്കിടേഷ് എന്നോട് വളരെ സത്യസന്ധമായി പറഞ്ഞൊരു കാര്യമുണ്ട് 'മോഹൻലാലിൽ നിന്ന് ലഭിക്കുന്ന തരത്തിലുള്ള റിയാക്ഷനുകൾ താങ്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്' എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യ കണ്ട അഭിനയ പ്രതിഭകളിൽ ഒരാളായ മോഹൻലാലിന്റെ പ്രകടനപരത അത്പോലെ തന്നെ അനുകരിക്കാനാവില്ലെന്ന വെങ്കിടേഷിന്റെ ബോധ്യമാണ് അവിടെ പ്രകടമായത്. ​വെങ്കിടേഷിന്റെ ആ വാക്കുകൾക്ക് ഞാൻ നൽകിയ മറുപടി 'താങ്കൾ താങ്കളുടെ രീതിയിൽ റിയാക്ഷനുകൾ നൽകി ഈ കഥാപാത്രം ചെയ്താൾ മതിയെന്നായിരുന്നു. ഓരോ ഭാഷയിലെയും പ്രേക്ഷകരുടെ അഭിരുചിയും താരങ്ങളുടെ ശൈലിയും വ്യത്യസ്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മോഹൻലാലിന്റെ തീക്ഷണമായ പ്രകടനം പോലെ തന്നെ വെങ്കിടേഷിന്റെ തന്മയത്വത്തോട് കൂടിയുള്ള ശൈലിയും തെലുങ്ക് പ്രേക്ഷകർ ആസ്വദിക്കുന്നുണ്ടെങ്കിൽ അവിടെ മറ്റൊരു താരവുമായുള്ള താരതമ്യത്തിന്റെ ആവശ്യം വരുന്നില്ല. ഒരു സിനിമ മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്ന സമയത്ത് അവിടത്തെ സംസ്കാരത്തിനും പ്രേക്ഷകരുടെ ആസ്വാദന രീതിക്കും അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. വെങ്കിടേഷ് അദ്ദേഹത്തിന്റെ ശൈലിയിൽ ചെയ്ത പ്രകടനം തെലുങ്കിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. എന്റെ ചിത്രത്തിലെ അഭിനേതാക്കൾ മറ്റൊരു നടനെ അനുകരിക്കാതെ സ്വതസിദ്ധമായ ശൈലി കൊണ്ടുവരുന്നതിലാണ് ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നത്.

"ലാൽ സാർ ചെയ്തതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്!" ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ വെങ്കിടേഷ് പറഞ്ഞത്; വൈറലായി താരം അന്ന് പറഞ്ഞ വാക്കുകൾ!
ആരാധകർക്കു വിരുന്നായി 'പേട്രിയറ്റ്' വരുന്നു; ഒരുമിച്ചെത്തിയത് നാൽപ്പതിലേറെ സിനിമകളിൽ, നമ്മളറിയായതെ പോയ മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങൾ

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം’ മലയാള സിനിമയിലെ ത്രില്ലർ ശൈലിയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ച ചിത്രമായി മാറിയിരുന്നു. ആദ്യ ഭാഗം തിയേറ്ററുകളിൽ നിന്ന് നേടിയ വരുമാനം ഏകദേശം 75 കോടി രൂപയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്കായും എത്തിയിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

"ലാൽ സാർ ചെയ്തതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്!" ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ വെങ്കിടേഷ് പറഞ്ഞത്; വൈറലായി താരം അന്ന് പറഞ്ഞ വാക്കുകൾ!
ആന്റണിയെ ഞെട്ടിക്കുന്ന തുകയാണ് ഹിന്ദി ദൃശ്യം ടീം നൽകിയത്; ദൃശ്യം റീമേക്കിനെ കുറിച്ച് ജീത്തു ജോസഫ്

English Description: Director Jeethu Joseph revealed that Telugu star Venkatesh honestly told him not to expect Mohanlal-like reactions while filming Drishyam 2. Jeethu appreciated the actor’s sincerity and emphasized that each actor should perform in their own style rather than imitate others.

Related Stories

No stories found.
Madism Digital
madismdigital.com