ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?

തൃശ്ശൂർ പൂത്തോളിലുള്ള കാരിക്കത്ത് ഉണ്ണിമേനോൻ ആണ് യഥാർത്ഥ മണ്ണാറത്തൊടി ജയകൃഷ്ണൻ
ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?
Published on

മലയാള സിനിമയുടെ ഗന്ധർവ്വൻ പത്മരാജൻ തീർത്ത നിത്യഹരിത വിസ്മയമാണ് 'തൂവാനത്തുമ്പികൾ'. റിലീസ് ചെയ്ത കാലത്ത് പരാജയപ്പെട്ടെങ്കിലും, കാലത്തെ അതിജീവിച്ച് ഇന്നും മലയാളിയുടെ പ്രണയസങ്കൽപ്പങ്ങളെ സ്വാധീനിക്കുന്ന ഈ ക്ലാസ്സിക് ചിത്രത്തിലെ നായകൻ മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി സാക്ഷാൽ മോഹൻലാൽ എത്തിയതാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. സദാചാര സങ്കൽപ്പങ്ങൾക്ക് അതീതമായ ക്ലാര-ജയകൃഷ്ണൻ പ്രണയം അഭ്രപാളിയിൽ അനശ്വരമാക്കിയ മോഹൻലാൽ, ആ കഥാപാത്രത്തിന് പ്രചോദനമായ യഥാർത്ഥ വ്യക്തി ഉണ്ണിമേനോനെ ആദ്യമായി നേരിൽ കണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകൻ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച 'കഥയാത്ര' എന്ന പരിപാടിയിലൂടെ നടന്ന ഈ അപൂർവ്വ കൂടിക്കാഴ്ച പത്മരാജൻ സിനിമകളുടെ രാഷ്ട്രീയവും ഓർമ്മകളും വീണ്ടും സജീവമാക്കുന്നു.

ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?
പരാജയത്തിന്‍റെ പടുകുഴിയില്‍നിന്ന് ക്ലാസിക്കുകളുടെ പട്ടികയിലേക്ക് ഉയിർത്തെഴുന്നേറ്റ മലയാള സിനിമകള്‍

തൃശ്ശൂർ പൂത്തോളിലുള്ള കാരിക്കത്ത് ഉണ്ണിമേനോൻ ആണ് മണ്ണാറത്തൊടി ജയകൃഷ്ണന്റെ പിറവിക്ക് കാരണമായ മനുഷ്യൻ, അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന യഥാർത്ഥ ജയകൃഷ്ണൻ. വളരെ അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കയറി വന്ന് ആത്മസുഹൃത്തായി മാറിയ ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്നും പത്മരാജൻ ജയകൃഷ്ണനെ സൃഷ്ടിച്ചു. സിനിമ ആദ്യമായി തിയേറ്ററിൽ കണ്ടപ്പോഴുണ്ടായ അത്ഭുതത്തെ കുറിച്ചും തന്റെ ഏറ്റവും ന്യൂനമായ ചില ചര്യകളെ പോലും മോഹൻലാൽ എത്രത്തോളം മനോഹരമായി ആവിഷ്‌ക്കരിച്ചുവെന്നും മനസുതുറക്കുകയായിരുന്നു കാരിക്കത്ത് ഉണ്ണിമേനോൻ.

ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?
'ഹൃദയംകൊണ്ട് സംസാരിക്കുന്ന സുഹൃത്തുക്കളാണ്, സ്റ്റാര്‍ഡമൊന്നും ഞങ്ങളുടെ ചുമലിലുണ്ടായിരുന്നില്ല'; ലാലിനെക്കുറിച്ച് മനസ്സുതുറന്ന് ഇച്ചാക്ക

ഉണ്ണിമേനോന്റെ വാക്കുകൾ;

'ദുബൈയിലെ ഗലേറിയ തിയേറ്ററിൽ വെച്ചായിരുന്നു 'തൂവാനത്തുമ്പികൾ' ആദ്യമായി കാണുന്നത്. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അന്തം വിട്ടുപോയി. കാരണം എന്റെ ജീവിതം തന്നെയായിരുന്നു അത്. അൽപ സ്വല്പം പൊടിപ്പും തൊങ്ങലും ഒക്കെയുണ്ടായിരുന്നുവെങ്കിലും സിനിമ എന്റെ ഉള്ളിൽ തട്ടി. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ അതിമനോഹരമായിട്ട് മോഹൻലാൽ ചെയ്തതായി തോന്നി. ചിത്രത്തിലെ പ്രണയ രംഗങ്ങൾ പലതും വല്ലാതെ മനസിൽ കൊണ്ടു. 'നാരങ്ങാ വെള്ളം' ഉൾപ്പെടെ ആ കഥാപാത്രത്തിന് നഗരത്തിൽ വരുമ്പോഴുള്ള മാറ്റങ്ങളും, ആട്ടിൻ തല വാങ്ങാൻ പോകുന്നതുമൊക്കെ നടന്ന സംഭവങ്ങളാണ്. ലോഡ്ജിൽ നിന്നുമിറങ്ങി നടന്ന് പോകുന്നതും എന്റെ മുണ്ട് ചുറ്റുന്ന രീതിയുമൊക്കെ അത് പോലെ തന്നെ സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. അത്തരത്തിൽ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ സാധിച്ചത് കൊണ്ടാണ് കഥാപാത്രത്തിന്റെ ആവിഷ്കരണം മനോഹരമായി തോന്നിയത്.

സിനിമ കണ്ടതിന് ശേഷം സുഹൃത്തുക്കൾ പറഞ്ഞത്, ഇത് ഞങ്ങൾ കണ്ട ഉണ്ണിമേനോൻ അല്ല എന്നായിരുന്നു. കാരണം അവർക്ക് പൊരുത്തപ്പെടാനാവാത്ത വിധം മറ്റൊരു മുഖമാണ് എനിക്ക് അവരുടെയൊക്കെ മുൻപിലുണ്ടായിരുന്നത്. ജീവിക്കുന്ന ഈ നിമിഷം സെലിബ്രേറ്റ് ചെയ്യുകയെന്നതാണ് എന്റെ രീതി. അതിൽ ഇന്നും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല' തിരിഞ്ഞു നോക്കുമ്പോൾ യാതൊരു കുറ്റബോധവും തോന്നിയിട്ടുമില്ല. സിനിമയിലേത് പോലെ തന്നെ വീട്ടിൽ മറ്റൊരു മുഖവും നഗരത്തിലെത്തുമ്പോൾ മറ്റൊരു വ്യക്തിയുമാണ് ഞാൻ.

ക്ലാരയുടെയും രാധയുടെയും പ്രിയപ്പെട്ടവൻ! മണ്ണാറത്തൊടി ജയകൃഷ്ണനെ തേടി ലാലേട്ടൻ എത്തി; ആ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?
'പണ്ട് ലാലേട്ടനൊക്കെ സംഘട്ടനങ്ങൾ ചെയ്തത് കൈലിമുണ്ടും തോർത്തും ഉപയോഗിച്ച്, ഇന്ന് സൗകര്യങ്ങൾ കൂടി'; സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ടൊവിനോ

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. ഒരിക്കൽ പ്രേക്ഷകർ തള്ളിപ്പറയുകയും പിന്നീട് അവരുടെ മനസുകളിൽ ഇടംനേടി വീണ്ടും ജീവിക്കുകയും ചെയ്യന്ന സിനിമകൾക്ക് മികച്ച ഉദാഹരണമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ 'ഉദകപ്പോള'യെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി പത്മരാജൻ ചിത്രത്തിൽ സംയോജിപ്പിച്ചിരിക്കുകയാണ്.

English Summary: Mohanlal met the real-life inspiration behind Jayakrishnan from Thoovanathumbikal, Karikkath Unnimenon. The meeting, featured in a program by Padmarajan’s admirer circle, revisits how the iconic character was deeply rooted in real life and later became a timeless classic despite initial failure

Related Stories

No stories found.
Madism Digital
madismdigital.com