വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ക്രാന്തിവീര്‍' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2013-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു
വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു
Published on: 

പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടനും സംവിധായകനുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗോവ ഡോണ പൗളയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 5:20-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അഞ്ചു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് വിശ്വനാഥ് പടേക്കര്‍ എന്ന നാനാ പടേക്കറിന്റെ ജനനം. നാടകരംഗത്തുനിന്ന് അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം 1978-ല്‍ പുറത്തിറങ്ങിയ 'ഗമന്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. അഞ്ചു പതിറ്റാണ്ടോളം നീണ്ട സജീവ സിനിമാ ജീവിതത്തില്‍ സ്വാഭാവിക അഭിനയശൈലി കൊണ്ടും തനതായ സംഭാഷണ ചാതുരി കൊണ്ടും പ്രേക്ഷകഹൃദയങ്ങളില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നേടി.

'പരിന്ദ', 'അങ്കുഷ്', 'ക്രാന്തിവീര്‍', 'അഗ്‌നി സാക്ഷി', 'അബ് തക് ഛപ്പന്‍', 'നടസമ്രാട്ട്', 'വെല്‍ക്കം' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അദ്ദേഹത്തിന് വന്‍ ജനപ്രീതി നേടിക്കൊടുത്തു. 'പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്' എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം 'കാല' എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. 'വന്‍വാസ്', 'ഹൗസ്ഫുള്‍ 5', 'ഓ റൊമീറ്റോ' എന്നിവയാണ് അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു
ലിയോ തദേവൂസിന്റെ 'ചെവിട്ടോർമ്മ' ബുസാൻ ചലച്ചിത്രമേളയിലേക്ക്; റെഡ് കാർപ്പറ്റിൽ മലയാളി തനിമ

'ക്രാന്തിവീര്‍' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2013-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സിനിമയ്ക്കപ്പുറം സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നാനാ പടേക്കര്‍. 2015-ല്‍ മഹാരാഷ്ട്രയിലുണ്ടായ കഠിനമായ വരള്‍ച്ചയിലും കര്‍ഷക ആത്മഹത്യകള്‍ക്കും ശേഷം കര്‍ഷകര്‍ക്കായി അദ്ദേഹം 'നാം ഫൗണ്ടേഷന്‍' സ്ഥാപിച്ചു. ഇതിലൂടെ ദുരിതബാധിതരായ കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു.

1999-ലെ കാർഗിൽ യുദ്ധകാലത്ത് സൈനികർക്കൊപ്പം അതിർത്തിയിൽ നേരിട്ടു പങ്കാളിയാവുകയും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ആർമിയിൽ ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ: മൽഹാർ പടേക്കർ.

Summary

Veteran Bollywood and Marathi actor, filmmaker and theatre artiste Nana Patekar passed away at the age of 75 after suffering a cardiac arrest at his residence in Dona Paula, Goa, on Thursday morning. Born Vishwanath Patekar, Nana Patekar began his acting career on stage before making his film debut with Gaman in 1978. Over a career spanning nearly five decades, he became known for his distinctive acting style, powerful dialogue delivery and memorable performances in films including Parinda, Ankush, Krantiveer, Agni Sakshi, Ab Tak Chhappan, Natsamrat and Welcome. He also directed Prahaar: The Final Attack and appeared in Rajinikanth's Tamil film Kaala.

Madism Digital
madismdigital.com