വിവാദങ്ങൾക്കൊടുവിൽ വിവാഹം, പിൻമാറ്റം; ബോളിവുഡിനെ ഇളക്കിമറിച്ച വൈജയന്തിമാലയുടെ പ്രണയജീവിതം

രാജ് കപൂറുമായുള്ള പ്രണയവാർത്തകൾ കത്തിനിൽക്കുന്ന സമയത്താണ് പുതിയൊരു വിവാദം കൂടി വൈജയന്തിമാലയെ തേടിയെത്തുന്നത്.
വിവാദങ്ങൾക്കൊടുവിൽ വിവാഹം, പിൻമാറ്റം; ബോളിവുഡിനെ ഇളക്കിമറിച്ച വൈജയന്തിമാലയുടെ പ്രണയജീവിതം
Published on

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ വൈജയന്തിമാലയുടെ ജീവിതെ ഒരുകാലത്ത് വിവാദങ്ങളുടെയും ​ഗോസിപ്പുകളുടെയും കേന്ദ്രമായിരുന്നു. ഇതിഹാസ നടനും സംവിധായകനുമായ രാജ് കപൂറുമായുള്ള പ്രണയവാർത്തകളും അതിനു പിന്നാലെ മൂന്ന് കുട്ടികളുടെ പിതാവായ ഡോക്ടർ ചമൻലാൽ ബാലിയുമായുള്ള വിവാഹവും അറുപതുകളിൽ വലിയ ചർച്ചയായി. വൈജയന്തിമാലയുടെ ആത്മകഥയായ 'ബോണ്ടിങ്ങി'ൽ ഈ സംഭവവികാസങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്.

അഞ്ച് കുട്ടികളുടെ പിതാവായിരുന്നിട്ടും രാജ് കപൂറിന് മറ്റ് നടിമാരുമായി ബന്ധമുണ്ടായിരുന്നുെവന്നത് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. സം​ഗം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രാജ് കപൂറും വൈജയന്തിമാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂർ വീടുവിട്ടിറങ്ങി ഒരു ഹോട്ടലിലേക്ക് താമസം മാറ്റിയെന്ന് മകൻ ഋഷി കപൂർ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ബന്ധം അവസാനിപ്പിച്ച ശേഷം മാത്രമാണ് അവർ തിരികെ വീട്ടിലെത്തിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം വൈജയന്തിമാല ഈ വാർത്തകളെല്ലാം നിഷേധിച്ചു. തന്റെ സിനിമകളുടെ പ്രമോഷന് വേണ്ടി രാജ് കപൂർ തന്നെ ഇത്തരം ഗോസിപ്പുകൾ മനപ്പൂർവ്വം സൃഷ്ടിച്ചതെന്നായിരുന്നു നടിയുടെ വാദം.

വിവാദങ്ങൾക്കൊടുവിൽ വിവാഹം, പിൻമാറ്റം; ബോളിവുഡിനെ ഇളക്കിമറിച്ച വൈജയന്തിമാലയുടെ പ്രണയജീവിതം
‘നെപ്പോട്ടിസം’ എന്ന് പ്രേക്ഷകർ വിളിച്ചു, പക്ഷെ സത്യം മറ്റൊന്ന്; ബാധ്യതകളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള സൂര്യയുടെ അറിയാക്കഥ!

രാജ് കപൂറുമായുള്ള പ്രണയവാർത്തകൾ കത്തിനിൽക്കുന്ന സമയത്താണ് പുതിയൊരു വിവാദം കൂടി വൈജയന്തിമാലയെ തേടിയെത്തുന്നത്. രാജ് കപൂറിന്റെ അടുത്ത സുഹൃത്തും കുടുംബ ഡോക്ടറുമായിരുന്ന ഡോ. ചമൻലാൽ ബാലിയുമായുള്ള നടിയുടെ പ്രണയമായിരുന്നു അത്. മൂന്ന് കുട്ടികളുടെ പിതാവും വിവാഹിതനുമായിരുന്നു ഡോ. ബാലി. നയാ ദൗർ, ദേവദാസ്, മധുമതി, ഗംഗാ ജമുന തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ വൈജയന്തിമാല, തങ്ങൾ പ്രണയത്തിലാകുമ്പോൾ ഡോ. ബാലി വിവാഹിതനായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും, അവരുടെ പ്രണയബന്ധങ്ങളെ വളരെ ക്രൂരമായാണ് അക്കാലത്തെ ടാബ്ലോയിഡുകൾ ചിത്രീകരിച്ചത്.

1961-ൽ ഒരു രോഗിയായാണ് അവർ ആദ്യമായി ഡോ. ബാലിയെ പരിചയപ്പെടുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ ബന്ധം പരസ്യമായി. മുത്തശ്ശി അവരെ 'കുടുംബം തകർക്കുന്നവൾ' എന്ന് വിളിച്ചു. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അവർ നടിയുമായി പിണങ്ങി ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ താനൊരു കുടുംബവും തകർക്കുന്നില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വൈജയന്തിമാല. ഡോ. ബാലിയുടെ ആദ്യ വിവാഹബന്ധം നേരത്തെ തന്നെ തകർച്ചയിലായിരുന്നുവെന്നും അദ്ദേഹം ആ ബന്ധത്തിൽ ഒട്ടും സന്തുഷ്ടനല്ലായിരുന്നുവെന്നും അവർ പറയുന്നു. വിവാഹിതനായ ഒരാളോട് പ്രണയം തോന്നുന്നത് അത്ര അസാധാരണമായ കാര്യമല്ലെന്നും രാമായണത്തിലും മഹാഭാരതത്തിലും വരെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വാദിച്ചു.

സംഗം സിനിമയുടെ സ്വിറ്റ്സർലൻഡ്, പാരീസ്, ലണ്ടൻ എന്നിവിടങ്ങളിലെ ചിത്രീകരണ സമയത്ത് ഡോ. ബാലി സിനിമാ സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നും, അദ്ദേഹം രാജ് കപൂറിന്റെ "അടുത്ത സുഹൃത്ത്" ആയിരുന്നുവെന്നും വൈജയന്തിമാല തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. 1964-ൽ ആർ കെ സ്റ്റുഡിയോയിൽ വെച്ച് നടന്ന സിനിമയുടെ സ്ക്രീനിങ്ങിനിടെ രാജ് കപൂർ തന്നെ ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചുവെന്നും, എന്നാൽ അത്തരം ചോദ്യങ്ങൾ തന്നെ അസ്വസ്ഥയാക്കിയെന്നും അവർ പുസ്തകത്തിൽ ഓർക്കുന്നു.

വിവാദങ്ങൾക്കൊടുവിൽ വിവാഹം, പിൻമാറ്റം; ബോളിവുഡിനെ ഇളക്കിമറിച്ച വൈജയന്തിമാലയുടെ പ്രണയജീവിതം
അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും ‘കോമഡി സീൻ’ പൂർത്തിയാക്കി; രാധികയുടെ പ്രൊഫഷണലിസം ഞെട്ടിച്ചെന്ന് വെങ്കി അട്‌ലൂരി

മാധ്യമങ്ങളും അന്ന് നടിയെ വെറുതെവിട്ടില്ല. മറ്റൊരാളുടെ കുടുംബം തകർക്കുന്ന വില്ലത്തിയായാണ് ടാബ്ലോയിഡുകൾ അവരെ ചിത്രീകരിച്ചത്. ഇതിനിടെ ഡോ. ബാലി അവരെ മയക്കുമരുന്നിന് അടിമയാക്കിയെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള അടിസ്ഥാനരഹിതമായ വാർത്തകളും പരന്നു. ഇരുവർക്കും നിരവധി വധഭീഷണികളും ഫോൺ കോളുകളും അക്കാലത്ത് നേരിടേണ്ടി വന്നു. എന്നാൽ ഇവയെയെല്ലാം അതിജീവിച്ച് അവർ മുന്നോട്ട് പോയി. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനം ലഭിക്കാൻ ഏഴ് വർഷത്തോളം കാത്തിരുന്നതിന് ശേഷം 1968-ൽ ഇരുവരും വിവാഹിതരായി.

എന്നാൽ മാധ്യമങ്ങൾ തന്നെ അപമാനിക്കുകയാണെന്ന് വൈജയന്തിമാലയ്ക്ക് തോന്നി. പോരാത്തതിന് ഈ ബന്ധത്തെ മുത്തശ്ശി തള്ളിക്കളഞ്ഞത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായിരുന്നു. "ഞാൻ തെറ്റായ എന്തെങ്കിലും ചെയ്യുകയോ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ ഇടപെടുകയോ ആയിരുന്നില്ല. അല്ല, അത്തരത്തിൽ ഒന്നും ഞാൻ ചെയ്തിട്ടില്ല," അവർ പറഞ്ഞു.

വിവാഹശേഷം സിനിമ ഉപേക്ഷിക്കാൻ ഇരുവരും ചേർന്നെടുത്ത തീരുമാനപ്രകാരം വൈജയന്തിമാല അഭിനയരംഗത്തോട് പൂർണ്ണമായും വിടപറഞ്ഞു. യഷ് ചോപ്രയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദീവാറി'ൽ അമിതാഭ് ബച്ചന്റെയും ശശി കപൂറിന്റെയും അമ്മയായി അഭിനയിക്കാൻ ആദ്യം പരിഗണിച്ചത് വൈജയന്തിമാലയെ ആയിരുന്നു. എന്നാൽ ഈ വേഷം ഒഴിവാക്കാൻ വേണ്ടി അവർ വളരെ ഉയർന്ന പ്രതിഫലം ചോദിക്കുകയും, ആ വേഷം പിന്നീട് നിരുപ റോയിക്ക് ലഭിക്കുകയും ചെയ്തു. മനോജ് കുമാറിന്റെ 'ക്രാന്തി' എന്ന ചിത്രത്തിൽ ദിലീപ് കുമാറിന്റെ നായികയാകാനുള്ള അവസരവും അവർ നിരസിച്ചു.

ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ അവർ തന്റെ നൃത്തവുമായി മുന്നോട്ട് പോയി. ഡോ. ബാലി തന്റെ മെഡിക്കൽ പ്രാക്ടീസ് ഉപേക്ഷിച്ച് സമുദ്രോൽപ്പന്ന കയറ്റുമതി ബിസിനസ്സ് ആരംഭിച്ചതോടെ ഇവർ മകൻ സുചീന്ദ്രയ്ക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറി. ഈ ബിസിനസ്സ് തികച്ചും വിജയകരമായിരുന്നുവെന്ന് അവർ പറയുന്നു. 1986-ൽ ഡോ. ബാലി അന്തരിച്ചു. മകൻ സുചീന്ദ്ര വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2000-കളിൽ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Summary

Veteran Bollywood actress Vyjayanthimala’s memoir, 'Bonding', sheds light on her highly scrutinized romantic life during the 1960s. After dismissing rumors of an affair with her 'Sangam' co-star Raj Kapoor as a publicity stunt, she faced severe media backlash and family opposition for her relationship with Dr. Chamanlal Bali, a married father of three. Labeled a "home-wrecker" by her grandmother and the tabloids, Vyjayanthimala remained steadfast, believing Dr. Bali's claims that his previous marriage was already irreparably broken.

Madism Digital
madismdigital.com