റിലീസ് തടയാം പക്ഷേ എന്റെ ശബ്ധമില്ലാതാക്കാനാവില്ല‘; ‘ജനനായകൻ’ റിലീസ് വൈകിയതിൽ പ്രതികരണവുമായി വിജയ്

സംവിധായകൻ എച്ച്. വിനോദ് ഒരുക്കിയ ‘ജനനായകൻ’ 2026 ജനുവരി 9-ന് തിയേറ്ററുകളിൽ എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു
റിലീസ് തടയാം പക്ഷേ എന്റെ ശബ്ധമില്ലാതാക്കാനാവില്ല‘; ‘ജനനായകൻ’ റിലീസ് വൈകിയതിൽ പ്രതികരണവുമായി വിജയ്
Published on

ജനനായകൻ’ റിലീസ് വൈകുന്നതിൽ പ്രതികരിച്ച് നടനും ടി.വി.കെ നേതാവുമായ വിജയ്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്റെ ശബ്‌ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിജയ് പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ച വിജയ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. തഞ്ചാവൂരിൽ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകൻ എച്ച്. വിനോദ് ഒരുക്കിയ ചിത്രം 2026 ജനുവരി 9-ന് തിയേറ്ററുകളിൽ എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വിജയ് പറഞ്ഞു.

ചിത്രത്തിന്റെ റിലീസ് തടസ്സപ്പെട്ട സാഹചര്യത്തിൽ പിന്തുണയുമായി എത്തിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെ പലരും പിന്തുണ അറിയിച്ചതായും വിജയ് പറഞ്ഞു.

സംവിധായകൻ എച്ച്. വിനോദ് ഒരുക്കിയ ‘ജനനായകൻ’ 2026 ജനുവരി 9-ന് തിയേറ്ററുകളിൽ എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വിജയ് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടസ്സപ്പെട്ട സാഹചര്യത്തിൽ പിന്തുണയുമായി എത്തിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെ പലരും പിന്തുണ അറിയിച്ചതായും വിജയ് പറഞ്ഞു.

“അടുത്ത സർക്കാർ ടി.വി.കെ സർക്കാരായിരിക്കും. ‘ജനനായകൻ’ റിലീസ് സമയത്ത് പലരും പിന്തുണച്ച് ശബ്‌ദമുയർത്തി. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണച്ചിരുന്നു. അതിന് നന്ദി പറയുന്നു. എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം. പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദരാക്കാൻ കഴിയില്ല. അവർ ഇതിനകം തന്നെ അവരുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്,” വിജയ് പറഞ്ഞു.

പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ജനനായകനുണ്ട്. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

English Summary: Vijay responded to the delay in the release of Jananayagan, stating that while the film’s release may be blocked, his voice cannot be silenced. Speaking at a political event in Thanjavur, he criticized the ruling Dravida Munnetra Kazhagam government and expressed confidence that his party, Tamilaga Vettri Kazhagam, will win the next assembly election.

Related Stories

No stories found.
Madism Digital
madismdigital.com