തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ വൃത്തങ്ങളിലും ഒരുപോലെ ചർച്ചയായ വിഷയമായിരുന്നു നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്ത. 27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. മറ്റൊരു നടിയുമായി വിജയ്‌ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചായിരുന്നു അവർ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന ഉറപ്പ് ലംഘിച്ച് അദ്ദേഹം ആ ബന്ധം തുടർന്നുവെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.
മക്കൾക്ക് വേണ്ടി വിജയ്‌യുടെ അമ്മ ശോഭ മുൻകൈയെടുത്ത് സംഗീതയുമായി സംസാരിച്ചുവെന്നും, കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ജൂൺ 22-ന് നടക്കുന്ന വിജയ്‌യുടെ ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രചാരണമുണ്ട്. എന്നാൽ, വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്തകൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇരുവരും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലും, സംഗീത നൽകിയ വിവാഹമോചന ഹർജിയിലെ നിയമനടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിജയ്‌യും സംഗീതയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന ഉറപ്പ് ലംഘിച്ച് അദ്ദേഹം ആ ബന്ധം തുടർന്നുവെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.
നേരത്തെ, തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഭാര്യ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. കൂടാതെ, സംസ്ഥാനത്തൊട്ടാകെ നടന്ന വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഇവരുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സാമൂഹികവും ഔദ്യോഗികവുമായ വേദികളിൽ നിന്ന് വിജയ് തന്നെ ബോധപൂർവ്വം ഒഴിവാക്കിയതായി സംഗീത ഹർജിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ, ആരോപണവിധേയയായ നടിക്കൊപ്പം അദ്ദേഹം വിദേശയാത്രകൾ നടത്തുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് തനിക്കും മക്കൾക്കും കടുത്ത മാനസികവിഷമവും അപമാനവും ഉണ്ടാക്കിയെന്ന് സംഗീത വ്യക്തമാക്കി.
കൂടാതെ, തനിക്ക് മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ റദ്ദാക്കുകയും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്നും, സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അവർ പരാതിപ്പെടുന്നു. ഇത്തരം സംഭവവികാസങ്ങളും സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളും തനിക്ക് വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചതെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Reports have emerged regarding a potential reconciliation between actor and Tamil Nadu Chief Minister Vijay and his wife Sangeetha, despite their ongoing divorce proceedings after 27 years of marriage.