വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?

ചൈനയിൽ ‘മഹാരാജ’ നേടിയ 91 കോടി രൂപയുടെ വിജയത്തിന് പിന്നാലെ ഒരു ഏജൻസി റീമേക്ക് അവകാശത്തിനായി സമീപിച്ചെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ പറഞ്ഞത്.
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?
Published on

2024ൽ റിലീസ് ചെയ്ത സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മഹാരാജ’ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. വിജയ് സേതുപതിയും അനുരാഗ് കശ്യപും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്സോഫീസിലും ശ്രദ്ധേയ വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടത്തിനൊരുങ്ങുകയാണ് ‘മഹാരാജ’. ഹോളിവുഡ് റീമേക്കിൽ ഇൻ്റർസ്റ്റെല്ലാർ താരം മാത്യു മക്കനഹെ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ചയാണ് ‘മഹാരാജ’യുടെ ഹോളിവുഡ് റീമേക്ക് സംബന്ധിച്ച വിവരം നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഹോളിവുഡിൽ ഒരു പ്രമുഖ സ്റ്റുഡിയോ നിർമിക്കുന്ന ആദ്യ തമിഴ് ചിത്രമായി മഹാരാജ ചരിത്രനേട്ടം സ്വന്തമാക്കുന്നു’ എന്നായിരുന്നു നിർമാതാക്കളുടെ കുറിപ്പ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിൽ ആരാധകരും ആവേശം പ്രകടിപ്പിച്ചു. പിന്നാലെ, സംവിധായകൻ നിതിലൻ സാമിനാഥനും വിജയ് സേതുപതിക്കും അഭിനന്ദനങ്ങളുമായി നിരവധി പേരാണ് കമന്റ് ചെയ്തത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്നും ആരാധകർ ചോദിച്ചു.

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?
‘GOD VS GODZILLA’ പോര്; ദീപാവലിക്ക് ഇന്ത്യൻ ബോക്സ് ഓഫീസിൽ ‘രാമായണ’യും ‘ഗോഡ്‌സില്ല’യും ഏറ്റുമുട്ടും

മഹാരാജയുടെ ഹോളിവുഡ് റീമേക്കിൽ മാത്യു മക്കനഹെ നായകനാകുമെന്ന റിപ്പോർട്ടുകളാണ് ഈ വാർത്തയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ മാത്യുവിന്റെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചൈനയിൽ ‘മഹാരാജ’ നേടിയ 91 കോടി രൂപയുടെ വിജയത്തിന് പിന്നാലെ ഒരു ഏജൻസി റീമേക്ക് അവകാശത്തിനായി സമീപിച്ചെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ സുധൻ സുന്ദരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഹോളിവുഡ് റീമേക്കിൽ എ ലിസ്റ്റ് താരത്തെ പരിഗണിക്കുന്നുണ്ടെന്നും അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ’മാത്യു മക്കനഹെയും അവർ കഥാപാത്രത്തിനായി സമീപിച്ചേക്കാമെന്നും, എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഏജൻസിക്ക് മാത്രമേ കഴിയൂ’ എന്നായിരുന്നു സുധൻ സുന്ദരത്തിന്റെ പ്രതികരണം.

നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം ‘മഹാരാജ,’ 2024 ജൂണിലാണ് തിയേറ്ററുകളിലെത്തിയത്. ദ റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷൻ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മോഷണം പോയ ‘ലക്ഷ്മി’ എന്ന ചവറ്റുകുട്ടയെക്കുറിച്ച് പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തുന്ന അച്ഛന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ പിന്നീട് ഈ പരാതിക്ക് പിന്നിലെ യഥാർഥ കാരണം കൂടുതൽ ഗൗരവമുള്ളതാണെന്ന് പൊലീസിന് മനസിലാകുന്നതോടെയാണ് കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നത്.

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?
‘സാംസ്‌കാരിക അധഃപതനം’ തടയാൻ ആർഎസ്എസ്; ഒടിടിക്കും സെൻസർഷിപ്പ് ഏർപ്പെടുത്താൻ അനൗദ്യോഗിക സമിതി രൂപീകരിച്ചു

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമായ ‘മഹാരാജ,’ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായിരുന്നു. ജൂലൈ 12 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. അനുരാഗ് കശ്യപ് പ്രതിനായകനായി എത്തിയത്, ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായി. വിജയ് സേതുപതി, അനുരാഗ് കശ്യപ്, സച്ചന നമിദാസ്, നട്ടി സുബ്രഹ്മണ്യം, മംമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Summary

Vijay Sethupathi and Anurag Kashyap starrer ‘Maharaja’ is set for a Hollywood remake after its success in India and China. The Nithilan Saminathan directorial is reportedly being developed by a major Hollywood studio. Matthew McConaughey has been linked to the project, though his casting remains unconfirmed. Production may begin next year.

Madism Digital
madismdigital.com