'ടോക്സിക്കി'ൽ അഭിനയിച്ചത് ഗർഭിണിയായിരിക്കെ; ബൗൺസർമാരെപ്പോലെ കിയാരയെ സംരക്ഷിച്ച് യഷും ഗീതുവും

മുംബൈയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെയാണ് ചിത്രത്തിലെ കിയാര അദ്വാനിയെക്കുറിച്ച് യഷ് മനസ്സുതുറന്നത്.
'ടോക്സിക്കി'ൽ അഭിനയിച്ചത് ഗർഭിണിയായിരിക്കെ; ബൗൺസർമാരെപ്പോലെ കിയാരയെ സംരക്ഷിച്ച് യഷും ഗീതുവും
Published on

കെജിഎഫിന് ശേഷം പാൻ ഇന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'. സിനിമയുടേതായി പുറത്തുവരുന്ന ഓരോ വിശേഷങ്ങളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. മുംബൈയിൽ സംഘടിപ്പിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നായിക കിയാര അദ്വാനിയെക്കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സിനിമ ലോകത്ത് ചർച്ചയാകുന്നത്. ഗർഭിണിയായിരിക്കുമ്പോഴാണ് കിയാര ഈ ചിത്രത്തിന്റെ ഭാഗമായതെന്ന് യഷ് വെളിപ്പെടുത്തി.

"ആ സമയത്ത് ഞങ്ങൾക്കെല്ലാം കിയാരയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. ഷൂട്ടിങിനിടയിൽ കിയാരയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതിനായിരുന്നു മുൻഗണന. അതുകൊണ്ടുതന്നെ ഞാനും ഗീതുവും സെറ്റിൽ അവർക്ക് ചുറ്റും ഒരു ബൗൺസറെപ്പോലെ എപ്പോഴുമുണ്ടാകുമായിരുന്നു"- യഷ് ഓർത്തെടുത്തു.

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കിയാര കാണിച്ച പ്രതിബദ്ധതയെ യഷ് വാനോളം പുകഴ്ത്തി. മഴയത്തുള്ള ചിത്രീകരണമടക്കം ഏറെ സങ്കീർണ്ണമായ രംഗങ്ങളിൽ യാതൊരു പരാതിയും കൂടാതെ 100 ശതമാനം ആത്മാർത്ഥതയോടെയാണ് കിയാര സഹകരിച്ചത്. കിയാരയുടെ പ്രൊഫഷണലിസം അത്ഭുതപ്പെടുത്തുന്നതാണെന്നും ഈ സിനിമ തങ്ങൾക്ക് എത്രത്തോളം പ്രത്യേകതയുള്ളതാണോ അത്രത്തോളം പ്രാധാന്യം കിയാരയ്ക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ടോക്സിക്കി'ൽ അഭിനയിച്ചത് ഗർഭിണിയായിരിക്കെ; ബൗൺസർമാരെപ്പോലെ കിയാരയെ സംരക്ഷിച്ച് യഷും ഗീതുവും
50 രൂപ കൂലിയില്‍ നിന്ന് 4,000 കോടിയിലേക്ക്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിതം

നേരത്തെ ചിത്രത്തിലെ 'തബാഹി' എന്ന പാട്ടിലെ ചില രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ കിയാരയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്നും കിയാരയ്ക്ക് പൂർണ്ണ പിന്തുണയുമായി യഷ് എത്തിയിരുന്നു. സംവിധായികയുടെ കാഴ്ചപ്പാടിനോട് പൂർണ്ണമായും നീതി പുലർത്തുകയാണ് ഒരു അഭിനേത്രിയെന്ന നിലയിൽ കിയാര ചെയ്തതെന്നും, റിലീസിന് ശേഷം പ്രേക്ഷകർ ഈ പ്രകടനത്തെ തീർച്ചയായും അഭിനന്ദിക്കുമെന്നും യഷ് നേരത്തെ ബെംഗളൂരുവിൽ പറഞ്ഞിരുന്നു.

റായ, ടിക്കറ്റ് എന്നീ വേറിട്ട ലുക്കുകളിലാണ് ചിത്രത്തിൽ യഷ് എത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം പതിപ്പിന്റെ സംഭാഷണം ഗോപൻ ചിദംബരത്തിന്റേതാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'ടോക്സിക്കി'ൽ അഭിനയിച്ചത് ഗർഭിണിയായിരിക്കെ; ബൗൺസർമാരെപ്പോലെ കിയാരയെ സംരക്ഷിച്ച് യഷും ഗീതുവും
പ്രണയത്തിന്റെ മറവിലെ വൈകാരിക ചൂഷണം; അനുപമ പരമേശ്വരൻ വെളിപ്പെടുത്തിയ 'നാർസിസ്റ്റിക് അബ്യൂസി'ന്റെ അനുഭവങ്ങൾ

രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജെ ജെ പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിങ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ചിത്രം കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Summary

Yash revealed that Kiara Advani filmed Toxic while pregnant, with Yash and director Geetu Mohandas taking extra care of her on set. He praised her dedication and professionalism despite the physical challenges during filming

Madism Digital
madismdigital.com