'ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ലല്ലോ! 'ടോക്സിക്' ജെൻ സി തലമുറയ്ക്കുള്ള ചിത്രം'; യഷ്

പുതിയ തലമുറ ചെയ്യുന്നത് തെറ്റാണെന്ന് കരുതുന്ന ഒരു പൊതു സ്വഭാവം മുൻതലമുറയ്ക്ക് ഉണ്ടെന്ന് യഷ്
'ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ലല്ലോ! 'ടോക്സിക്' ജെൻ സി തലമുറയ്ക്കുള്ള ചിത്രം'; യഷ്
Published on

ഗീതു മോഹൻദാസ് സംവിധാനത്തിലൊരുങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾക്കെതിരെ ഉയർന്ന അശ്ലീലതാ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ യഷ്. സിനിമയിലെ ബോൾഡ് രംഗങ്ങളും ഗാനരംഗങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വിമർശനങ്ങൾ നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ടുഡേയുടെ 'ആപ് കി അദാലത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു യഷ്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മുൻ തലമുറകളുടെ വിമർശനങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് യഷ് നൽകിയ മറുപടി ശ്രദ്ധേയമാണ്.

'ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ലല്ലോ! 'ടോക്സിക്' ജെൻ സി തലമുറയ്ക്കുള്ള ചിത്രം'; യഷ്
'ഒരു ഘട്ടത്തില്‍ ഞാനവളെ ഒഴിവാക്കി, 20 വയസ്സിന്റെ പ്രായവ്യത്യാസം'; ശുഭ്രയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സുതുറന്ന് അനുരാഗ് കശ്യപ്

"അശ്ലീലത തീർച്ചയായും തെറ്റാണ്. എന്നാൽ ഈ സിനിമയിൽ ഞാൻ ആരെയും ചുംബിച്ചിട്ടു പോലുമില്ല, നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഏത് കാര്യത്തിലും ഒരു പരിധിയുണ്ട്, അത് മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ദൃശ്യങ്ങൾ സൗന്ദര്യാത്മകമായി ചിത്രീകരിക്കേണ്ടതുണ്ട്. അത് നൽകുന്ന അനുഭൂതിയാണ് സിനിമയുടെ യഥാർത്ഥ സ്വാധീനം. അത് ക്രിയേറ്ററുടെ ശബ്ദമാണ്," യഷ് പറഞ്ഞു.

മുൻതലമുറയ്ക്ക് എപ്പോഴും പുതിയ തലമുറ ചെയ്യുന്നത് തെറ്റാണെന്ന് കരുതുന്ന ഒരു പൊതു സ്വഭാവമുണ്ടെന്ന് യഷ് ചൂണ്ടിക്കാട്ടി. "ഇന്നത്തെ ചെറുപ്പക്കാരുടെ ചിന്തകളും, മുതിർന്നവരോട് അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളുമാണ് സിനിമയുടെ പ്രധാന വിഷയം. എന്തുകൊണ്ടാണ് ചില നിശ്ചിത നിയമങ്ങൾ മാത്രം പിന്തുടരുന്നത്, എന്തുകൊണ്ടാണ് കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ മാത്രം ചെയ്യേണ്ടത് എന്നൊക്കെ ചെറുപ്പക്കാർ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയല്ലേ ഈ ചിത്രത്തിലും വരുന്നത്, ടോക്സിക് പൂർണ്ണമായും ഇന്നത്തെ 'ജെൻ സി' തലമുറയ്ക്ക് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്." യഷ് കൂട്ടിച്ചേർത്തു. തീയേറ്ററുകളിൽ ചിത്രം കാണുമ്പോൾ പ്രേക്ഷകർക്ക് സിനിമയുടെ അന്തസ്സത്ത മനസ്സിലാകുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

'ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ലല്ലോ! 'ടോക്സിക്' ജെൻ സി തലമുറയ്ക്കുള്ള ചിത്രം'; യഷ്
‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്

ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ മുതൽ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തെച്ചൊല്ലി ചില വിമർശനങ്ങൾ ഉയർന്നിരുന്നു. തുടര്‍ന്ന് യഷും ബോളിവുഡ് താരം കിയാര അദ്വാനിയും ഒന്നിച്ചെത്തിയ 'തബാഹി' എന്ന ഗാനം പുറത്തിറങ്ങിയതോടെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ കിയാരയ്ക്ക് എതിരെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ആക്രമണവും നടന്നു. ചിത്രത്തിൽ 'നാദിയ' എന്ന സർക്കസ് കലാകാരിയുടെ വേഷത്തിലാണ് കിയാര എത്തുന്നത്.

'ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ലല്ലോ! 'ടോക്സിക്' ജെൻ സി തലമുറയ്ക്കുള്ള ചിത്രം'; യഷ്
സെൻസർ ബോർഡിന്റെ കത്രിക; സിനിമയെ സംരക്ഷിക്കാനോ അടിച്ചമർത്താനോ?

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ഗ്യാങ്സ്റ്റർ ഡ്രാമയിൽ ഇരട്ടവേഷത്തിലാണ് യഷ് എത്തുന്നത്. കെ.ജി.എഫ് 2-വിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യഷിന്റെ ഒരു ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കിയാര അദ്വാനിക്ക് പുറമെ നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ആഗോളതലത്തിലെ പ്രതിസന്ധികളും റിലീസ് തീയതി മാറ്റങ്ങളും തരണം ചെയ്ത ചിത്രം ഈ മാസം ആഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Summary

Yash has responded to criticism over the intimate and bold scenes in Toxic, saying the film has been made within artistic boundaries. He described the gangster drama as a film specifically created for the Gen Z generation and their questions about traditional social norms.

Madism Digital
madismdigital.com