‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്

‘ടോക്സിക്’ സിനിമയിലെ രംഗങ്ങളുടെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകി കന്നഡ താരം യാഷ്
‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ
കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്
Published on

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്'. ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി യാഷ് രംഗത്തെത്തി. ഗ്ലാമറസ് രംഗങ്ങളെ ന്യായീകരിച്ച താരം, ചിത്രത്തിലെ നായിക കിയാര അദ്വാനിയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.

‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ
കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്
'മോഹൻലാൽ സെക്കൻഡറി കാസ്റ്റോ?': ബോളിവുഡ് ചിത്രം വേണ്ടെന്നുവെച്ച് ജൂഡ് ആന്തണി

"തുടക്കത്തിൽ നിരവധി താരങ്ങൾ ഒരുമിച്ച് എത്തുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ആദ്യ ദിവസം മുതൽ കിയാര സെറ്റിൽ വളരെ ലളിതമായാണ് പെരുമാറിയത്. സംവിധായികയുടെ കാഴ്ചപ്പാടിനനുസരിച്ച് തന്നിലെ നടിയെ പൂർണമായും സമർപ്പിക്കാൻ അവർ തയ്യാറായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. എങ്കിലും അതിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ലെന്നാണ് തോന്നുന്നത്. നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുക. ഒടുവിൽ ആളുകൾ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. നമ്മൾ കാലത്തിന് അൽപ്പം മുന്നേ സഞ്ചരിക്കുകയാണെന്ന് മാത്രം കരുതിയാൽ മതി,'' യാഷ് പറഞ്ഞു

‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ
കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്
മലയാള സിനിമയിലെ മനോഹര സൗഹൃദങ്ങൾ

ചിത്രത്തിന്റെ ടീസറിലും 'തബാഹി' എന്ന പാട്ടിൽ യാഷും കിയാരയും ഒന്നിച്ചെത്തിയ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ കിയാരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. 'അനിമൽ' പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സിനിമകളിലും അനാവശ്യമായി ലൈംഗികതയും വയലൻസും കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും, ടോക്സിക് ടീസർ തികച്ചും ക്രിഞ്ച് ആണെന്നും പലരും അഭിപ്രായപ്പെട്ടു. ടീസറിലെ അവസാന രംഗങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിമർശനമുണ്ട്. ഇതിനെതിരെയാണ് യാഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ
കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്
'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?

നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം കൂടെയാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.

ചിത്രത്തിൽ സർക്കസ് കലാകാരിയായ 'നാദിയ' എന്ന കഥാപാത്രത്തെയാണ് കിയാര അദ്വാനി അവതരിപ്പിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച 'ടോക്സിക്' പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലറാണ്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ടാഗ്‌ലൈനോടെത്തുന്ന ചിത്രത്തിൽ നയൻതാര, താര സുതാരിയ, റുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് യാഷ് എത്തുന്നത്. ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ സൂചനകൾ നൽകുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഓഗസ്റ്റ് 26ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Yash has defended Toxic and co-star Kiara Advani against criticism and cyber attacks over the film's intimate scenes. The actor said the team is simply moving ahead of its time and urged audiences to trust Geetu Mohandas' vision.

Madism Digital
madismdigital.com