'ടോക്സിക്' രൺബീർ കപൂറിന്റെ ‘അനിമൽ' കോപ്പിയടിച്ചതാണെന്ന് സോഷ്യൽ മീഡിയ; യാഷിന് ട്രോൾ മഴ

‘ടോക്സിക്’ ട്രെയിലറിലെ യഷിന്റെ യൗവനകാലവും ഗ്യാങ്സ്റ്റർ അവതാരവും 2023ലെ രൺബീർ കപൂർ ചിത്രം ‘അനിമലി’ലെ ലുക്കുമായി സാദൃശ്യമുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
'ടോക്സിക്' രൺബീർ കപൂറിന്റെ ‘അനിമൽ' കോപ്പിയടിച്ചതാണെന്ന് സോഷ്യൽ മീഡിയ; യാഷിന് ട്രോൾ മഴ
Published on

യാഷ് നായകനാവുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ രൺബീർ കപൂറിന്റെ ‘അനിമലുമായുള്ള’ താരതമ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. യാഷിന്റെ ഗ്യാങ്സ്റ്റർ ലുക്കും ചില ആക്ഷൻ രംഗങ്ങളും ‘അനിമലി’ലെ രൺബീറിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം.

‘ടോക്സിക്’ ട്രെയിലറിലെ യഷിന്റെ യൗവനകാലവും ഗ്യാങ്സ്റ്റർ അവതാരവും 2023ലെ രൺബീർ കപൂർ ചിത്രം ‘അനിമലി’ലെ ലുക്കുമായി സാദൃശ്യമുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. യാഷിന്റെ സ്ക്രീൻ പ്രസൻസിനെയും ട്രെയിലറിന്റെ വിഷ്വൽ സ്റ്റൈലിനെയും ഒരുപാട് പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. ‘അനിമലി’ന്റെ കോപ്പിയടിയാണെന്നും യാഷ് രൺബീറിന്റെ രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

‘യാഷ് കോപ്പിയടിയിൽ പിഎച്ച്ഡി എടുത്തിരിക്കുന്നു’, ‘ടോക്സിക് അനിമലിന്റെ നിലവാരം കുറഞ്ഞ കോപ്പിയായിരിക്കും’, ‘ശരിക്കുമുള്ള അനിമൽ ആരാണെന്ന് യാഷ് തെളിയിക്കും’ തുടങ്ങിയ പരിഹാസ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമൽ’ രൺവീർജയ് സിംഗിന്റെ കഥയാണ് പറയുന്നത്. അച്ഛൻ ബൽബീർ സിംഗുമായുള്ള സങ്കീർണമായ ബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. അച്ഛന് നേരെയുണ്ടാകുന്ന ആക്രമണത്തിന് പിന്നാലെ കുടുംബത്തെ സംരക്ഷിക്കാനും പ്രതികാരം ചെയ്യാനുമായി രൺവീർജയ് കൂടുതൽ അക്രമാസക്തനായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

'ടോക്സിക്' രൺബീർ കപൂറിന്റെ ‘അനിമൽ' കോപ്പിയടിച്ചതാണെന്ന് സോഷ്യൽ മീഡിയ; യാഷിന് ട്രോൾ മഴ
‘ഞങ്ങൾ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്’; സൈബർ ആക്രമണത്തിൽ കിയാരയ്ക്ക് കരുത്തായി 'ടോക്സിക്' നായകൻ യഷ്

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്'. ചിത്രത്തിന്റെ ടീസറിലും 'തബാഹി' എന്ന പാട്ടിൽ യാഷും കിയാരയും ഒന്നിച്ചെത്തിയ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ കിയാരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. 'അനിമൽ' പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സിനിമകളിലും അനാവശ്യമായി ലൈംഗികതയും വയലൻസും കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും, ടോക്സിക് ടീസർ തികച്ചും ക്രിഞ്ച് ആണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം കൂടെയാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.

'ടോക്സിക്' രൺബീർ കപൂറിന്റെ ‘അനിമൽ' കോപ്പിയടിച്ചതാണെന്ന് സോഷ്യൽ മീഡിയ; യാഷിന് ട്രോൾ മഴ
സെൻസർ ബോർഡിന്റെ കത്രിക; സിനിമയെ സംരക്ഷിക്കാനോ അടിച്ചമർത്താനോ?

'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ടാഗ്‌ലൈനോടെത്തുന്ന ചിത്രത്തിൽ നയൻതാര, താര സുതാരിയ, റുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് യാഷ് എത്തുന്നത്. ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ സൂചനകൾ നൽകുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഓഗസ്റ്റ് 26ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Yash’s Toxic: A Fairy Tale for Grown-Ups trailer has sparked social media comparisons with Ranbir Kapoor’s Animal. Viewers pointed to similarities in Yash’s gangster look, visuals and action sequences. While many praised his screen presence, others accused the film of copying Animal, triggering sarcastic reactions and heated online debate.

Madism Digital
madismdigital.com