അവർ ഒന്നിച്ചാൽ 'ബ്ലാസ്റ്റ്'; ഇന്ത്യൻ സിനിമയ്ക്കു മാതൃകയാകുന്ന 'പേട്രിയറ്റ്', കടപുഴകുമോ റെക്കോർഡുകൾ?

ഡോ.ഡാനിയേൽ ജെയിംസും കേണൽ റഹീം നായിക്കും ഒന്നിച്ചെത്തുന്ന നിമിഷത്തിനായി പ്രേക്ഷകലക്ഷങ്ങളുടെ കാത്തിരിപ്പ്
അവർ ഒന്നിച്ചാൽ 'ബ്ലാസ്റ്റ്'; ഇന്ത്യൻ സിനിമയ്ക്കു മാതൃകയാകുന്ന 'പേട്രിയറ്റ്', കടപുഴകുമോ റെക്കോർഡുകൾ?
Published on

അങ്ങനെ മലയാള സിനിമ ആരാധകർ കാത്തിരുന്ന ആ അതുല്യ നിമിഷം സ്‌ക്രീനിൽ കാണാൻ പോകുന്നു. ട്വന്റി ട്വന്റിക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ, 'പേട്രിയറ്റ്' മേയ് ഒന്നിനു വേൾഡ് വൈഡായി തിയറ്ററുകളിലെത്തും. ഇന്ത്യയിൽ മറ്റൊരു ഇൻഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത 'സൂപ്പർതാര സംഗമം' മലയാളത്തിൽ ആവർത്തിക്കുന്നു.

ഇരുവരും ഒന്നിക്കുന്ന 55-ാം സിനിമ

മമ്മൂട്ടിയും മോഹൻലാലും ഏതാണ്ട് 54 സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' 55-ാം സിനിമയാണ്. തുടക്കകാലത്ത് മമ്മൂട്ടി നായകനായി എത്തുമ്പോൾ മോഹൻലാൽ ക്യാരക്ടർ റോളുകളിലും പിന്നീട് ഇരുവരും ഒന്നിച്ചു നായകൻമാരായും അതിനിടയിൽ നായകനും വില്ലനുമായും അഭിനയിച്ചു തീർത്ത വേഷങ്ങൾ നിരവധി. ഇത്തവണ 'പേട്രിയറ്റി'ൽ ഇരുവരും അടുത്ത സുഹൃത്തുക്കളായാണ് വേഷമിട്ടിരിക്കുന്നത്.

മമ്മൂട്ടിയെ സഹായിക്കാൻ മോഹൻലാൽ

ഡോ.ഡാനിയേൽ ജെയിംസ് എന്ന നായകകഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണൽ റഹീം നായിക് എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സിനോപ്‌സിസ് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം സംശയനിഴലിൽ ആകുന്നു. രാജ്യദ്രോഹി എന്നുപോലും മുദ്രകുത്തപ്പെടുന്ന നായകൻ. എന്നാൽ ഇവിടെ ഡാനിയേൽ ജെയിംസിനെ സഹായിക്കാൻ അയാൾ പോലും ആവശ്യപ്പെടാതെ എത്തുന്ന സുഹൃത്താണ് മോഹൻലാലിന്റെ റഹീം നായിക്. ഇരുവരും ഒന്നിച്ചുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും.

അവർ ഒന്നിച്ചാൽ 'ബ്ലാസ്റ്റ്'; ഇന്ത്യൻ സിനിമയ്ക്കു മാതൃകയാകുന്ന 'പേട്രിയറ്റ്', കടപുഴകുമോ റെക്കോർഡുകൾ?
മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന

മോഹൻലാലിന്റേത് സുപ്രധാന കാമിയോ

മമ്മൂട്ടി നായകവേഷത്തിലെത്തുമ്പോൾ മോഹൻലാലിന്റേത് സുപ്രധാന കാമിയോ കഥാപാത്രമാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ വെച്ച് നോക്കുമ്പോൾ ദൈർഘ്യം കുറവാണെങ്കിലും ഒരു ഘട്ടം എത്തിയാൽ മോഹൻലാലിന്റെ കഥാപാത്രമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

മോഹൻലാലിനെ വിളിച്ചത് മമ്മൂട്ടി

സിനിമയെ കുറിച്ച് മഹേഷ് നാരായണൻ ആദ്യം സംസാരിക്കുന്നത് മമ്മൂട്ടിയോടാണ്. സിനിമയുടെ സ്‌കെയിൽ വളരെ വലുതാണ്. നാഷണൽ ലെവലിൽ നിന്ന് ഒരാൾ വേണമെന്ന് മഹേഷ് പറഞ്ഞു. പുറത്തുള്ള നടൻമാരുടെയൊക്കെ പേര് പറഞ്ഞു. ഇവിടെ തന്നെ ഒരാളുണ്ടല്ലോ, അദ്ദേഹത്തോടു ചോദിച്ചു നോക്കാമെന്ന് മമ്മൂട്ടി മഹേഷിനോടു പറയുകയായിരുന്നു. അങ്ങനെയാണ് 'പേട്രിയറ്റ്' സിനിമയിലേക്ക് മോഹൻലാൽ എത്തുന്നത്. ലാൽ ഈ സിനിമയിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

അവർ ഒന്നിച്ചാൽ 'ബ്ലാസ്റ്റ്'; ഇന്ത്യൻ സിനിമയ്ക്കു മാതൃകയാകുന്ന 'പേട്രിയറ്റ്', കടപുഴകുമോ റെക്കോർഡുകൾ?
'ആ ഭാഗ്യം വീണ്ടും വരുന്നത് വലിയ അനുഗ്രഹം'; മമ്മൂട്ടി-ലാൽ ദ്വന്ദ്വത്തിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

ബോക്‌സ്ഓഫീസിൽ ചരിത്രം കുറിക്കുമോ?

മേയ് 1 നു വേൾഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസുണ്ട്. മലയാളത്തിലെ ബോക്‌സ്ഓഫീസ് റെക്കോർഡുകൾ ഭേദിക്കാൻ ചിത്രത്തിനു കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും പേട്രിയറ്റിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇത് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് സാധ്യതകൾ വർധിപ്പിക്കുന്നു.

English summary: Patriot, the 55th collaboration of Mammootty and Mohanlal, is set for a worldwide release on May 1. Fans are eagerly anticipating whether this high profile project can break new box office records. Following Twenty Twenty, this film marks another major reunion of the two superstars in lead roles, highlighting a rare “superstar pairing” in Indian cinema.

Directed by Mahesh Narayanan, the film will release globally in five languages including Malayalam, Tamil, Telugu, Kannada, and Hindi.

Related Stories

No stories found.
Madism Digital
madismdigital.com