കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ

വർഷങ്ങളായി നിലനിൽക്കുന്ന വേർപിരിയൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി
കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ
Published on: 

തെന്നിന്ത്യൻ സിനിമാ ലോകത്ത് വർഷങ്ങളായി പുകയുന്ന അഭ്യൂഹങ്ങളിൽ ഒന്നാണ് നടി രമ്യ കൃഷ്ണനും സംവിധായകൻ കൃഷ്ണ വംശിയും വേർപിരിഞ്ഞു എന്നത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് രമ്യ കൃഷ്ണന്‍. തങ്ങൾ ഇപ്പോഴും 100 ശതമാനവും വിവാഹബന്ധത്തിലാണെന്നും എന്നാൽ സന്തോഷത്തോടെ രണ്ട് വ്യത്യസ്ത നഗരങ്ങളിലായാണ് കഴിയുന്നതെന്നും രമ്യ വ്യക്തമാക്കി. വിവാഹം എന്നത് ഒരു ബന്ധത്തിലെ അമിതമായി പ്രാധാന്യം നൽകപ്പെടുന്ന ഒന്നാണെന്ന് വിശേഷിപ്പിച്ച താരം, ലിവ്-ഇൻ ബന്ധത്തിൽ തുടരാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

വർഷങ്ങളായി രമ്യയും കൃഷ്ണ വംശിയും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും വ്യത്യസ്ത നഗരങ്ങളിലായി താമസിക്കുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രധാന കാരണം. റൗ ടാൽക്സ് വിത്ത് വി കെ എന്ന പോഡ്‌കാസ്റ്റിൽ വിവാഹബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് രമ്യ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

"ഞങ്ങൾ ഇപ്പോഴും 100 ശതമാനവും വിവാഹിതരാണ്. എന്നാൽ സൗകര്യപ്രദമായും സന്തോഷത്തോടെയും രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് കഴിയുന്നത്," എന്നായിരുന്നു രമ്യയുടെ മറുപടി. മകൻ വളർന്നുവരുന്ന സമയത്ത് താൻ ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിലായിരുന്നുവെന്നും അന്ന് കുടുംബം ഹൈദരാബാദിലായിരുന്നുവെന്നും താരം പറഞ്ഞു.

കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

ഓരോ 15 ദിവസത്തിലും ചെന്നൈയിലേക്ക് വരികയും പിന്നീട് മടങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. തെലങ്കാന പ്രക്ഷോഭത്തിന്റെ സമയത്ത് പണിമുടക്കുകളും സ്കൂൾ അവധികളും പതിവായതോടെ മകനെയും കൂട്ടിയുള്ള യാത്രകൾ ബുദ്ധിമുട്ടായി. ഓരോ തവണയും നഗരം വിട്ടുപോകുമ്പോൾ മകന് അസുഖം വരാറുണ്ടായിരുന്നു. ഇതോടെ മകനെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചെന്നും താനും ചെന്നൈയില്‍ സ്ഥിരതാമസം ആയെന്നും അവര്‍ പറഞ്ഞു.

"ഒരു ബന്ധത്തിലെ വിവാഹം അമിതമായി പ്രാധാന്യം നൽകപ്പെടുന്ന പ്രക്രിയയാണെന്ന് എനിക്ക് തോന്നുന്നു. ആവശ്യമുള്ളപ്പോൾ മാത്രമാണ് വിവാഹം നടക്കേണ്ടത്. എന്തിനാണ് വിവാഹം, നമുക്ക് ഒരുമിച്ച് താമസിച്ചാൽ പോരേ എന്ന് വംശി അന്ന് പലതവണ ചോദിച്ചിരുന്നു. അന്ന് ഞാൻ സമ്മതിക്കണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. വിവാഹം എന്നത് കുടുംബങ്ങളെയും ചുറ്റുമുള്ള നിരവധി ആളുകളെയും കൂടി ഉൾപ്പെടുത്തുന്ന കാര്യമാണ്. ആ വ്യക്തിയുമായുള്ള ബന്ധത്തേക്കാൾ കൂടുതൽ മറ്റുള്ളവരോട് ആ ബന്ധത്തിന് മറുപടി പറയേണ്ടിവരുന്നു. എന്നാൽ ആ വ്യക്തിയുമായുള്ള എന്റെ ബന്ധം പൂർണമാണ്. അത് അങ്ങനെ തന്നെ തുടരും," രമ്യ പറഞ്ഞു.

കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ
രശ്മികയെയും വിജയ് ദേവരകൊണ്ടയെയും അധിക്ഷേപിക്കരുത്; വിമർശകർക്കെതിരെ കരൺ ജോഹർ

വിവാഹം കഴിഞ്ഞാൽ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും ചില കാര്യങ്ങളിൽ മറുപടി പറയേണ്ടിവരുമെന്നും രമ്യ സൂചിപ്പിച്ചു. കൃഷ്ണ വംശിയുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളില്ലെന്നും ഇരുവരും ഇപ്പോൾ വഴക്കിടുന്നതിനേക്കാൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

2003-ലാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും വിവാഹിതരായത്. 2005-ൽ ഇവർക്ക് മകൻ റിത്വിക് വംശി ജനിച്ചു. വിവാഹത്തിന് മുൻപ് ഗുലാബി, നിന്നേ പെല്ലാടത, സിന്ദൂരം തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകളിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ചന്ദ്രലേഖ (1998), ശ്രീ ആഞ്ജനേയം (2004), രംഗ മാർത്താണ്ഡ (2023) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്

കൃഷ്ണ വംശിയുമായി വേർപിരിഞ്ഞോ? ; മറുപടിയുമായി രമ്യ കൃഷ്ണൻ
24,600 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശി; അനിരുദ്ധിനൊപ്പം വിവാഹജീവിതത്തിലേക്ക് കാവ്യ മാരൻ

കൃഷ്ണ വംശിയുടെ ജീവിതത്തിൽ സിനിമയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും രമ്യ സംസാരിച്ചു. അദ്ദേഹത്തിന്റെ ദിവസത്തിന്റെ തുടക്കവും അവസാനവും സിനിമയുമായി ബന്ധപ്പെട്ടാണെന്നും താരം പറഞ്ഞു. ശ്രീ ആഞ്ജനേയത്തിന്റെ രണ്ടാം പകുതിയെക്കുറിച്ച് താൻ വിമർശനം ഉന്നയിച്ചതിന് ശേഷം കൃഷ്ണ വംശി തന്റെ സിനിമാ ജോലികളെക്കുറിച്ച് തന്നോട് പങ്കുവയ്ക്കുന്നത് നിർത്തിയെന്നും രമ്യ വെളിപ്പെടുത്തി. ഇപ്പോൾ ഇരുവരും അവരവരുടെ കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ഇഷ്ടപ്പെടുന്നതെന്നും താരം പറഞ്ഞു.

രജനികാന്ത് നായകനായ ജയിലർ 2വിലാണ് രമ്യ കൃഷ്ണൻ അവസാനമായി അഭിനയിച്ചത്. രാക്ക, ശ്രീ ശ്രീ, പോക്കറ്റ് നോവൽ, തേരാ യാർ ഹൂം മേം തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ബിഗ് ബോസ് തമിഴ് പത്താം സീസണിൽ അതിഥി അവതാരകയായും രമ്യ എത്തിയിരുന്നു.

Summary

Actress Ramya Krishnan has dismissed rumours of separation from filmmaker Krishna Vamsi, confirming that they remain happily married while living in different cities. Speaking on a podcast, she also described marriage as an overrated process and said she sometimes wishes they had chosen a live-in relationship instead.