

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രാൻസിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു ഇത്. പടർന്നുപിടിച്ച കാട്ടുതീയിൽ ഫ്രാൻസിൽ പല പ്രദേശങ്ങളും വെന്തുരുകി. പ്രശ്നം ഇത്രയും രൂക്ഷമാകാൻ കാരണം മനുഷ്യരാണെന്ന് ചൂണ്ടിക്കാട്ടി നാനൂറിലധികം പേരെ അറസ്റ്റ് ചെയ്തു എന്നതാണ് ഫ്രാൻസിൽ നിന്നെത്തുന്ന ഏറ്റവും പുതിയ വാർത്ത. അതായത്, കാട്ടുതീ ഉണ്ടാക്കിയതിന് ഫ്രാൻസിൽ ആളുകളെ അറസ്റ്റ് ചെയ്തു എന്ന്.
ഫ്രാൻസിൽ 3 ലക്ഷം ഏക്കർ സ്ഥലമാണ് ഇത്തവണ കാട്ടുതീയിൽ നശിച്ചത്. ഇതിൽ പത്തോളം പ്രദേശങ്ങളിലെ കാട്ടുതീ മനുഷ്യനിർമിതമാണെന്ന് സർക്കാർ റിപ്പോർട്ട്. ചിലയാളുകൾക്ക് കാട്ടുതീ പോലുള്ള ദുരന്തങ്ങൾ വരുത്തിവയ്ക്കാനുള്ള മാനസികവൈകല്യമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുമ്പോൾ, ദുരന്തം കാലേകൂട്ടി കാണാതെ, ജനങ്ങളെ കുറ്റപ്പെടുത്താനുള്ള സർക്കാർ ശ്രമമാണിതെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
അറിഞ്ഞോ അറിയാതെയോ കാട്ടുതീ പടരുന്നതിന് കാരണമായി എന്ന കുറ്റം ചുമത്തി, 420 അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 156 പേർ കുട്ടികളാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. നിലവിൽ ഇത്തരത്തിൽ 36 പേർ കസ്റ്റഡിയിലുണ്ട്.
ഇവർക്കൊക്കെയും തടവുശിക്ഷ, പിഴ എന്നീ ശിക്ഷകളും നൽകുന്നുണ്ട്. പ്രായപൂർത്തിയെത്താത്തവരെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിടുകയാണ് പതിവ്.
തെക്കൻ ഫ്രാൻസിലെ വാർ പ്രദേശത്ത്, അഞ്ച് ദിവസം കൊണ്ട് പത്തിടത്ത് കാട്ടുതീ ഉണ്ടാക്കി എന്ന കാരണത്താൽ ഒരു 23കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 15 വർഷം തടവും ഒരു കോടി രൂപയോളം പിഴയും ശിക്ഷ ലഭിക്കും. വോസ്ഗെസ് മേഖലയിലുള്ള ഒരാൾക്ക് മൂന്ന് വർഷമാണ് തടവുശിക്ഷ ലഭിച്ചിരിക്കുന്നത്.
ചില കേസുകളൊക്കെ ന്യായമാണെങ്കിലും നീതിയുക്തമായ അറസ്റ്റുകളും നടക്കുന്നുണ്ടെന്ന് പൊതുവെ വിമർശനമുണ്ട്. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ കാട്ടുതീ പടർന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി ഓട്ടിസം ബാധിതനായ അനാഥയുവാവിനെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
പാരിസ് 7 സർവകലാശാലയിലെ മനോരോഗ വിദഗ്ദ്ധനും അഡിക്റ്റീവ് ബിഹേവിയർ അധ്യാപകനുമായ മിഷേൽ ലെജോയക്സിന്റെ അഭിപ്രായത്തിൽ, കാട്ടുതീ ഉണ്ടാക്കുന്നവർ മൂന്ന് വിഭാഗമുണ്ട്- ജാഗ്രതയില്ലാത്തവർ (ശ്രദ്ധയില്ലാത്തവർ), ഇൻഷുറൻസ് തുക തുടങ്ങിയ ലാഭം ലക്ഷ്യമിട്ട് തീയിടുന്നവർ, പിന്നെ പൈറോമാനിയാക്കുകൾ (തീയിടാൻ മാനസികമായ അമിതാസക്തിയുള്ളവർ).
ഇതിൽ പൈറോമാനിയ എന്നത് വളരെ അപൂർവമായ ഒരു മനോരോഗാവസ്ഥയാണെന്നും, ഇത് രോഗനിർണയം നടത്താൻ വളരെ ബുദ്ധിമുട്ടാണെന്നും ലെജോയക്സ് പറയുന്നു. കൂടാതെ, തീവയ്പുമായി ബന്ധപ്പെട്ട ശിക്ഷാവിധികളിൽ വളരെ കുറഞ്ഞ സംഭവങ്ങളിൽ മാത്രമേ ഇത് ഒരു കാരണമായി വരാറുള്ളൂ.
ഭൂരിഭാഗം തീപിടുത്തങ്ങളും അബദ്ധവശാൽ സംഭവിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ, കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സിഗരറ്റ് കുറ്റികൾ, ബാർബിക്യൂകൾ എന്നിവയിൽ നിന്നുള്ള തീപ്പൊരികൾ ഇതിന് കാരണമായേക്കാം.
ഫ്രാൻസിലെ അടുത്ത ഉഷ്ണതരംഗത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ വിമർശനങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുന്നുമുണ്ട്. ദുരന്തസമയത്ത് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
The year became France's most destructive wildfire season since World War II. Vast areas across the country were scorched as wildfires spread rapidly. The latest reports from France reveal that more than 400 people have been arrested, with authorities blaming human activity for the severity of the crisis.
Around 300,000 acres of land have been destroyed by wildfires in France this year. According to government reports, wildfires in nearly ten regions were human-caused. While the government argues that some individuals suffer from psychological disorders that drive them to start disasters such as wildfires, critics contend that the authorities are using this narrative to shift blame onto citizens instead of addressing the disaster proactively.