എല്‍ നിനോ വരുന്നു, മത്തി ലഭ്യത കുറയും; മുന്നറിയിപ്പുമായി സി എം എഫ് ആര്‍ ഐ

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്നാണു ശാസ്ത്രസമൂഹം കരുതുന്നത്
എല്‍ നിനോ വരുന്നു, മത്തി ലഭ്യത കുറയും; മുന്നറിയിപ്പുമായി സി എം എഫ് ആര്‍ ഐ
Published on

കഴിഞ്ഞ കുറച്ചുകാലത്തെ ക്ഷാമത്തിനു പരിഹാരമായി മത്തി ലഭ്യത വളരെക്കൂടുതലുള്ള വര്‍ഷമാണിത്. എന്നാല്‍ എല്‍ നിനോ പ്രതിഭാസം ഉടന്‍ മത്തി ലഭ്യതയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ).

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്നാണു ശാസ്ത്രസമൂഹം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ പ്രത്യാഘാതം പ്രകടമാകുമെന്ന് സി എം എഫ് ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ കാരണമാകും.

എല്‍ നിനോ വരുന്നു, മത്തി ലഭ്യത കുറയും; മുന്നറിയിപ്പുമായി സി എം എഫ് ആര്‍ ഐ
മത്തി മറക്കില്ല മലയാളികളെ, ലഭ്യത 13 ശതമാനം കൂടി; പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിരക്ക്

തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചുകഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

മത്സ്യക്കര്‍ഷകര്‍ ജാഗ്രത പാലിക്കണം

എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി ഈ വര്‍ഷം സി എം എഫ്.ആര്‍ ഐ പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. കടുത്ത ചൂടിനും ഉയര്‍ന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്നു മാറിമറിയുന്നതിനു കാരണമാകും. ഇതു മത്സ്യകൃഷിയെ സാരമായി ബാധിക്കാനിടയുള്ളതിനാല്‍ തീരദേശ മത്സ്യകര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണു നിര്‍ദേശം.

Summary

The Central Marine Fisheries Research Institute (CMFRI) has warned that the expected return of El Niño could significantly reduce the availability of Indian oil sardines despite this year's strong catch after a period of scarcity. Scientists expect El Niño to intensify during October and November, with its effects on the Indian Ocean likely to become evident by April and May next year. Rising sea temperatures and marine heatwaves are expected to have the greatest impact on small pelagic fish, leading to lower marine fish availability across India.

CMFRI has also cautioned that prolonged ocean warming could damage coral reefs and affect the breeding of reef-dependent fish species. The institute plans to issue special advisories for fishermen and fish farmers, warning that sudden rainfall after periods of intense heat and high salinity can rapidly alter salinity levels in coastal waters and backwaters, posing a serious risk to aquaculture.

Madism Digital
madismdigital.com