രാജ്യത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമെന്ന് കണക്കുകള്‍. മൂന്ന് ദിവസം വൈകി ജൂണ്‍ നാലിന് കേരള തീരം തൊട്ട മണ്‍സൂണ്‍ ഒരു മാസം പിന്നിടുമ്പോളാണ് അല്‍പമെങ്കിലും ശക്തി പ്രാപിക്കുന്നത്. എന്നാല്‍ ഇതുവരെ പെയ്തിറങ്ങിയ മഴയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രകാരം, ജൂണ്‍ 4 നും ജൂലൈ 5 നും ഇടയില്‍ രാജ്യത്ത് പെയ്ത സഞ്ചിത മഴയില്‍ 28% കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മഴ സജീവമായ കഴിഞ്ഞ ആഴ്ചയ്ക്ക് മുന്‍പ് ഇത് ഏകദേശം 45% ആയിരുന്നു.
രാജ്യത്ത് സാധാരണ 196.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ഈ കാലയളവില്‍ 140.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ജൂണ്‍ മാസമാണ് ഇത്തവണ കടന്നുപോയതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഒരാഴ്ചയ്ക്കിടെ മഴ വീണ്ടും സജീവമായിട്ടുണ്ടെങ്കിലും വടക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ വലിയ തോതില്‍ മഴക്കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സാധാരണയേക്കാള്‍ 25% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സ ഗുജറാത്ത് 45%, ഉത്തര്‍പ്രദേശ് 48%, ബിഹാറില്‍ 55% എന്നിങ്ങനെയാണ് മഴയുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ 50% മഴക്കുറവും പഞ്ചാബില്‍ ശരാശരിയേക്കാള്‍ 27% കുറവ് മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മഴ കുറഞ്ഞ പ്രദേശമായ വടക്കുകിഴക്കന്‍ മേഖലയിലാണ് ഏറ്റവും ആശങ്കാജനകമായ സാഹചര്യമുള്ളത്. മേഘാലയയില്‍ ആണ് കണക്കില്‍ ഏറ്റവും മുന്നില്‍. സാധാരണയേക്കാള്‍ 66% കുറവ് മഴയാണ് ലഭിച്ചത്. അതേസമയം അസം അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്തിടെ ലഭിച്ച മഴ ആശ്വാസമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ മെച്ചപ്പെട്ട തോതില്‍ മഴ ലഭിച്ചു. ലഡാക്ക്, ജമ്മു കശ്മീര്‍, തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സാധാരണയില്‍ കുടുതല്‍ മഴയും പെയ്തിറങ്ങിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മഴ ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സജീവമായ മണ്‍സൂണ്‍ ഘട്ടം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പശ്ചിമ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, കൊങ്കണ്‍ തീരത്തും, മധ്യ ഇന്ത്യയിലും, ഹിമാലയന്‍ താഴ്വരകളിലും കനത്തതോ വളരെ ശക്തമായതോ ആയ മഴ പ്രവചിക്കപ്പെടുന്നു.
മണ്‍സൂണിനെ ഇത്തവണ എല്‍ നിനോ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ മഴ സജീവമാകുമെന്ന വിലയിരുത്തല്‍ ആശ്വാസം നല്‍കുന്നതാണ്. ആഴ്ചകളായി മഴ വിട്ടു നിന്നെങ്കിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നാടകീയമായ തിരിച്ചുവരവ് നടത്തുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ മഴ രാജ്യത്തിന്റെ സീസണല്‍ മഴക്കുറവ് ഗണ്യമായി തോതില്‍ പരിഹരിക്കാന്‍ സഹായിക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മണ്‍സൂണ്‍ സീസണിന്റെ ദുര്‍ബലമായ തുടക്കത്തെ പൂര്‍ണ്ണമായും നികത്തുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും വരും ആഴ്ചകളില്‍ മഴ നിര്‍ണായകമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
India's southwest monsoon has remained weaker than usual this season, according to the latest rainfall data. Although the monsoon, which reached the Kerala coast on June 4 after a three-day delay, has gained some momentum over the past week, cumulative rainfall across the country remains significantly below normal. Data from the India Meteorological Department (IMD) shows that between June 4 and July 5, the country recorded a 28% rainfall deficit. Before rainfall intensified last week, the deficit had been close to 45%.