ആ മെഗാസുനാമി വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഉറപ്പിച്ച് ശാസ്ത്രജ്ഞർ, പട്ടികയിലാദ്യം യുഎസ്

നേപ്പാളിലെ മിന്നൽപ്രളയത്തിന് കാരണം ഉരുൾപൊട്ടലാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനമോ പ്രാദേശിക താപനമോ ഇതിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല
ആ മെഗാസുനാമി വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഉറപ്പിച്ച് ശാസ്ത്രജ്ഞർ, പട്ടികയിലാദ്യം യുഎസ്
Published on

കഴിഞ്ഞ മാസാവസാനമാണ്, നേപ്പാൾ-ചൈന അതിർത്തിയിലെ ഗ്രാമങ്ങളെ കവർന്നെടുത്ത് മിന്നൽ പ്രളയം പൊട്ടിപ്പുറപ്പെട്ടത്. പ്രളയത്തിൽ കുറഞ്ഞത് 1,399 പേർ മരണപ്പെടുകയും 5,200-ഓളം പേരെ കാണാതാവുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകൾ.

ഈ ദുരന്തം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ മുന്നറിയിപ്പായിരിക്കാം എന്നാണ് ശാസ്ത്രലോകം അറിയിക്കുന്നത്. യു.എസ് ഉൾപ്പെടെ, ലോകത്തിലെ മഞ്ഞുമൂടിയ മലയോര മേഖലകളിൽ ഒരു മെഗിസുനാമിയ്ക്കുള്ള ഒരുക്കം നടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ വർഷം അലാസ്കയിലെ ട്രേസി ആം ഫ്ജോർഡിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഐഫൽ ടവറിനേക്കാൾ ഉയരമുള്ള കൂറ്റൻ തിരമാല ആഞ്ഞടിച്ചിരുന്നു. ടൂറിസ്റ്റ് കപ്പലുകൾ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, രാവിലെ 5:26-നാണ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന തിരമാലയായ 481 മീറ്റർ (ഏകദേശം 1,578 അടി) ഉയരമുള്ള ഈ 'മെഗാ സുനാമി' ഉണ്ടായത്. ഏതാനും മണിക്കൂറുകൾ വൈകിയാണ് ഇതാവർത്തിച്ചതെങ്കിൽ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാകുമായിരുന്നു. അടുത്തുണ്ടായിരുന്ന മൂന്ന് കേയാക്കർമാർ അത്ഭുതകരമായാണ് വൻ തിരമാലകളിൽ നിന്ന് രക്ഷപ്പെട്ടത്.

ആ മെഗാസുനാമി വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഉറപ്പിച്ച് ശാസ്ത്രജ്ഞർ, പട്ടികയിലാദ്യം യുഎസ്
രാക്ഷസ തിരമാലകൾ വിഴുങ്ങി ​​ഗ്രാമങ്ങൾ; നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ചൈനയുടെ ഡാമോ?

മഞ്ഞുമൂടിയ മലയോര മേഖലകൾക്ക് താഴെ ജീവിക്കുന്ന ജനങ്ങൾക്ക് ഹിമപാതങ്ങൾ വർധിവരുന്ന ഭീഷണിയാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ക്ലൈമറ്റ് സയന്റിസ്റ്റും പ്രൊഫസർ എമരിറ്റസുമായ ബിൽ മക്ഗൈർ പറയുന്നു. നേപ്പാളിലെ മിന്നൽപ്രളയത്തിന് കാരണം ഉരുൾപൊട്ടലാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനമോ പ്രാദേശിക താപനമോ ഇതിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

ഈ അനിശ്ചിതത്വം ഇത്തരം ദുരന്തങ്ങളുടെ സങ്കീർണ്ണതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ആർട്ടിക് ആൻഡ് ആൽപൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ അൽട്ടൺ ബയേഴ്സ് പറയുന്നത്, ആഗോളതാപനം ഇതിലെ ഒരു ഘടകം മാത്രമാണെന്നാണ്. ചൂടുപിടിക്കുന്ന ഭൂമിയുടെയും ഹിമമണ്ഡലത്തിന്റെയും ആഘാതങ്ങൾ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും പർവ്വതങ്ങളുടെ ഭൂഗർഭശാസ്ത്രം, ഗുരുത്വാകർഷണം, ഭൂചലനങ്ങൾ, പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ മനുഷ്യവാസകേന്ദ്രങ്ങൾ എന്നിവയും ഇതിനെ സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ മറ്റ് ചിലയിടങ്ങളിൽ, കാലാവസ്ഥാ വ്യതിയാനവും ഇത്തരം അതിതീവ്ര സംഭവങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അലാസ്കയിലെ ട്രേസി ആമിൽ ഉണ്ടായ മെഗാ സുനാമി ഇതിനൊരു ഉദാഹരണമാണ്.

ആ മെഗാസുനാമി വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഉറപ്പിച്ച് ശാസ്ത്രജ്ഞർ, പട്ടികയിലാദ്യം യുഎസ്
പ്രളയച്ചുഴിയിൽ നേപ്പാൾ; 1,243 മരണം, 4,875 പേരെ കാണാനില്ല, ആഗോളതാപനത്തിന്റെ ഇരകളെന്ന് ബലേൻ ഷാ

ഇത് പോലുള്ള സംഭവങ്ങൾ ഇനി കൂടുതലായി സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ ഭയക്കുന്നു.

ന്യൂസിലാൻഡിലെ കാന്റർബറി സർവ്വകലാശാലയിലെ സീനിയർ ലക്ചററും ദുരന്തനിവാരണ വിദഗ്ദ്ധനുമായ ഡോ. ടോം റോബിൻസൺ പറയുന്നത്, അലാസ്കയിലെ പ്രധാന ഭീഷണി ഈ മേഖല സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കാണെന്നാണ്. "കഴിഞ്ഞ വർഷം ട്രേസി ആമിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി, എന്നാൽ സാഹചര്യം മറ്റൊന്നായിരുന്നെങ്കിൽ പ്രത്യാഘാതം കഠിനമാകുമായിരുന്നു." ഇത് മനസ്സിലാക്കി ക്രൂയിസ് കമ്പനികൾ ജാഗ്രത പാലിച്ചു തുടങ്ങി. കുറഞ്ഞത് മൂന്ന് ക്രൂയിസ് ലൈനുകളെങ്കിലും ട്രേസി ആം വഴി പോകുന്ന സൗകര്യങ്ങൾ ഒഴിവാക്കുകയോ റൂട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്.

സമാനമായ സംഭവങ്ങൾ ഇനിയും ഉണ്ടാകുമെന്നും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബയേഴ്സ് വ്യക്തമാക്കുന്നു. "അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ക്രൂയിസ് കമ്പനികൾ സർവ്വീസുകൾ നിർത്തലാക്കുകയാണെങ്കിൽ, വരാനിരിക്കുന്ന വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണത്." ഒപ്പം പ്രാദേശികമായി ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങൾ അധികൃതർ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

Summary

At the end of last month, a flash flood swept through villages along the Nepal-China border. Official figures say at least 1,399 people were killed and around 5,200 remain missing in the disaster.

Scientists warn that the catastrophe could be a sign of much bigger dangers to come. They say snow-covered mountainous regions around the world, including the U.S., could be heading toward a megatsunami.

Madism Digital
madismdigital.com