'കുറുക്കന്റെ ബുദ്ധി' അത്ര മോശമല്ല!; മനുഷ്യനെ വെല്ലുന്ന കൂര്‍മ്മ ബുദ്ധിക്ക് പിന്നില്‍ ചില ശാസ്ത്ര രഹസ്യങ്ങളുണ്ട്

'കുറുക്കന്‍റെ ബുദ്ധി' ചീത്തപ്പേരായതിന് പിന്നിലുമുണ്ട് രസകരമായ ശാസ്ത്രീയ വിശദീകരണം
'കുറുക്കന്റെ ബുദ്ധി' അത്ര മോശമല്ല!; മനുഷ്യനെ വെല്ലുന്ന കൂര്‍മ്മ ബുദ്ധിക്ക് പിന്നില്‍ ചില ശാസ്ത്ര രഹസ്യങ്ങളുണ്ട്
Published on

ചില സമയങ്ങളിലെങ്കിലും നാം 'കുറുക്കന്റെ ബുദ്ധി' എന്ന് ഉപയോഗിക്കാറോ കേള്‍ക്കാറോ ഉണ്ടാവുമല്ലേ? യഥാര്‍ത്ഥത്തില്‍ കൂര്‍മ്മ ബുദ്ധിക്കാരനും കൗശലക്കാരുമായ മനുഷ്യരെ ബന്ധിപ്പിച്ചാണ് നാം ഈ പ്രയോഗം നടത്താറുള്ളത്. പക്ഷേ ചീത്തപ്പേര് കുറുക്കനുമാണ്. പൊതുവേ ബുദ്ധിയുള്ള മൃഗങ്ങളെന്ന് പേര് കേട്ടിട്ടുള്ള വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച തുടങ്ങിയവയെക്കുറിച്ച് ആരും ഇങ്ങനെ പറയാറുമില്ല. പൂച്ചയോ പട്ടിയോ ഒന്നുമില്ല കുറുക്കന്മാര്‍ തന്നെയാണ് ബുദ്ധിയുടെ കാര്യത്തില്‍ മികച്ചവര്‍ എന്നത് തന്നെയാണ് ശാസ്ത്രീയപരമായ പഠനങ്ങളും അടിവരയിടുന്നുണ്ട്.

'കുറുക്കന്റെ ബുദ്ധി' അത്ര മോശമല്ല!; മനുഷ്യനെ വെല്ലുന്ന കൂര്‍മ്മ ബുദ്ധിക്ക് പിന്നില്‍ ചില ശാസ്ത്ര രഹസ്യങ്ങളുണ്ട്
നാം കാണുന്നതല്ല യഥാർഥ ബഹിരാകാശം, ‘ഡാർക്ക് മാറ്റർ’ രഹസ്യത്തിൽ പുതിയ വഴിത്തിരിവ്

കുറുക്കന്റെ ബുദ്ധിക്ക് ഖ്യാതി എന്തുകൊണ്ട്?

ലോകത്തില്‍ ഏകദേശം 40ഓളം തരം കുറുക്കന്മാരുണ്ട്. ഇതില്‍ 20 ഓളം വരുന്ന 'vulpes' ജനുസില്‍പ്പെടുന്ന കുറുക്കന്മാരാണ് ഏറ്റവും കൂര്‍മ്മ ബുദ്ധിയുള്ളവര്‍. നായക്കളുടെ ഇനത്തില്‍പ്പെട്ട ഒരു ഉപവിഭാഗം തന്നെയാണ് കുറുക്കന്മാരെങ്കിലും. നായകളില്‍നിന്ന് വ്യത്യസ്തമായ ചില അടിസ്ഥാന മാറ്റങ്ങള്‍ ഇവരുടെ ജനിതഘടനയ്ക്ക് ഉണ്ടായതോടെയാണ് ശാസ്ത്രലോകം ഇവരെ പ്രത്യേകമായി പരിഗണിക്കാന്‍ ആരംഭിച്ചത്. മസില്‍ പവറുകൊണ്ട് നായകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന വിഷയങ്ങളെ കുറുക്കന്മാര്‍ വളരെ വ്യത്യസ്തമായിട്ടാണ് സമീപിക്കുന്നത്.

തെളിവുള്ള ഓര്‍മ്മ, തിരിച്ചറിവ് തുടങ്ങിയവ പ്രശ്‌ന പരിഹാരത്തിനായി കുറുക്കന്മാര്‍ ഉപയോഗപ്പെടുത്തുന്നു. ഒരു പ്രശ്‌നത്തെ മറ്റുള്ളവര്‍ എങ്ങനെ സമീപിച്ചുവെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിരീക്ഷണ ബോധത്തോടെ സമീപിക്കാനും കുറുക്കന്മാര്‍ പ്രത്യേക കഴിവുണ്ട്. മനുഷ്യരെപ്പോലെ വളരെ നിശബ്ദമായും ചില സമയങ്ങളില്‍ കുറുക്കന്മാര്‍ പരസ്പരം സംവദിക്കാറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ആംഗ്യം, മുഖഭാവം തുടങ്ങിയവയിലൂടെയാണ് മിക്കപ്പോഴും മനുഷ്യന്‍ സ്വന്തം വികാര വിക്ഷോഭങ്ങളെ പ്രകടിപ്പിക്കാറ്. സമാനമായി കുറുക്കന്മാര്‍ക്കും ആശയവിനിമയം നടത്താന്‍ സാധിക്കും.

'കുറുക്കന്റെ ബുദ്ധി' അത്ര മോശമല്ല!; മനുഷ്യനെ വെല്ലുന്ന കൂര്‍മ്മ ബുദ്ധിക്ക് പിന്നില്‍ ചില ശാസ്ത്ര രഹസ്യങ്ങളുണ്ട്
യന്ത്രമെഴുതിയ കഥയ്ക്ക് കോമണ്‍വെല്‍ത്ത് പുരസ്കാരം; കനലരിയുന്ന ഭാവനയും പേനയുപേക്ഷിക്കുന്ന മനുഷ്യനും

കുറുക്കന്മാരുടെ ഈ അതിബുദ്ധിക്ക് മനുഷ്യര്‍ ചില പോരായ്മകളും കണ്ടെത്തിയിട്ടുണ്ട്, അതുകൊണ്ടാണ് അവര്‍ നായകളെയും പൂച്ചകളെയും പോലെ മനുഷ്യരുടെ വളര്‍ത്തുമൃഗങ്ങളായി മാറാതിരിക്കാനുള്ള പ്രധാന കാരണം. മനുഷ്യര്‍ നായകള്‍ക്കോ പൂച്ചകള്‍ക്കോ നല്‍കുന്ന പരിശീലത്തിന് പെട്ടന്ന് തന്നെ ഫലം ലഭിക്കാറുണ്ട്. ഭക്ഷണം നല്‍കുമ്പോള്‍ പാലിക്കേണ്ട മര്യാദ, കുരയ്ക്കാതിരിക്കാനുള്ള നിര്‍ദേശം, മലമൂത്ര വിസര്‍ജനം നടത്താനുള്ള ട്രെയിനിങ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പക്ഷേ ഇത്തരം പരിശീലനങ്ങളോട് കുറുക്കന്മാരുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നത് വിപരീതമായിട്ടാണ്. പരിശീലിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. ചിലപ്പോള്‍ റിഹേഴ്‌സലുകള്‍ പോലും മറന്ന് ഇവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

കുറുക്കന്‍ ബുദ്ധി ചീത്തപ്പേരായത് എങ്ങനെ?

കുറുക്കന്റെ ബുദ്ധിയെന്ന് മനുഷ്യര്‍ പരസ്പരം അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പ്രയോഗമുണ്ടായതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. സാഹചര്യത്തിന് അനുസരിച്ച് മാറാനും തന്ത്രങ്ങള്‍ മെനയാനും കുറുക്കന്മാര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇരതേടലിന് ഭീഷണിയാവുന്ന കാലാവസ്ഥയിലെ തന്ത്രങ്ങള്‍ ആ കാലഘട്ടത്തിന് അനുസരിച്ച് പുനക്രമീകരിക്കാനും കുറുക്കന്മാര്‍ക്ക് അസാമാന്യ കഴിവുണ്ട്. അതിവേഗം പഠിച്ചെടുക്കാനും പരിശീലനങ്ങളിലൂടെ ഇത് മിനുക്കിയെടുക്കാനും കുറുക്കന് സാധിക്കും. കുറുക്കന്‍ ഞണ്ടുകളെ പിടിക്കുന്ന തന്ത്രം ഇത്തരത്തിലുള്ള ബുദ്ധി ഉപയോഗത്തിലുള്ള ഉദാഹരണങ്ങളാണ്. ഈ കുടില ബുദ്ധിയാണ് കുറുക്കന് സൂത്രശാലിയെന്ന പേര് നല്‍കിയത്.

English Summary: Foxes are widely regarded as some of the smartest animals in the wild due to their sharp memory, problem-solving skills, and adaptive behavior. Scientific studies suggest that foxes use observation, silent communication, and strategic thinking to survive in changing environments. Unlike dogs, foxes rely more on intelligence and tactics than physical strength. However, their independent nature also makes them difficult to domesticate or train like common pets. Their clever hunting techniques and ability to quickly adapt are the reasons why the phrase “fox-like intelligence” became popular in many cultures.

Madism Digital
madismdigital.com