ഡിസംബറോടെ എല്‍ നിനോ അതിരൂക്ഷമാകും; ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്ത മുന്നറിയിപ്പ്, വിനാശകരമായ 18 മാസങ്ങള്‍

തീവ്രമായ ഉഷ്ണതരംഗങ്ങള്‍, മണ്‍സൂണ്‍ പാറ്റേണുകളിലെ മാറ്റങ്ങള്‍, ചില പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ച, മറ്റ് ചിലയിടങ്ങളില്‍ രൂക്ഷമായ പ്രളയസാധ്യത എന്നിവ ഇതില്‍ ഉള്‍പ്പെടാം
ഡിസംബറോടെ എല്‍ നിനോ അതിരൂക്ഷമാകും; ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്ത മുന്നറിയിപ്പ്, വിനാശകരമായ 18 മാസങ്ങള്‍
Published on

മനുഷ്യന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ഭയാനകരമായ കാലാവസ്ഥാ വ്യതിയാനത്തിനാണ് ലോകം സാക്ഷിയാകാന്‍ പോകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ട്രോപ്പിക്കല്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ടു വരുന്ന പുതിയ എല്‍ നിനോയാണ് ആ കാലാവസ്ഥാ പ്രതിഭാസം. വരും മാസങ്ങളില്‍, പ്രത്യേകിച്ച് നവംബര്‍, ഡിസംബറോടെ ഇതിന്റെ പ്രഹരശേഷി ഉച്ചസ്ഥായിയിലെത്തുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കടലിനടിയില്‍ തിളച്ചുമറിയുന്ന വലിയ താപശേഖരം

ഭൂമധ്യരേഖയ്ക്കടുത്തുള്ള പസഫിക്കിലെ സമുദ്രോപരിതല താപനില ഇതിനകം തന്നെ 'സൂപ്പര്‍ എല്‍ നിനോ' ഘട്ടത്തിലെത്തിക്കഴിഞ്ഞു. എന്നാല്‍ പരിസ്ഥിതി ഗവേഷകരെ കൂടുതലായി ആശങ്കപ്പെടുത്തുന്നത് സമുദ്രോപരിതലത്തിന് താഴെ ഒളിച്ചിരിക്കുന്ന ഭീമാകാരമായ താപശേഖരമാണ്. 1982-83, 1997-98, 2015-16 എന്നീ വര്‍ഷങ്ങളിലുണ്ടായ വിനാശകാരിയായ എല്‍ നിനോ ഘട്ടങ്ങളേക്കാള്‍ വലിയ അളവിലാണ് നിലവില്‍ പസഫിക്കിന്റെ അടിത്തട്ടില്‍ ചൂട് സംഭരിക്കപ്പെട്ടിരിക്കുന്നത്. 'ചൂടാകുന്നതിന്റെ വേഗത, പ്രതീക്ഷിക്കുന്ന പരമാവധി തീവ്രത, സംഭരിക്കപ്പെട്ട സമുദ്ര താപത്തിന്റെ അളവ് എന്നിവയുള്‍പ്പെടെ നിരവധി സൂചികകളില്‍ ഈ പ്രതിഭാസം മുന്‍ റെക്കോര്‍ഡുകളെ മറികടന്നിരിക്കുകയാണ്', കാലാവസ്ഥാ നിരീക്ഷകനായ കോളിന്‍ മക്കാര്‍ത്തി പറഞ്ഞു.

ആഗോളതലത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍

മധ്യ-കിഴക്കന്‍ പസഫിക് സമുദ്രത്തിലെ വെള്ളം അസാധാരണമാംവിധം ചൂടുപിടിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് അന്തരീക്ഷ വായുപ്രവാഹത്തിന്റെ ദിശയും സ്വഭാവവും മാറ്റുകയും എല്ലാ ഭൂഖണ്ഡങ്ങളിലും കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. വന്‍കരകളിലെ മഴ, വരള്‍ച്ച, പ്രളയം, ഉഷ്ണതരംഗം, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ എന്നിവയെ സ്വാധീനിച്ചേക്കാം. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ എല്‍ നിനോ കൂടുതല്‍ ശക്തമാകുമെന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരമാവധി തീവ്രതയിലെത്തുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. പ്രവചനങ്ങള്‍ ശരിയായാല്‍, മുന്‍കാല എല്‍ നിനോ റെക്കോര്‍ഡുകളെല്ലാം ഇത് വലിയ തോതില്‍ മറികടന്നേക്കാം.

ഡിസംബറോടെ എല്‍ നിനോ അതിരൂക്ഷമാകും; ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്ത മുന്നറിയിപ്പ്, വിനാശകരമായ 18 മാസങ്ങള്‍
ഇന്ത്യ ഭരിക്കുന്നത് അഞ്ചു കുടുംബങ്ങള്‍; കോര്‍പ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും ഇവരുടെ കയ്യില്‍, മുന്നില്‍ റിലയന്‍സും അദാനിയും

പ്രത്യാഘാതങ്ങള്‍ പസഫിക് മേഖലയില്‍ മാത്രം ഒതുങ്ങില്ല

മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ഈ ശക്തമായ എല്‍ നിനോ കൂടി ചേരുമ്പോള്‍, 2027-ന്റെ തുടക്കത്തോടെ ആഗോള ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള താപനിലയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടാന്‍ ഇടയാക്കും. അങ്ങനെ സംഭവിച്ചാല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത ചൂടിനെ ആയിരിക്കും നേരിടേണ്ടി വരിക എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീവ്രമായ ഉഷ്ണതരംഗങ്ങള്‍, മണ്‍സൂണ്‍ പാറ്റേണുകളിലെ മാറ്റങ്ങള്‍, ചില പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ച, മറ്റ് ചിലയിടങ്ങളില്‍ രൂക്ഷമായ പ്രളയസാധ്യത എന്നിവ ഇതില്‍ ഉള്‍പ്പെടാം. പ്രാദേശികമായ പ്രത്യാഘാതങ്ങള്‍ എത്രത്തോളമായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്, ഭൂമി കടുത്ത കാലാവസ്ഥാ അസ്ഥിരതയുടെ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

Summary

Climate scientists are warning that a potentially unprecedented El Nino event is developing in the tropical Pacific, with its strongest impact expected around November and December. Researchers are particularly concerned about the enormous amount of heat stored beneath the Pacific Ocean, which they say could exceed levels seen during major El Nino events in 1982–83, 1997–98 and 2015–16. A powerful El Nino could disrupt global weather patterns, increasing the risk of extreme heatwaves, droughts, floods, changing monsoon patterns and tropical cyclones. The report warns that, combined with human-driven climate change, the event could push global temperatures to exceptionally high levels by early 2027.

Madism Digital
madismdigital.com