മുഖ്യമന്ത്രിയുടെ 'കാപ്പിക്കട' നേടുന്നത് വർഷം 400 കോടി; 'ബൈ മീ എ കോഫി' ഒരു ചെറിയ മീനല്ല!

"ആശയം വളരെ നിസാരമാണ്, ഇന്റർനെറ്റിൽ ഒരാളുടെ ജോലി ഇഷ്ടപ്പെട്ടാൽ അവർക്ക് നേരിട്ട് ഒരു കാപ്പി വാങ്ങി കൊടുക്കുന്ന അത്രയും എളുപ്പത്തിൽ ഒരു ചെറിയ തുക സമ്മാനമായി നൽകാൻ സാധിക്കും"
മുഖ്യമന്ത്രിയുടെ 'കാപ്പിക്കട' നേടുന്നത് വർഷം 400 കോടി; 'ബൈ മീ എ കോഫി' ഒരു ചെറിയ മീനല്ല!
Published on

മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം നിക്ഷേപകരെ കാണാൻ പോയ സംഭവം വിവാദമായ ഒരു വാർത്തയാണ്. സംസ്ഥാനത്ത് മഴക്കെടുതി കനക്കുന്നതിനിടെ, ദുരിതബാധിതരെ സന്ദർശിക്കാതെ മുഖ്യമന്ത്രി കാപ്പിക്കട ഉദ്ഘാടനം ചെയ്യാൻ പോയി എന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്. എന്നാൽ ബൈ മീ എ കോഫി ഒരു കാപ്പിക്കട ആണോ? അല്ല, വർഷാവർഷം കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആണത്. അതിന് പിന്നിൽ മലയാളികളായ മൂന്ന് ചെറുപ്പക്കാരും...

കോഴിക്കോട് പുതിയങ്ങാടിസ്വദേശി ജിജോ സണ്ണിയും അനിയൻ ജോസഫ് സണ്ണിയും ജിജോയുടെ ഭാര്യ അലീഷ ജോണുമാണ് കമ്പനി സ്ഥാപകർ. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ലോകപ്രശസ്ത ടെക് ആക്സിലറേറ്ററായ 'Y Combinator'ലേക്ക് പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. കേരളത്തില്‍ നിന്ന് ആദ്യമായി Y Combinatorല്‍ ഇടംപിടിച്ച സ്റ്റാര്‍ട്ടപ്പ് എന്ന ചരിത്ര നേട്ടവും ഇവര്‍ക്കുണ്ട്.

കണ്ടന്റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ഫോളോവേഴ്‌സിൽ നിന്നോ ആസ്വാദകരിൽ നിന്നോ സാമ്പത്തിക പിന്തുണ നേരിട്ട് സ്വീകരിക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ബൈ മീ എ കോഫി. യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഗ്ലോബൽ പ്ലാറ്റ്ഫോമാണിത്. എഴുത്തുകാർ, യൂട്യൂബർമാർ, പോഡ്കാസ്റ്റർമാർ, ഡിസൈനേഴ്സ്, പ്രോഗ്രാമേഴ്സ് തുടങ്ങിയവർക്ക് തങ്ങളുടെ വർക്കുകൾ ഇഷ്ടപ്പെടുന്നവരിൽ നിന്ന് ചെറിയ തുകകൾ സമാഹരിക്കാൻ ഈ പ്ളാറ്റ്ഫോം വഴി സാധിക്കും.

മുഖ്യമന്ത്രിയുടെ 'കാപ്പിക്കട' നേടുന്നത് വർഷം 400 കോടി; 'ബൈ മീ എ കോഫി' ഒരു ചെറിയ മീനല്ല!
'രക്ഷാപ്രവർത്തനത്തിന് സംവിധാനമുണ്ട്, പക്ഷേ ഫണ്ടില്ലെന്ന് പറഞ്ഞു'; സർക്കാർ അനാസ്ഥയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബം

ഒരാൾക്ക് ക്രിയേറ്ററോട് ഇഷ്ടം തോന്നിയാൽ ഒരു കാപ്പിയുടെ വില (ഉദാഹരണത്തിന് $3 അല്ലെങ്കിൽ $5) ഒരു തവണയായി നൽകാം. "എനിക്ക് നിന്റെ വർക്ക് ഇഷ്ടപ്പെട്ടു, ഞാൻ നിനക്കൊരു കോഫി വാങ്ങിത്തരുന്നു" എന്ന ആശയത്തിൽ നിന്നാണ് ഈ പേര് വന്നത്. ആഗോളതലത്തില്‍ ഏകദേശം 400 കോടിയിലധികം രൂപയുടെ ബിസിനസ്സ് ആണ് ഈ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്. ഫിന്‍ടെക് ഭീമന്മാരായ Stripe ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍ സംരംഭവുമാണിത്.

ബൈ മീ എ കോഫിയെ കുറിച്ച് അനൂപ് ജോസ് എന്നയാൾ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇങ്ങനെ:

'കാപ്പിക്കട' യെ പറ്റി കേട്ടിട്ട് ഉണ്ടെങ്കിലും അതിന് പിന്നിലും മലയാളികളുടെ കൈ ആണെന്ന് ഇതുവരെ അറിയില്ലായിരുന്നു.

ജിജോ സണ്ണി, ജോസഫ് സണ്ണി എന്നീ സഹോദരങ്ങളും, കോഴിക്കോട് സ്വദേശിയായ അലീഷ ജോണും, ലിയോൺ സെക്വീരയും ചേർന്ന് 2018 ൽ ആരംഭിച്ച ഒരു fintech Startup ആണ് Buy Me a Coffee അഥവാ കാപ്പിക്കട എന്ന പേരിൽ ഇപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട ആഗോള പ്ലാറ്റഫോം.

തങ്ങൾ ഉണ്ടാക്കുന്ന സൗജന്യ ടൂളുകൾ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം വളരെ തുച്ഛമായതിനാൽ അതിനൊരു പരിഹാരം എന്ന രീതിയിലാണ് അവർ ഈ ആശയം വികസിപ്പിച്ചത്.

ആശയം വളരെ നിസാരമാണ്, ഇന്റർനെറ്റിൽ ഒരാളുടെ ജോലി ഇഷ്ടപ്പെട്ടാൽ അവർക്ക് നേരിട്ട് ഒരു കാപ്പി വാങ്ങി കൊടുക്കുന്ന അത്രയും എളുപ്പത്തിൽ ഒരു ചെറിയ തുക സമ്മാനമായി നൽകാൻ സാധിക്കും.

കലാകാരന്മാരും എഴുത്തുകാരും അവരുടെ അവരുടെ വർക്ക്‌ പങ്ക് വയ്ക്കുന്നതിന് ഒപ്പം Buy me a Coffee എന്നൊരു ലിങ്ക് കൂടി പങ്ക് വയ്ക്കും, അതുവഴി അവരുടെ ആരാധകർക്ക് അക്കൗണ്ട് ഉണ്ടാക്കി സമ്മാനങ്ങൾ അയക്കാൻ കഴിയും.

കോവിഡ് ലോക്ക്ഡൌൺ തലവര മാറ്റിയ സ്റ്റാർട്ടപ്പ് എന്ന് വേണമെങ്കിലും ഇവരെ വിളിക്കാം, കാരണം കോവിഡ് മഹാമാരി വന്നപ്പോൾ ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും സംഗീതജ്ഞർക്കും നേരിട്ടുള്ള വരുമാന മാർഗങ്ങൾ ഇല്ലാതെയായി.

മുഖ്യമന്ത്രിയുടെ 'കാപ്പിക്കട' നേടുന്നത് വർഷം 400 കോടി; 'ബൈ മീ എ കോഫി' ഒരു ചെറിയ മീനല്ല!
പൗരത്വത്തിൽ വീണ്ടും ഇടങ്കോലിട്ട് ട്രംപ്: കോടതിവിധിക്ക് പുല്ലുവില, ഒപ്പിട്ടത് രണ്ട് പുതിയ ഓർഡറുകൾ

അവരെല്ലാം കൂട്ടത്തോടെ ഓൺലൈനിലേക്ക് മാറി, അതോടെ Buy me a Coffee യുടെ വളർച്ച 10 ഇരട്ടിയായി വർദ്ധിച്ചു. പക്ഷേ അതിന് മുന്നേ 2019 ൽ തന്നെ 'വൈ കോമ്പിനേറ്റർ' എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇൻക്യൂബെറ്റോറിൽ ഇവർക്ക് പ്രവേശനം ലഭിച്ചിരുന്നു.

നിലവിൽ 10 ലക്ഷത്തിൽ അധികം ക്രീയേറ്റർമാർ ഈ പ്ലാറ്റഫോം ഉപയോഗിക്കുന്നുണ്ട്, കമ്പനിയുടെ വാർഷിക വരുമാനം ഏതാണ്ട് 40 കോടിയിൽ അധികം കടന്നതായിട്ടും റിപ്പോർട്ടുകൾ ഉണ്ട്.

ആഗോള തലത്തിൽ വലിയൊരു ബ്രാൻഡ് ആയിട്ട് മാറിയെങ്കിലും ഇതിന്റെ പ്രധാന പിന്നാമ്പുറ പ്രവർത്തനങ്ങൾ എല്ലാം ഇപ്പോഴും നടക്കുന്നത് ഇങ്ങ് കേരളത്തിലാണ്,

ഇവർ അടുത്ത ഇടയ്ക്ക് പുറത്തിറക്കിയ voicenotes എന്ന Ai അധിഷ്ഠിത വോയിസ്‌ നോട്ട് ആപ്പും ഇപ്പോൾ ആഗോള തലത്തിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്.

Forbes, The New Yorker, TechCrunch പോലുള്ള ലോകപ്രശസ്ത മാധ്യമങ്ങളിൽ ഇവരുടെ കഥ എത്തിയിട്ടുണ്ട്. പക്ഷേ കേരളത്തിന് പുറത്തുള്ളവർക്ക് പോലും പരിചിതമായ ഈ സംരംഭത്തെ നമ്മുടെ പലർക്കും ഇപ്പോഴും അറിയില്ല.

കേരളത്തിൽ നിന്ന് ലോകം കീഴടക്കുന്ന സംരംഭങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കഥകൾ കൂടുതൽ ആളുകളിലേക്ക് എത്തണം. കാരണം ഇവയാണ് അടുത്ത തലമുറ സംരംഭകരെ സൃഷ്ടിക്കുന്നത്.

Summary

The recent visit by the Chief Minister to meet the founders of Buy Me a Coffee sparked controversy. As heavy rains continued to batter the state, reports circulated claiming that the Chief Minister had chosen to inaugurate a coffee shop instead of visiting those affected by the disaster. But is Buy Me a Coffee actually a coffee shop? No. It is a startup that generates millions of rupees in business every year, founded by two young Malayalis.

Jijo and Joseph, natives of Kakkodi in Kozhikode, are the founders of Buy Me a Coffee. They were selected from among tens of thousands of applicants to join the world-renowned tech accelerator Y Combinator in San Francisco. Their venture also holds the distinction of being the first startup from Kerala to be selected for Y Combinator, marking a historic achievement.

Madism Digital
madismdigital.com