പൗരത്വത്തിൽ വീണ്ടും ഇടങ്കോലിട്ട് ട്രംപ്: കോടതിവിധിക്ക് പുല്ലുവില, ഒപ്പിട്ടത് രണ്ട് പുതിയ ഓർഡറുകൾ

യുഎസിന്റെ 14-ാം ഭരണഘടനാ ഭേദഗതി വ്യക്തമായി ഉറപ്പുനൽകുന്ന പൗരത്വ അവകാശങ്ങളെയാണ് ട്രംപ് പുതിയ ഓർഡറുകളിലൂടെ ചെറുക്കാൻ ശ്രമിക്കുന്നത്
പൗരത്വത്തിൽ വീണ്ടും ഇടങ്കോലിട്ട് ട്രംപ്: കോടതിവിധിക്ക് പുല്ലുവില, ഒപ്പിട്ടത് രണ്ട് പുതിയ ഓർഡറുകൾ
Published on

യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടൻ തന്നെ ഡോണൾഡ് ട്രംപ് നോട്ടമിട്ട പ്രധാന വിഷയങ്ങളിലൊന്നാണ് പൗരത്വം. ജന്മാവകാശ പൗരത്വം അനുവദിക്കാനേ പറ്റില്ല എന്ന നിലപാടാണ് ട്രംപ് തുടക്കം മുതലേ സ്വീകരിച്ചു വരുന്നത്. യുഎസിൽ ഭരണഘടനാവകാശമായി തുടരുന്ന ജന്മാവകാശപൗരത്വത്തിൽ ഇപ്പോഴിതാ ട്രംപ് വീണ്ടും ഇടങ്കോലിടുകയും ചെയ്യുകയാണ്.

ഇക്കഴിഞ്ഞ ജൂണിൽ, ജന്മാവകാശ പൗരത്വം നിരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് യു.എസ് സുപ്രിംകോടതി തടയിട്ടിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി 6-3 ഭൂരിപക്ഷത്തിലാണ് സുപ്രിംകോടതി തള്ളിയത്. 125 വർഷത്തിലേറെയായി നിലനിൽക്കുന്ന ഭരണഘടനാവകാശം റദ്ദാക്കാൻ എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

അന്ന് സുപ്രിംകോടതിയുടെ ഈ ഉത്തരവിനെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച ട്രംപ് പക്ഷേ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. ജന്മാവകാശ പൗരത്വവും ബെർത്ത് ടൂറിസവും നിയന്ത്രിക്കുന്ന രണ്ട് പുതിയ എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് കൂടി ട്രംപ് ഒപ്പുവച്ചിരിക്കുകയാണ്.

പൗരത്വത്തിൽ വീണ്ടും ഇടങ്കോലിട്ട് ട്രംപ്: കോടതിവിധിക്ക് പുല്ലുവില, ഒപ്പിട്ടത് രണ്ട് പുതിയ ഓർഡറുകൾ
സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'

ജന്മാവകാശ പൗരത്വത്തിനുള്ള മാനദണ്ഡങ്ങളിലെ നിയന്ത്രണമാണ് ഇതിൽ പ്രധാനപ്പെട്ടത്. യുഎസിൽ ജനിക്കുന്ന ഏത് കുട്ടിക്കും പൗരത്വം എന്ന രീതിക്ക് ഇത് തടയിടും. ഈ അവകാശം സ്വാഭാവികമായി ലഭിക്കാത്ത തരത്തിലാണ് പുതിയ മാനദണ്ഡങ്ങൾ. നിലവിൽ വിദേശ അംബാസഡർമാരുടെ മക്കൾക്ക് പൗരത്വത്തിന് അർഹതയില്ല. ഇത് മറ്റു വിദേശ സർക്കാർ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും മക്കളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പദ്ധതി.

വിദേശ സർക്കാരുകൾക്ക് വേണ്ടി യു.എസിൽ ലോബിയിംഗ് നടത്തുന്നവരുടെ കുഞ്ഞുങ്ങൾക്കും ജന്മാവകാശ പൗരത്വം നൽകില്ല. ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, വിദേശസംഘടനകളുമായി ബന്ധമുള്ളവരുടെയോ, വ്യാജരേഖ ചമച്ചോ തട്ടിപ്പിലൂടെയോ യുഎസിലെത്തിയവരുടെയോ മക്കളുടെ പൗരത്വവും പുതിയ ഉത്തരവ് തടയും. പൗരത്വം നിയമപരമായി ഉറപ്പുനൽകാത്ത പ്രദേശങ്ങളിൽ (ഉദാഹരണത്തിന് അമേരിക്കൻ സമോവ പോലുള്ള പ്രദേശങ്ങൾ) ജനിക്കുന്നവർക്ക് സ്വയം പൗരത്വം ബാധകമല്ലെന്നും എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു.

പൗരത്വം നേടാൻ വേണ്ടി മാത്രം ഗർഭാവസ്ഥയിൽ ടൂറിസ്റ്റ് വിസയിലോ മറ്റോ യു.എസിലേക്കുള്ള യാത്രകളെയും അത് ഏകോപിപ്പിക്കുന്ന ഏജൻസികളെയും ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ഉത്തരവ്. ഇതുപ്രകാരം, വിസിറ്റിംഗ് വിസ ദുരുപയോഗം ചെയ്ത് പ്രസവത്തിനായി അമേരിക്കയിലേക്ക് എത്തുന്ന പ്രവണത വിസ തട്ടിപ്പായി കണക്കാക്കും. ബർത്ത് ടൂറിസത്തിന് സഹായം നൽകുന്ന ബിസിനിസുകൾ, ഏജന്റുമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും ഹോംലാൻഡ് സെക്യൂരിറ്റിക്കും നിർദേശവും നൽകുന്നുണ്ട്.

പൗരത്വത്തിൽ വീണ്ടും ഇടങ്കോലിട്ട് ട്രംപ്: കോടതിവിധിക്ക് പുല്ലുവില, ഒപ്പിട്ടത് രണ്ട് പുതിയ ഓർഡറുകൾ
യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും; യുദ്ധം ഒഴിവാക്കാനുള്ള ‘അവസാന അവസര’ മെന്ന് ട്രംപ്, സമാധാന ശ്രമങ്ങളുമായി സൗദിയും ഒമാനും

യുഎസിന്റെ 14-ാം ഭരണഘടനാ ഭേദഗതി വ്യക്തമായി ഉറപ്പുനൽകുന്ന പൗരത്വ അവകാശങ്ങളെയാണ് ട്രംപ് പുതിയ ഓർഡറുകളിലൂടെ ചെറുക്കാൻ ശ്രമിക്കുന്നത്. ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ ഇതിനോടകം തന്നെ പ്രതിഷേധങ്ങളും ഉയർന്നുകഴിഞ്ഞു. അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയൻ (ACLU) ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ഈ പുതിയ ഉത്തരവുകളെയും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Summary

One of the key issues Donald Trump focused on immediately after assuming office as U.S. President was citizenship. From the outset, Trump has maintained that birthright citizenship should not be granted automatically. Now, he has once again moved to challenge birthright citizenship, which continues to be a constitutional right in the United States.

In June this year, the U.S. Supreme Court blocked Trump's attempt to end birthright citizenship. In a 6-3 ruling, the court held that the Trump administration's controversial executive order was unconstitutional. The court observed that executive orders cannot revoke a constitutional right that has existed for more than 125 years.

Madism Digital
madismdigital.com