'ഫാഷ​ന്റെ പേരിൽ എന്തും വിൽക്കേണ്ട': പ്രമുഖ ബ്രാൻഡുകൾക്ക് ഫ്രാൻസിന്റെ വക വമ്പൻ പണി!

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ ഉപയോഗിച്ചുള്ള പ്രമോഷനും ബ്രാൻഡുകളിൽ നിന്ന് ഫ്രാൻസ് മുഴുവനായി വിലക്കി
'ഫാഷ​ന്റെ പേരിൽ എന്തും വിൽക്കേണ്ട': പ്രമുഖ ബ്രാൻഡുകൾക്ക് ഫ്രാൻസിന്റെ വക വമ്പൻ പണി!
Published on

ലോകത്തിന്റെ ഫാഷൻ തലസ്ഥാനമാണ് ഫ്രാൻസ്. ഏത് സ്റ്റൈലും ആദ്യം പരീക്ഷിക്കപ്പെടുന്നയിടം. പാരീസിൽ പയറ്റിത്തെളിഞ്ഞാൽ പിന്നെ ലോകത്തെവിടെയും ഏത് കടമ്പയും കടക്കാം എന്ന ആത്മവിശ്വാസം ആഗോള ബ്രാൻഡുകൾക്കെല്ലാം തന്നെയുണ്ട്.

ഇപ്പോൾ ഫാഷൻ രംഗത്ത് അതിസുപ്രധാനമായ ഒരു മാറ്റത്തിനും ഫ്രാൻസ് തിരികൊളുത്തിയിരിക്കുകയാണ്. ഫാസ്റ്റ്-ഫാഷൻ എന്ന പാരിസ്ഥിതിക വിപത്തിന് ഇനി ഫ്രാൻസ് കളമൊരുക്കില്ല.ഫാസ്റ്റ്/അൾട്രാ-ഫാസ്റ്റ് ഫാഷൻ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ടുള്ള നിയമം അന്തിമമായി പാസാക്കിയിരിക്കുകയാണ് ഫ്രഞ്ച് പാർലമെന്ർറ്. യൂറോപ്യൻ യൂണിയന്ർറെ നിയമങ്ങളുമായി പൊരുത്തപ്പെടുമോയെന്ന തർക്കങ്ങളെ അതിജീവിച്ചാണ്, രണ്ടരവർഷത്തിന് ഒടുവിൽ ബിൽ അംഗീകാരം നേടിയത്.

എന്താണ് ഫാസ്റ്റ്-ഫാഷനും അൾട്രാ ഫാസ്റ്റ് ഫാഷനും?

ഫാസ്റ്റ് ഫാഷൻ , അൾട്രാ ഫാസ്റ്റ് ഫാഷൻ എന്നിവ ഇന്നത്തെ വസ്ത്രവ്യാപാര രംഗത്തെ ഏറ്റവും പുതിയതും എന്നാൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ രണ്ട് പ്രവണതകളാണ്. ലളിതമായി പറഞ്ഞാൽ, മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ട്രെൻഡുകൾക്ക് അനുസരിച്ച് വളരെ വേഗത്തിലും കുറഞ്ഞ വിലയിലും വസ്ത്രങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന രീതിയാണിത്.

'ഫാഷ​ന്റെ പേരിൽ എന്തും വിൽക്കേണ്ട': പ്രമുഖ ബ്രാൻഡുകൾക്ക് ഫ്രാൻസിന്റെ വക വമ്പൻ പണി!
എ ഐ തരംഗത്തില്‍ ഇന്ത്യക്ക് 'കാലിടറി'; ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും മുന്നില്‍ വിപണി കിതയ്ക്കുമ്പോള്‍

ഫാസ്റ്റ് ഫാഷൻ

വലിയ ഫാഷൻ ഷോകളിലോ സെലിബ്രിറ്റികൾക്കിടയിലോ ട്രെൻഡാകുന്ന ഡിസൈനുകൾ കണ്ട്, അവ സാധാരണക്കാർക്ക് വാങ്ങാൻ പാകത്തിൽ വളരെ പെട്ടെന്ന് കുറഞ്ഞ ചിലവിൽ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന രീതിയാണിത്.

സാധാരണ ഒരു വസ്ത്രം ഡിസൈൻ ചെയ്ത് കടകളിൽ എത്താൻ മാസങ്ങളെടുക്കുമെങ്കിൽ, ഫാസ്റ്റ് ഫാഷൻ കമ്പനികൾ ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ സാധ്യമാക്കും.

വളരെ കുറഞ്ഞ വിലയിലായിരിക്കും ഈ വസ്ത്രങ്ങൾ വിൽക്കപ്പെടുക. അതിനാൽ ആളുകൾ ഇവ ധാരാളമായി വാങ്ങിക്കൂട്ടുന്നു.

സാറ, എച്ച് ആൻഡ് എം തുടങ്ങിയവ ഫാസ്റ്റ് ഫാഷന്റെ പ്രധാന ഉദാഹരണങ്ങളാണ്.

അൾട്രാ ഫാസ്റ്റ് ഫാഷൻ

ഫാസ്റ്റ് ഫാഷനേക്കാൾ പതിന്മടങ്ങ് വേഗതയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രീകൃതമായ ബിസിനസ്സ് രീതിയാണ് അൾട്രാ ഫാസ്റ്റ് ഫാഷൻ. സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ നിരീക്ഷിച്ച്, മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പുതിയ ഡിസൈനുകൾ ഇവർ വിപണിയിലെത്തിക്കുന്നു.

ഒരു വസ്ത്രം ഡിസൈൻ ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ ഇവർക്ക് വെറും 3 മുതൽ 7 ദിവസങ്ങൾ മാത്രം മതിയാകും. ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ ഡിസൈനുകളാണ് ഇവരുടെ വെബ്‌സൈറ്റുകളിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്.

ഇവയ്ക്ക് വലിയ റീട്ടെയിൽ കടകൾ ഉണ്ടാകാറില്ല. പൂർണ്ണമായും ആപ്പുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയുമാണ് വിൽപ്പന. ചൈനീസ്/ആഗോള ഓൺലൈൻ ബ്രാൻഡുകളായ ഷെയ്ൻ, ടെമു തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

'ഫാഷ​ന്റെ പേരിൽ എന്തും വിൽക്കേണ്ട': പ്രമുഖ ബ്രാൻഡുകൾക്ക് ഫ്രാൻസിന്റെ വക വമ്പൻ പണി!
ഇനി യൂസർനെയിം യുഗം; വാട്ട്‌സ്ആപ്പിൽ ഫോൺ നമ്പർ നൽകാതെ തന്നെ ചാറ്റ് ചെയ്യാം

ഫാസ്റ്റ് ഫാഷൻ ഉണ്ടാക്കുന്ന പ്രധാന പ്രശ്നങ്ങൾ

ഉപഭോക്താക്കൾക്ക് വലിയ ലാഭമാണെന്ന് തോന്നിക്കുമെങ്കിലും, പരിസ്ഥിതിക്കും സമൂഹത്തിനും വലിയ ദോഷമാണ് ഫാസ്റ്റ് അല്ലെങ്കിൽ അൾട്രാ ഫാസ്റ്റ് ഫാഷൻ ചെയ്യുന്നത്.

കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ ഉണ്ടാക്കാൻ പോളിസ്റ്റർ, നൈലോൺ പോലുള്ള പ്ലാസ്റ്റിക് അംശമുള്ള തുണിത്തരങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ മണ്ണിൽ ലയിച്ചു ചേരാൻ നൂറ്റാണ്ടുകളെടുക്കും. കൂടാതെ വസ്ത്ര നിർമ്മാണത്തിനായി വലിയ അളവിൽ വെള്ളം ഉപയോഗിക്കുകയും രാസമാലിന്യങ്ങൾ പുഴകളിൽ കലരുകയും ചെയ്യുന്നു.

ഗുണനിലവാരം കുറവായതിനാൽ 3-4 തവണ ഉപയോഗിക്കുമ്പോഴേക്കും ഈ വസ്ത്രങ്ങൾ കേടുവരും. സ്വാഭാവികമായും ആളുകൾ പുതിയ ട്രെൻഡിലേക്ക് മാറുകയും ചെയ്യും. ഇത് ടൺ കണക്കിന് വസ്ത്രങ്ങൾ മാലിന്യക്കൂമ്പാരമാകുന്നതിന് കാരണമാകും.

വളരെ കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ നിർമ്മിക്കാൻ വികസ്വര രാജ്യങ്ങളിലെ തൊഴിലാളികളെയാണ് ഈ ബ്രാൻഡുകൾ ഉപയോഗിക്കുന്നത്. തുച്ഛമായ ശമ്പളം നൽകി, മോശം സാഹചര്യങ്ങളിൽ കഠിനമായി ജോലി ചെയ്യിക്കുന്നു എന്ന ആക്ഷേപം ഈ ബ്രാൻഡുകൾക്കെതിരെ പണ്ടുതൊട്ടേയുണ്ട്.

ചുരുക്കത്തിൽ, വിലക്കുറവിൽ പുതിയ ഫാഷൻ എന്നതാണ് ഫാസ്റ്റ്/അൾട്രാ ഫാസ്റ്റ് ഫാഷന്റെ ആകർഷണമെങ്കിലും, അത് ഭൂമിക്കും മനുഷ്യനും ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെയാണ് അത്തരം ട്രെൻഡിന് തടയിടാൻ ഫ്രാൻസ് മുന്നിൽ നിൽക്കുന്നതും.

എന്താണ് ഫ്രാൻസിലെ പുതിയ നിയമം?

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ബ്രാൻഡുകൾക്ക് ഇനി മുതൽ ഓരോ ഐറ്റത്തിനും പണമടയ്ക്കേണ്ടി വരും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കുള്ള പിഴയാണിത്. ഉത്പന്നത്തിന്റെ ടാക്സ് ഒഴിച്ചുള്ള പൈസ എത്രയാണോ അതിന്ർറെ 50 ശതമാനം പിഴയായി നൽകണം. 2030 മുതൽ ഇത് കർശനമായി നടപ്പിലാക്കപ്പെടും. ചുരുക്കത്തിൽ തുച്ഛമായ വിലയ്ക്ക് ഇനി മാർക്കറ്റുകളിൽ ഇവരുടെ തുണിത്തരങ്ങൾ ലഭ്യമാവില്ല.

'ഫാഷ​ന്റെ പേരിൽ എന്തും വിൽക്കേണ്ട': പ്രമുഖ ബ്രാൻഡുകൾക്ക് ഫ്രാൻസിന്റെ വക വമ്പൻ പണി!
ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ? ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം: ഞെട്ടിപ്പിക്കുന്ന അനാസ്ഥ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ ഉപയോഗിച്ചുള്ള പ്രമോഷനും ഈ ബ്രാൻഡുകളിൽ നിന്ന് മുഴുവനായി വിലക്കി. ഇനി പരസ്യം ചെയ്യുകയാണെങ്കിൽ തന്നെ ആ വസ്ത്രം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കണം. നിയമം ലംഘിച്ചാൽ ഒരു കോടി ഇന്ത്യൻ രൂപയായിരിക്കും പിഴ.

Summary

France is the fashion capital of the world—a place where every new style is tested first. Global brands believe that if a trend succeeds in Paris, it can conquer markets anywhere. Now, France has sparked another major transformation in the fashion industry. The country is drawing a line against the environmental damage caused by fast fashion.

The French Parliament has definitively passed a law targeting fast and ultra-fast fashion platforms. The bill, which spent two and a half years navigating the legislative process, was finally approved after overcoming disputes over whether it complied with European Union law.

Madism Digital
madismdigital.com