പോളിസി വിറ്റ ആളുടെ വിവരങ്ങള്‍ ടാഗ് ചെയ്യും; ഇന്‍ഷുറന്‍സ് രംഗത്തെ 'കള്ളനാണയങ്ങളെ' പുറത്തുകൊണ്ടുവരുമോ പുതിയ നിര്‍ദേശം?

പണം ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ച് കൈമാറുന്ന സേവിങ്‌സ് പ്ലാനുകള്‍, ഒളിച്ചുവെക്കുന്ന നിബന്ധനകള്‍, തങ്ങള്‍ക്കാവശ്യമില്ലാത്ത പോളിസികള്‍ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങി നിരവധി പരാതികളാണ് നിത്യേന ഉയരുന്നത്
പോളിസി വിറ്റ ആളുടെ വിവരങ്ങള്‍ ടാഗ് ചെയ്യും; ഇന്‍ഷുറന്‍സ് രംഗത്തെ 'കള്ളനാണയങ്ങളെ' പുറത്തുകൊണ്ടുവരുമോ പുതിയ നിര്‍ദേശം?
Published on

ഇന്‍ഷുറന്‍സ് മേഖലയില്‍ കാലങ്ങളായി ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ കെണിയാണ് 'മിസ്-സെല്ലിങ്' അഥവാ തെറ്റായ വിവരങ്ങള്‍ നല്‍കി പോളിസികള്‍ വില്‍ക്കല്‍. പണം ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ച് കൈമാറുന്ന സേവിങ്‌സ് പ്ലാനുകള്‍, ഒളിച്ചുവെക്കുന്ന നിബന്ധനകള്‍, തങ്ങള്‍ക്കാവശ്യമില്ലാത്ത പോളിസികള്‍ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങി നിരവധി പരാതികളാണ് നിത്യേന ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ കടുത്ത നിയന്ത്രണങ്ങളുമായി പുതിയ കരട് നിയമം പുറത്തിറക്കിയിരിക്കുന്നത്. പോളിസി വിറ്റ ആളുടെ വിവരങ്ങള്‍ ടാഗ് ചെയ്യുകയെന്ന വിപ്ലവകരമായ നിര്‍ദ്ദേശം ഇന്‍ഷുറന്‍സ് രംഗത്ത് എത്രത്തോളം സുതാര്യത കൊണ്ടുവരും?

എന്താണ് പോളിസി ടാഗിങ് നിര്‍ദേശം?

പുതിയ കരട് നിയമപ്രകാരം, ഇനിമുതല്‍ വില്‍ക്കപ്പെടുന്ന ഓരോ ഇന്‍ഷുറന്‍സ് പോളിസിയും അത് ഉപഭോക്താവിന് വിറ്റ വ്യക്തിയുടെ (ഏജന്റ്, ബ്രോക്കര്‍ അല്ലെങ്കില്‍ ബാങ്ക് ജീവനക്കാരന്‍) തനതായ ഐഡന്റിറ്റിയുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. ഇതിലൂടെ ഒരു ഉപഭോക്താവ് താന്‍ ചതിക്കപ്പെട്ടുവെന്ന് കാണിച്ച് പരാതി നല്‍കിയാല്‍, ആ പോളിസി കൃത്യമായി ആര് വഴിയാണ് വിറ്റതെന്ന് റെഗുലേറ്റര്‍ക്കും കമ്പനിക്കും നിമിഷങ്ങള്‍ക്കകം കണ്ടെത്താനാകും.

പോളിസി വിറ്റ ആളുടെ വിവരങ്ങള്‍ ടാഗ് ചെയ്യും; ഇന്‍ഷുറന്‍സ് രംഗത്തെ 'കള്ളനാണയങ്ങളെ' പുറത്തുകൊണ്ടുവരുമോ പുതിയ നിര്‍ദേശം?
ചിന്നക്കനാലിൽ 100 ഏക്കർ ഭൂമി ഹാരിസൺ കമ്പനിയിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ചു; ഏറ്റെടുക്കുന്നത് വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം

തട്ടിപ്പുകള്‍ ഏറുന്നത് ബാങ്കുകളില്‍; നിയന്ത്രണം ഇവിടെയും

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പകുതിയോളം ബിസിനസും നടക്കുന്നത് ബാങ്കുകള്‍ വഴിയാണ്. ലോണ്‍ അനുവദിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് നിര്‍ബന്ധിക്കുന്നതും നിക്ഷേപിക്കാന്‍ വരുന്ന മുതിര്‍ന്ന പൗരന്മാരെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ ചേര്‍ത്തുന്നതും ഈ ബാങ്ക് ചാനലുകളിലാണെന്ന് പരാതികള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരം തട്ടിപ്പ് പരാതികളില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതിന് തടയിടാന്‍ പുതിയ കരട് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നു

1.ശാഖകളില്‍ സൂപ്പര്‍വൈസര്‍: ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്ന ബാങ്കിന്റെ ഓരോ ബ്രാഞ്ചിലും വില്‍പ്പനയുടെ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ ഒരു പ്രത്യേക സൂപ്പര്‍വൈസറെ നിയമിക്കണം.

2. വരുമാനം പരസ്യമാക്കണം: ഒരു നിശ്ചിത പരിധിക്കു മുകളില്‍ കമ്മീഷന്‍ വാങ്ങുന്ന ഏജന്റുമാരും ബാങ്കുകളും തങ്ങള്‍ക്കു ലഭിക്കുന്ന കമ്മീഷന്‍ വരുമാനം, ലാഭം, അനുബന്ധ ഇടപാടുകള്‍ എന്നിവ വെബ്സൈറ്റിലൂടെ പൊതുജന മധ്യത്തില്‍ വെളിപ്പെടുത്തണം.

പോളിസി വിറ്റ ആളുടെ വിവരങ്ങള്‍ ടാഗ് ചെയ്യും; ഇന്‍ഷുറന്‍സ് രംഗത്തെ 'കള്ളനാണയങ്ങളെ' പുറത്തുകൊണ്ടുവരുമോ പുതിയ നിര്‍ദേശം?
എന്താണ് വെനിസ്വേലയെ ദുരന്തഭൂമിയാക്കിയ 'സീസ്മിക് ഡബ്ലെറ്റ്'? സംഭവിച്ചത് അപൂര്‍വ പ്രതിഭാസം, രാജ്യത്ത് അടിയന്തരാവസ്ഥ

ഇത് ഇന്‍ഷുറന്‍സ് രംഗത്ത് സുതാര്യത ഉറപ്പാക്കുമോ?

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നത് ഇന്‍ഷുറന്‍സ് രംഗത്ത് വലിയൊരു പരിധി വരെ സുതാര്യത കൊണ്ടുവരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനുള്ള കാരണങ്ങള്‍ ഇവയാണ്

ഉത്തരവാദിത്തം നിശ്ചയിക്കാം: മുന്‍പ് തട്ടിപ്പ് നടന്നുവെന്ന് പരാതിപ്പെട്ടാല്‍ ഏജന്റോ ബാങ്ക് ജീവനക്കാരനോ അത് നിഷേധിക്കുകയോ അല്ലെങ്കില്‍ അവര്‍ ജോലി മാറിപ്പോവുകയോ ചെയ്യുമായിരുന്നു. ഇനി ടാഗിങ് വരുന്നതോടെ ആര്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ബാങ്കുകളുടെ അനാവശ്യ സമ്മര്‍ദം കുറയും: കമ്മീഷന്‍ വരുമാനവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരും പൊതുമധ്യത്തില്‍ വരുമെന്ന ഭയം ബാങ്ക് ശാഖകളിലെ നിര്‍ബന്ധിത വില്‍പ്പനയ്ക്കു വലിയൊരു പരിധിവരെ തടയിടും.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂടും: തങ്ങളെ ചതിച്ചാല്‍ ഏജന്റിനെ പൂട്ടാന്‍ നിയമമുണ്ടെന്ന ധാരണ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാനുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും.

എന്നിരുന്നാലും ഈ കരട് നിയമം തട്ടിപ്പുകാരെ കണ്ടെത്താന്‍ സഹായിക്കുമെങ്കിലും ഏജന്റുമാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന കമ്മീഷന്‍ തുകയുടെ പരിധി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. കമ്മീഷന്‍ മോഹം നിലനില്‍ക്കുന്നിടത്തോളം കാലം പുതിയ വഴികളിലൂടെയുള്ള തട്ടിപ്പുകള്‍ പൂര്‍ണമായി ഇല്ലാതാകുമോയെന്നതു കണ്ടറിയണം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന, 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന സബ്കാ ബീമാ സബ്കി രക്ഷാ (ഭേദഗതി) നിയമം, 2025 നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് ഐആര്‍ഡിഎഐ തങ്ങളുടെ നിയമപുസ്തകം പരിഷ്‌കരിക്കുന്നത്. വിപണിയിലേക്കു കൂടുതല്‍ വിദേശ കമ്പനികള്‍ വരുമ്പോള്‍ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ഈ കരട് നിയമത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. പോളിസി ടാഗിങ് അടക്കമുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലായാല്‍, ഇന്‍ഷുറന്‍സ് വിപണിയിലെ 'കള്ളനാണയങ്ങളെ' പുറത്താക്കാന്‍ ഐആര്‍ഡിഎഐക്കു സാധിക്കുമെന്നുറപ്പാണ്.

Summary

India's insurance regulator, IRDAI, has proposed stricter regulations to curb insurance mis-selling, a long-standing issue affecting policyholders. The draft rules aim to improve transparency by requiring every insurance policy to be tagged with the details of the individual who sold it. The move is expected to enhance accountability, reduce misleading sales practices, and strengthen consumer protection across the insurance sector.

Madism Digital
madismdigital.com