ചിന്നക്കനാലിൽ 100 ഏക്കർ ഭൂമി ഹാരിസൺ കമ്പനിയിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ചു; ഏറ്റെടുക്കുന്നത് വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം

പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്‌ടർ ഭൂമിയാണ് ഹൈക്കോടതി വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി കൈവശപ്പെടുത്തിയത്
ചിന്നക്കനാലിൽ 100 ഏക്കർ ഭൂമി ഹാരിസൺ കമ്പനിയിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ചു; ഏറ്റെടുക്കുന്നത് വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം
Published on

നിയമ വിരുദ്ധമായി എൺപതിനായിരത്തോളം ഏക്കർ സർക്കാർ ഭൂമി ഹാരിസൺ കയ്യടക്കിവെച്ചിട്ടുണ്ടെന്നാണ് അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തിരിച്ചുപിടിക്കലിനായി വർഷങ്ങൾ നീണ്ട നീക്കമാണ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങൾക്കും സർവേ നടപടികൾക്കും ഒടുവിലാണ് ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയിൽ നിന്ന് 100 ഏക്കർ ഭൂമി തിരിച്ചുപിടിച്ചത്.

വനംവകുപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുപിടിക്കലുകളിൽ ഒന്നാണ് മൂന്നാർ കൊളുക്കുമലക്ക് സമീപം ചിന്നക്കനാലിൽ പൂർത്തിയായിരിക്കുന്നത്. വിപണിയിൽ കോടികൾ വിലമതിക്കുന്ന, അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഭൂമിയാണ് വനംവകുപ്പ് ഇന്നലെ തിരിച്ചുപിടിച്ച 100 ഏക്കർ. 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം സർക്കാർ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് 1987-ൽ ഹൈക്കോടതി പുറപ്പെടുവിച്ച അന്തിമവിധിയുടെ അടിസ്ഥാനത്തിലാണ് നടപടി പൂർത്തിയാക്കിയത്.

1975-ൽ സർക്കാർ ഏറ്റെടുത്ത 210.89 ഹെക്ടർ ഭൂമിയെച്ചൊല്ലി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ വിധി പറഞ്ഞ ഹൈക്കോടതി 168.72 ഹെക്ടർ ഭൂമി കമ്പനിക്ക് തിരികെ നൽകാനും ശേഷിച്ച 42.72 ഹെക്ടർ വനംവകുപ്പിന്റെ അധീനതയിൽ തുടരാനുമാണ് ഉത്തരവിട്ടത്. എന്നാൽ 2001-ൽ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളെത്തുടർന്ന് ഭൂമി വനംവകുപ്പിന് യഥാസമയം കൈമാറപ്പെട്ടിരുന്നില്ല.

ചിന്നക്കനാലിൽ 100 ഏക്കർ ഭൂമി ഹാരിസൺ കമ്പനിയിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ചു; ഏറ്റെടുക്കുന്നത് വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം
സ്വകാര്യ ബസുകളുടെ നഷ്ടം ദിനംപ്രതി വർധിക്കുന്നു, ജി ഫോം അപേക്ഷകളില്‍ വൻ വർധന; യാത്രാദുരിതത്തിലേക്കോ കേരളം?

1975-ൽ സർക്കാർ ഏറ്റെടുത്ത 210.89 ഹെക്ടർ ഭൂമിയെച്ചൊല്ലി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ വിധി പറഞ്ഞ ഹൈക്കോടതി 168.72 ഹെക്ടർ ഭൂമി കമ്പനിക്ക് തിരികെ നൽകാനും ശേഷിച്ച 42.72 ഹെക്ടർ വനംവകുപ്പിന്റെ അധീനതയിൽ തുടരാനുമാണ് ഉത്തരവിട്ടത്. എന്നാൽ 2001-ൽ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളെത്തുടർന്ന് ഭൂമി വനംവകുപ്പിന് യഥാസമയം കൈമാറപ്പെട്ടിരുന്നില്ല.

കാട്ടാനകളുടെയും കടുവകളുടെയും പ്രധാന ആവാസ കേന്ദ്രമായ ഈ വനഭൂമിയുടെ ഭാഗം കമ്പനി സ്വകാര്യ ടെന്റ് ക്യാമ്പിനായി പാട്ടത്തിന് നൽകിയിരുന്നതായും ഇതിലൂടെ വർഷങ്ങളായി വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും വനംവകുപ്പ് കണ്ടെത്തി. മാസങ്ങൾ നീണ്ട രഹസ്യ സർവേയ്ക്കൊടുവിൽ ബന്ധപ്പെട്ട സർവേ നമ്പറുകളിലുള്ള ഭൂമി കമ്പനിയുടെ പട്ടയത്തിൽനിന്ന് ഒഴിവാക്കി വനംവകുപ്പിന്റെ പേരിൽ രേഖപ്പെടുത്തുകയായിരുന്നു. ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാറിന്റെയും മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെയും നേതൃത്വത്തിൽ ദേവികുളം റേഞ്ച് ഓഫിസർ ഇ.ഡി. അരുണ്‍കുമാർ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹാരിസൺ ശശി, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.

ഭൂമിയിൽ വനംവകുപ്പിന്റെ ബോർഡുകളും അതിർത്തി അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഭൂമി തർക്കങ്ങളിൽ ഒന്നാണ് ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമിയെ ചൊല്ലിയുള്ള വിവാദം. ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടകൃഷിക്കായി കമ്പനിക്ക് ലഭിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവുമാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം സ്വകാര്യ വനഭൂമികൾ സർക്കാരിൽ നിക്ഷിപ്തമായതോടെ, ഹാരിസൺ കൈവശം വച്ചിരുന്ന ഭൂമിയുടെ വലിയൊരു ഭാഗം വനഭൂമിയാണെന്നും അത് സർക്കാരിന് അവകാശപ്പെട്ടതാണെന്നും വനംവകുപ്പ് വാദിച്ചു. എന്നാൽ തോട്ടകൃഷിക്കായി നിയമപരമായി കൈവശം വച്ച ഭൂമിയാണിതെന്നായിരുന്നു കമ്പനിയുടെ നിലപാട്.

ചിന്നക്കനാലിൽ 100 ഏക്കർ ഭൂമി ഹാരിസൺ കമ്പനിയിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ചു; ഏറ്റെടുക്കുന്നത് വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷം
റേഷന്‍ വിഹിതത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം; അന്ത്യോദയ കാര്‍ഡുടമകളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതില്‍ കേരളത്തിന് ആശങ്ക

ഇതേത്തുടർന്ന് പതിറ്റാണ്ടുകളായി വിവിധ കോടതികളിൽ കേസുകൾ നടന്നു. ചില ഭൂമികൾ കമ്പനിക്ക് വിട്ടുനൽകാനും ചിലത് സർക്കാരിന് ഏറ്റെടുക്കാനുമുള്ള വിധികൾ വിവിധ ഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും അതിർത്തി നിർണയം, സർവേ, പട്ടയരേഖകൾ, കോടതി വിധികൾ നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കാലതാമസവും തർക്കങ്ങളും തുടർന്നു.

The Kerala Forest Department has reclaimed nearly 100 acres (42.72 hectares) of ecologically sensitive land in Chinnakanal from Harrison Malayalam Ltd, nearly four decades after a 1987 High Court verdict. The land, a vital habitat for elephants and tigers, had remained under the company's control despite being notified as reserved forest. The recovery marks a major step in Kerala's long-running efforts to reclaim disputed forest land.

Madism Digital
madismdigital.com