

സംസ്ഥാനത്ത് നീറ്റ് പരീക്ഷ ഒഴിവാക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് തമിഴ്‌നാട്. നീറ്റ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ചൊവ്വാഴ്ച ഐകകണ്ഠ്യേന പാസാക്കി.
ചോദ്യപേപ്പർ ചോർച്ച, ഭരണസംവിധാനത്തിലെ പോരായ്മകൾ, ഗ്രാമീണ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന ചെലവേറിയ കോച്ചിംഗ്എന്നിവ കാരണം കേന്ദ്രീകൃത പരീക്ഷാ രീതി അവസാനിപ്പിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഒറ്റ പ്രമേയം കൊണ്ട് നീറ്റ് ഒഴിവാകില്ലെങ്കിലും രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ വെല്ലുവിളിക്കാൻ ഈ പ്രമേയം കൊണ്ട് സാധിച്ചിട്ടുണ്ട്.
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വൈദ്യശാസ്ത്ര പ്രവേശനം നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കേന്ദ്രീകൃത പ്രവേശന പരീക്ഷകൾ വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്നാട് വിഭാവനം ചെയ്യുന്ന മെഡിക്കൽ പ്രവേശനം ഇങ്ങനെയാണ്-
ഒരു വിദ്യാർത്ഥി ഹയർ സെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (അല്ലെങ്കിൽ ബോട്ടണി & സുവോളജി) എന്നീ പ്രധാന സയൻസ് വിഷയങ്ങളിൽ നേടുന്ന മാർക്ക് മാത്രമായിരിക്കും മെഡിക്കൽ റാങ്കിംഗിന്റെ ഏക മാനദണ്ഡം.
വിവിധ വിദ്യാഭ്യാസ ബോർഡുകളിൽ (തമിഴ്‌നാട് സ്റ്റേറ്റ് ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയവ) പഠിക്കുന്ന കുട്ടികൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനായി, മുൻപുണ്ടായിരുന്ന നോർമലൈസേഷൻ രീതി വീണ്ടും ഉപയോഗിക്കും. ഇതിൽ ഒരു ബോർഡിലെ ഒരു പ്രത്യേക വിഷയത്തിൽ ഒരു വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാർക്ക് 100-ലേക്ക് ക്രമീകരിക്കുകയും, ആ ബോർഡിലെ മറ്റ് വിദ്യാർത്ഥികളുടെ മാർക്ക് അതിനനുസരിച്ച് അനുപാതികമായി തിട്ടപ്പെടുത്തുകയും ചെയ്യും.
ഇങ്ങനെ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (DME) സംസ്ഥാനതല കൗൺസിലിംഗ് നടത്തും. അപേക്ഷകന്റെ റാങ്ക്, മുൻഗണന, സംസ്ഥാനത്തിന്റെ കർശനമായ സംവരണ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് സുതാര്യമായി സീറ്റുകൾ അനുവദിക്കും.
സാധ്യമോ മാറ്റം?
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സമവർത്തി പട്ടികയിലാണ് (കൺകറന്റ് ലിസ്റ്റ് - List III) വിദ്യാഭ്യാസം ഉൾപ്പെടുന്നത്. ഇതിനർത്ഥം സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഇതിൽ നിയമനിർമ്മാണം നടത്താം എന്നാണ്. എന്നിരുന്നാലും, ഒരു സംസ്ഥാന നിയമം കേന്ദ്ര നിയമത്തിന് എതിരായാൽ, കേന്ദ്ര നിയമത്തിനായിരിക്കും മുൻഗണന.
2019ലെ നാഷണൽ മെഡിക്കൽ കമ്മിഷൻ ആക്ട് പ്രകാരം മെഡിക്കൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാണ്. ഒരു സംസ്ഥാനത്തിന് കേന്ദ്ര നിയമങ്ങളെ മറികടക്കണമെങ്കിൽ, കേന്ദ്ര സർക്കാർ സ്വന്തം നിയമത്തിൽ സജീവമായി ഭേദഗതി വരുത്തണം. ഒരു സംസ്ഥാന ബിൽ, കേന്ദ്ര നിയമങ്ങൾക്ക് വിപരീതമാണെങ്കിൽ അത് നടപ്പിലാക്കാൻ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഒരു നിയമസഭാ പ്രമേയം എന്നത് ഒരു സംസ്ഥാന നിലപാടിന്റെ ഔദ്യോഗിക പ്രഖ്യാപനമോ കേന്ദ്രത്തോടുള്ള അഭ്യർത്ഥനയോ മാത്രമാണ്, ഒരു കേന്ദ്ര ഉത്തരവ് റദ്ദാക്കാനുള്ള നിയമപരമായ അധികാരം അതിനില്ല.
ഇതേ ബില്ല് 2021ലും തമിഴ്നാട് അവതരിപ്പിച്ചിരുന്നു. എന്നാൽ ബില്ലിന് രാഷ്ട്രപതി അനുമതി നൽകാതിരുന്നതിനെത്തുടർന്ന്, ഈ സംവിധാനത്തെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയുമുണ്ടായി.
Tamil Nadu has decided to push for the abolition of the NEET examination in the state. On Tuesday, the Tamil Nadu Legislative Assembly unanimously passed a resolution, led by Chief Minister C. Joseph Vijay, demanding the complete scrapping of NEET.
The state argues that the centralized entrance examination system should be discontinued due to issues such as question paper leaks, administrative shortcomings, and the growing dependence on expensive coaching centres that disadvantage rural students.
While a single resolution will not eliminate NEET, it has succeeded in challenging the country's existing education and admissions framework.