'ഒരു രാജ്യം ഒരു സമയം' മാർച്ച് മുതൽ; എന്തൊക്കെ മാറും? അറിയേണ്ടതെല്ലാം

സ്ഥാപനങ്ങൾക്കും സാങ്കേതിക ശൃംഖലകൾക്കും സ്വന്തം സിസ്റ്റങ്ങൾ പുതുക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ഈ സാവകാശം നൽകിയിരിക്കുന്നത്
'ഒരു രാജ്യം ഒരു സമയം' മാർച്ച് മുതൽ; എന്തൊക്കെ മാറും? അറിയേണ്ടതെല്ലാം
Published on

രാജ്യത്തെ ഭരണ, വാണിജ്യ, ഡിജിറ്റൽ മേഖലകളിൽ ഒരൊറ്റ സമയക്രമം മാത്രം ഉറപ്പാക്കുന്ന 'ഒരു രാജ്യം, ഒരു സമയം' പദ്ധതിയിലേക്ക് ചുവട് വയ്ക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ലീഗൽ മെട്രോളജി റൂൾസ്, 2026 വിജ്ഞാപനം ചെയ്തു.

2026 ഓഗസ്റ്റ് 27നാണ് കേന്ദ്ര ധന-വാണിജ്യ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന സമിതി നിയമം വിജ്ഞാപനം ചെയ്തത്. ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം, അതായത് 2027 മാർച്ച് മാസത്തോടെ പുതിയ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്കും സാങ്കേതിക ശൃംഖലകൾക്കും സ്വന്തം സിസ്റ്റങ്ങൾ പുതുക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ഈ സാവകാശം നൽകിയിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ

ഏകീകൃത ഔദ്യോഗിക സമയം

ബാങ്കിംഗ്, ടെലികോം, റെയിൽവേ, വ്യോമയാനം, ഓഹരി വിപണി, പ്രതിരോധം തുടങ്ങി എല്ലാ ഔദ്യോഗിക, സാമ്പത്തിക, ഡിജിറ്റൽ സേവനങ്ങൾക്കും ഇനിമുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) മാത്രമായിരിക്കും നിയമപരമായ അടിസ്ഥാനം.

'ഒരു രാജ്യം ഒരു സമയം' മാർച്ച് മുതൽ; എന്തൊക്കെ മാറും? അറിയേണ്ടതെല്ലാം
അനുദിനം വളരുന്ന കള്ളപ്പണശൃംഖല; പൊലീസിന് തലവേദനയായി മ്യൂള്‍ അക്കൗണ്ടുകള്‍

വിദേശ സെർവറുകൾക്ക് വിട

തങ്ങളുടെ നെറ്റ്‌വർക്കുകളിൽ സമയം കൃത്യമായി നിലനിർത്താൻ വിദേശ സർവറുകളെയോ അല്ലെങ്കിൽ വ്യത്യസ്ത സ്രോതസ്സുകളെയോ ആശ്രയിക്കുന്ന രീതി ഡിജിറ്റൽ സ്ഥാപനങ്ങൾ നിർത്തിവെക്കേണ്ടി വരും.

അധികൃത സമയ സ്രോതസ്സ്

ഇന്ത്യയുടെ ഔദ്യോഗിക സമയം നിർണ്ണയിക്കുന്ന ഡൽഹിയിലെ 'നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണൽ ഫിസിക്കൽ ലബോറട്ടറി, 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്' എന്നിവ നൽകുന്ന ആറ്റോമിക് ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള സമയമായിരിക്കും രാജ്യത്തുടനീളം ഇനി രേഖപ്പെടുത്തുക.

കേന്ദ്ര തീരുമാനത്തിന് പിന്നിലെ കാരണം

ഇന്ത്യ ഔദ്യോഗികമായി ഒരു സമയമേഖലയാണ് (IST) പിന്തുടരുന്നതെങ്കിലും, നിലവിൽ രാജ്യത്തെ നിർണായക ഡിജിറ്റൽ ശൃംഖലകളും ഐ.ടി ഇൻഫ്രാസ്ട്രക്ചറുകളും ജി.പി.എസ് (GPS) അല്ലെങ്കിൽ മറ്റ് വിദേശ സ്രോതസ്സുകളിൽ നിന്നുള്ള സമയമാണ് ഉപയോഗിക്കുന്നത്. ഇത് സൈബർ സുരക്ഷാ ഭീഷണികൾക്കും സാങ്കേതിക വ്യതിയാനങ്ങൾക്കും കാരണമാകുന്നുണ്ട്.

'ഒരു രാജ്യം ഒരു സമയം' മാർച്ച് മുതൽ; എന്തൊക്കെ മാറും? അറിയേണ്ടതെല്ലാം
ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ

ഡിജിറ്റൽ ഇടപാടുകളിൽ മൈക്രോസെക്കൻഡുകളുടെ വ്യത്യാസം പോലും സുരക്ഷാ വീഴ്ചകൾക്കോ സാമ്പത്തിക നഷ്ടങ്ങൾക്കോ വഴിതെളിക്കാം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാങ്കേതിക രംഗത്ത് രാജ്യത്തിന്റെ സ്വയംപര്യാപ്തതയും സൈബർ സുരക്ഷയും ഉറപ്പുവരുത്താനാകുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്

നിലവിൽ നിരവധി ഡിജിറ്റൽ സംവിധാനങ്ങളും ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും ജിപിഎസ് ഉൾപ്പെടെയുള്ള വിദേശ സമയ സ്രോതസുകളെ ആശ്രയിക്കുന്നുണ്ട്. നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും സുരക്ഷയുടെ പശ്ചാത്തലത്തിൽ ഈ ആശ്രിതത്വം കുറയ്ക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.

ഏകീകരിച്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കുന്നത് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗതാഗതം, ടെലികോം, മറ്റ് ആശയവിനിമയ ശൃംഖലകൾ എന്നിവയിലും കൃത്യവും ഏകോപിതവുമായ സമയക്രമം ഉറപ്പാക്കാൻ ഇത് സഹായിക്കും.

Summary

India is taking a step towards implementing a ‘One Nation, One Time’ system that will establish a single standard time across the country’s administrative, commercial and digital sectors. As part of this initiative, the central government has notified the Legal Metrology Rules, 2026.

The rules were notified on August 27, 2026, by a committee comprising the Union ministries of Finance and Commerce. The new rules will come into full effect 180 days after their publication in the Official Gazette, around March 2027. The transition period has been provided to give institutions and technological networks time to update and synchronise their systems.

Madism Digital
madismdigital.com