ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍

ജാതിസമവാക്യങ്ങള്‍ കാരണം പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായി കരുതപ്പെട്ടിരുന്ന ബങ്കിപ്പൂര്‍ മണ്ഡലമാണ് ബിജെപിക്ക് നഷ്ടമായത്. മാത്രമല്ല, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും അദ്ദേഹത്തിന്റെ പിതാവിനും സ്വധീനമുള്ള മണ്ഡലം കൂടിയാണിത്.
ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍
Published on

ബിഹാറിലും മധ്യപ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളില്‍ പോലും പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ഈ ഫലങ്ങള്‍ നല്‍കുന്നത്. മോദി ബ്രാന്‍ഡിന്റെ കാലാവധി, ഭരണവിരുദ്ധ വികാരം, ബിജെപിക്കെതിരായ വോട്ടുകള്‍ ഒരുമിച്ചുകൊണ്ടുവരുന്നതില്‍ പ്രതിപക്ഷത്തിന്റെ കഴിവ് തുടങ്ങിയവയെ കുറിച്ചൊക്കെ ഈ തിരഞ്ഞെടുപ്പ് ഫലം ചോദ്യങ്ങളുയര്‍ത്തുന്നു. ഹിന്ദി ഹൃദയഭൂമിയിലെ ഈ തിരഞ്ഞെടുപ്പ് തോല്‍വി മോദി ഭരണത്തിനെതിരെയുള്ള ആഴത്തിലുള്ള അമര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഫലങ്ങള്‍ പ്രകാരം, ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ബിജെപി സ്ഥാനാര്‍ഥി നീരജ് കുമാര്‍ സിന്‍ഹയെ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. പ്രശാന്ത് കിഷോറിന് 64,151 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിന്‍ഹയ്ക്ക് 44,827 വോട്ടുകളാണ് നേടാനായത്. മധ്യപ്രദേശിലെ ദാതിയ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഘന്‍ശ്യാം സിങ് ബിജെപിയുടെ അശുതോഷ് തിവാരിയെ 6,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഘന്‍ശ്യാം സിങിന് 66,757 വോട്ടുകളും തിവാരിക്ക് 60,741 വോട്ടുകളും ലഭിച്ചു.

നഗരമേഖല നല്‍കിയ തിരിച്ചടി

ജാതിസമവാക്യങ്ങള്‍ കാരണം പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായി കരുതപ്പെട്ടിരുന്ന ബങ്കിപ്പൂര്‍ നിയമസഭാ മണ്ഡലമാണ് ബിജെപിക്ക് നഷ്ടമായത്. മാത്രമല്ല, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും അദ്ദേഹത്തിന്റെ പിതാവിനും സ്വധീനമുള്ള മണ്ഡലം കൂടിയാണിത്. മറ്റൊന്ന്, 1995-ന് ശേഷം ബിജെപി ഇവിടെ തോല്‍വി അറിഞ്ഞിട്ടില്ല. വന്‍ സംഘടനാ ശക്തിയും ദേശീയ നേതൃത്വത്തെയും ഇറക്കി പ്രചാരണം നടത്തിയ ഒരു മണ്ഡല ത്തിലാണ് ഈ തോല്‍വി എന്നത് ബിജെപിയുടെ ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനഘടകമാണ്. ജനങ്ങളുടെ പ്രതിഷേധം ഒരു ബിജെപി വിരുദ്ധ വോട്ടായി മാറുമ്പോള്‍ തങ്ങളുടെ ഏറ്റവും ശക്തമായ കോട്ടകള്‍ പോലും തകരാന്‍ സാധ്യതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചരിത്രപരമായ മേല്‍ക്കോയ്മയിലോ സംഘടനാ ശേഷിയിലോ മാത്രം ഇനി പാര്‍ട്ടിക്ക് വിശ്വസിക്കാനാകില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാവാത്ത ശക്തിയാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് ഇത് കനത്ത തിരിച്ചടിയാണ്.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍
യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും; യുദ്ധം ഒഴിവാക്കാനുള്ള ‘അവസാന അവസര’ മെന്ന് ട്രംപ്, സമാധാന ശ്രമങ്ങളുമായി സൗദിയും ഒമാനും

വെറും വാക്കാവുന്ന സംഘടനാ ബലത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍

രണ്ടു പതിറ്റാണ്ടിലേറെയായി ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് ബിഹാറും മധ്യപ്രദേശും. സാധാരണയായി ഭരണകക്ഷികള്‍ എളുപ്പത്തില്‍ വിജയിക്കാറുള്ള ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപിയുടെ ഈ പരാജയം എന്നതിനെ ഗൗരവത്തോടെതന്നെയാണ് വിലയിരുത്തേണ്ടത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഈ സംസ്ഥാനങ്ങളില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ സംഘടനാബലത്തില്‍ വന്‍ ആത്മവിശ്വാസം പുലര്‍ത്തുന്ന ബിജെപിക്ക് ദാതിയയിലും തിരിച്ചടിയേറ്റു. 2023-ല്‍ ബിജെപി പ്രമുഖനും മുന്‍ മന്ത്രിയുമായ നരോത്തം മിശ്രയെ അട്ടിമറിച്ച് വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ അയോഗ്യതയെ തുടര്‍ന്നാണ് മധ്യപ്രദേശിലെ ദാതിയയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന് തലേന്ന് ഇയാളെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണ നരോത്തം മിശ്രയ്ക്ക് സീറ്റ് നല്‍കാതിരുന്നിട്ടും തങ്ങളുടെ സംഘടനാബലം കൊണ്ട് വിജയിക്കാമെന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനാണ് ഇവിടെ കനത്ത തിരിച്ചടിയേറ്റത്.

തെരുവ് പ്രക്ഷോഭങ്ങള്‍ വോട്ടായി മാറി

തെരുവ് പ്രക്ഷോഭങ്ങളുടെ 'രാഷ്ട്രീയ പ്രത്യാഘാതം' എന്താണെന്ന ചോദ്യത്തിന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞു. ഭരണസംവിധാനത്തെ ചോദ്യം ചെയ്ത് ഡല്‍ഹിയില്‍ യുവാക്കള്‍ സംഘടിപ്പിച്ച പ്രക്ഷോഭം മോദിയുണ്ടാക്കിയ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വരുത്തിവെച്ച ആഘാതം തലസ്ഥാനത്തിനപ്പുറം ഗ്രാമീണ തലങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകളിലും പ്രതിഫലിച്ചു തുടങ്ങി. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ മോദിക്കെതിരെയുണ്ടായ അമര്‍ഷവും പരിഹാസങ്ങളും വിമര്‍ശനങ്ങളും ബിജെപിയും ഗോദി മാധ്യമങ്ങളും നിര്‍മിച്ചെടുത്ത അജയ്യനായ നേതാവ് എന്ന ബിംബത്തെ ഉലച്ചിരിക്കുകയാണ്. മുന്‍പ് നിര്‍മ്മിച്ചെടുത്ത 'ശക്തനായ ഭരണാധികാരി' എന്ന പ്രതിച്ഛായയ്ക്ക് പകരം '56 ഇഞ്ച് കാ ചോട്ടാ ബന്ദര്‍' എന്ന പരിഹാസ വാചകവുമായാണ് ജനങ്ങള്‍ മോദിയെ ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായ മോദിയുടെ ജനപ്രീതിയിലുണ്ടാകുന്ന ഏതൊരു ഇടിവും പാര്‍ട്ടിക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. ബിജെപിയുടെ ആകെ വോട്ട് വിഹിതത്തിന്റെ ഏകദേശം 40 ശതമാനവും മോദിയുടെ വ്യക്തിപരമായ ജനപ്രീതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബ്ലൂംബെര്‍ഗിന്റെ നിരീക്ഷണം വ്യക്തമാക്കിയിരുന്നു. ഈ വ്യക്തിഗത ബ്രാന്‍ഡിനേറ്റ തിരിച്ചടിയും പ്രഭാവത്തിലുണ്ടായ മങ്ങലും ഭരണകക്ഷിക്കും അവരുടെ വരാനിരിക്കുന്ന പ്രചാരണങ്ങള്‍ക്കും വലിയ നഷ്ടമാണ്.

തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളും

തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ എന്നിവയിലെ വ്യാപകമായ ജനരോഷമാണ് ബങ്കിപ്പൂരിലെയും ദാതിയയിലെയും ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. വൈകാരികമോ പ്രത്യയശാസ്ത്രപരമോ ആയ പ്രചാരണങ്ങളേക്കാള്‍ ജനങ്ങള്‍ തങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കിയെന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ സമരവും അതിനെ അടിച്ചമര്‍ത്താന്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകളും മോദി ഭരണത്തിന് കീഴിലുള്ള ഭരണപരമായ പരാജയങ്ങളുടെ പ്രതീകമായി മാറി. വെറും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയാത്തത്ര ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇത് സൃഷ്ടിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍
പാസ്പോര്‍ട്ട് മുതല്‍ ഗ്യാസ് ബില്‍ വരെ, ഇന്ത്യക്കാരും നിരീക്ഷണത്തില്‍; ചൈനയിലെ ക്യാമറകള്‍ വിദേശികളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നത് എങ്ങനെ?

ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചു

ബിജെപിയെ പരാജയപ്പെടുത്താന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പിന്നില്‍ ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഒന്നിക്കുന്നു എന്ന സന്ദേശമാണ് ബങ്കിപ്പൂരിലെ ഫലം നല്‍കുന്നത്. മോദിയെ എതിര്‍ക്കുന്ന വോട്ടര്‍മാര്‍ സ്വന്തം പാര്‍ട്ടികല്‍ക്കുപരി പ്രായോഗിക രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കി. ഈ പ്രവണത തുടരുകയാണെങ്കില്‍, ഒന്നിലധികം പ്രതിപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഇനി ഫലപ്രദമായേക്കില്ല. ആം ആദ്മി പാര്‍ട്ടിയോ തൃണമൂല്‍ കോണ്‍ഗ്രസോ പോലുള്ള പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് തകര്‍ക്കുക എന്ന തന്ത്രവും ഇനി വിജയിക്കണമെന്നില്ല. അടുത്തിടെ യുകെയിലും ഫ്രാന്‍സിലും തീവ്ര വലതുപക്ഷത്തിനെതിരെ കണ്ട തിരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ക്ക് സമാനമായി, നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഒന്നിച്ച് അണിനിരക്കും എന്ന പാഠമാണ് ഈ ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്.

പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ കൂടുതല്‍ ആവേശത്തോടും ഏകോപനത്തോടും രാഷ്ട്രീയ തിരിച്ചറിവോടും കൂടി നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാക്കള്‍ക്ക് ഇത് വലിയ നേട്ടമാകും. ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുവെങ്കില്‍, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലെന്ന പോലെ മണ്ഡല തലത്തില്‍ മികച്ച സഹകരണം ഉണ്ടാക്കിയാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പാണ് ഇതുവരെ മോദിക്ക് നേട്ടമായിരുന്നത്. എന്നാല്‍ ആ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുന്നു എന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്.

മോദിയുടെ പ്രഭാവം മങ്ങുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമാകുമോ?

മോദിയുടെ രാഷ്ട്രീയ സ്വാധീനം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളും കോടതികളും സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ തുടങ്ങും. ഒരു നേതാവ് അതിശക്തനായി നിലകൊള്ളുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ജാഗ്രതയോടെയും വിധേയത്വത്തോടെയുമാണ് പെരുമാറാറുള്ളത്. എന്നാല്‍ ആ ആധിപത്യത്തിന് മങ്ങലേല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുകയും പരിശോധനകള്‍ കടുപ്പമാകുകയും ചെയ്യും. മുന്‍പ് വിധേയത്വം കാണിച്ചിരുന്നവര്‍ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങും. സ്ഥാപനങ്ങള്‍ ഒറ്റരാത്രികൊണ്ട് മാറുമെന്നല്ല ഇതിനര്‍ത്ഥം, മറിച്ച് രാഷ്ട്രീയ ബലഹീനതകള്‍ കൂടുതല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനും നീതിന്യായ ഇടപെടലുകള്‍ക്കും വഴിതുറക്കും. ഭരണകക്ഷിക്ക് ഇതുവരെ ലഭിച്ചിരുന്ന പരിരക്ഷ നഷ്ടപ്പെടാനും കാരണമാകും.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി: മോദിക്കും ബിജെപിക്കും ദാതിയ, ബങ്കിപ്പൂര്‍ നല്‍കുന്ന പാഠങ്ങള്‍
വാട്സ്ആപ്പിന്റെ അസാധാരണ നടപടി; ഇന്ത്യയിൽ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി

തോല്‍വി എന്നതിലുപരി വ്യക്തമായ ഒരു രാഷ്ട്രീയ സൂചന നല്‍കുന്നു എന്നതിനാലാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു പരാജയത്തിന് ന്യായീകരണം കണ്ടെത്തുക എന്നതിനേക്കാള്‍, വോട്ടര്‍മാരുടെ മനോഭാവത്തിലുണ്ടായ വലിയൊരു മാറ്റത്തെ അംഗീകരിക്കുക എന്നതാണ് ബിജെപിയുടെ മുന്നിലുള്ള തല്‍ക്ഷണ വെല്ലുവിളി. ഉന്നത ജാതി-വര്‍ഗക്കാരുടെ മേഖലകളില്‍ ബിജെപിക്ക് വലിയ മേല്‍ക്കോയ്മയുണ്ടെന്നായിരുന്നു പാര്‍ട്ടി അവകാശപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ, കേവലമൊരു പ്രാദേശിക തിരിച്ചടിയേക്കാള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമായി ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടേക്കാം.

Summary

The by-election results in Bihar and Madhya Pradesh have dealt a political setback to the BJP, with the party losing seats considered among its traditional strongholds. In Bihar's Bankipur constituency, Jan Suraaj founder Prashant Kishor defeated the BJP candidate by over 19,000 votes, while the Congress won the Datia seat in Madhya Pradesh by more than 6,000 votes. The analysis argues that the results raise questions about anti-incumbency, the BJP's organizational strength, and Prime Minister Narendra Modi's electoral appeal. It suggests that unemployment, education-related issues, and opposition vote consolidation may have contributed to the outcomes. The article also contends that greater opposition unity could pose a stronger challenge to the BJP in future state elections.

Madism Digital
madismdigital.com