അരനൂറ്റാണ്ടിലധികമായി തുടരുന്ന തങ്ങളുടെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി പാകിസ്താന്‍. നവംബറില്‍ നട്ടതിയ ഭരണഘടനാ ഭേദഗതിക്ക് തുടര്‍ച്ചയായി സൈന്യത്തിന്റെ പുതിയ കമാന്‍ഡ് ഘടനയ്ക്ക് നിയമപരമായ സാധുത നല്‍കുന്ന നിര്‍ണായക ബില്ലുകള്‍ ഓഗസ്റ്റ് അവസാനത്തോടെയാണ് പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കിയത്. 'ഡിഫന്‍സ് ഫോഴ്‌സസ് ഓഫ് പാകിസ്താന്‍ ആക്ട്, 2026', 'നാഷണല്‍ കമാന്‍ഡ് അതോറിറ്റി ആക്ട്, 2010' ഭേദഗതി എന്നിവ ഓഗസ്റ്റ് 20-നാണ് നാഷണല്‍ അസംബ്ലി പാസാക്കിയത്. വഴി 'ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ്' (സിഡിഎഫ്) എന്ന പുതിയ പദവിക്ക് ഔദ്യോഗിക നിയമ പരിരക്ഷ നല്‍കുന്നതാണ് ഈ നിയമങ്ങള്‍.
നാഷണല്‍ അസംബ്ലിയുടെ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയില്‍ ഇല്ലാതിരുന്ന ഈ ബില്ലുകള്‍, കാബിനറ്റ് അംഗീകാരം നല്‍കിയ ഉടന്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കുകയായിരുന്നു. നവംബറില്‍ 27-ാം ഭരണഘടനാ ഭേദഗതി പാസാക്കിയതും സമാനമായ ധൃതിയിലായിരുന്നു. 2025 മേയില്‍ ഇന്ത്യയുമായി നടന്ന നാല് ദിവസം നീണ്ട യുദ്ധത്തിന് തൊട്ടുപിന്നാലെയാണ് സൈനിക നേതൃത്വത്തില്‍ ഈ നിര്‍ണായക മാറ്റങ്ങള്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്. 1976-ല്‍ മൂന്ന് സേനകള്‍ക്കിടയില്‍ ഏകോപനം ലക്ഷ്യമിട്ട് രൂപീകരിച്ച 'ചെയര്‍മാന്‍ ഓഫ് ദി ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി' (സിജെസിഎസ്‌സി) എന്ന തസ്തിക ഇതോടെ ഇല്ലാതായി. പകരം പകരം ഡിഫന്‍സ് ഫോഴ്‌സസ് ഹെഡ്ക്വാട്ടേഴ്‌സ് (ഡിഎഫ്എച്ച്ക്യു) നിലവില്‍ വന്നു. നിലവിലെ കരസേനാ മേധാവിയായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് പുതിയ സംഘടനയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ്.
എന്താണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത?
1947-ല്‍ സ്വാതന്ത്ര്യം നേടിയത് മുതല്‍ പാകിസ്താന്റെ രാഷ്ട്രീയത്തില്‍ പ്രബലമായ സ്വാധീനമാണ് സൈന്യത്തിനുള്ളത്. നാല് തവണ അട്ടിമറി നടത്തുകയും മൂന്ന് പതിറ്റാണ്ടിലേറെ നേരിട്ട് ഭരിക്കുകയും ചെയ്ത ചരിത്രമാണ് പാകിസ്താനിലെ സൈന്യത്തിനുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്കും ഇതുവരെ അഞ്ചു വര്‍ഷത്തെ കാലാവധി തികയ്ക്കാനായിട്ടില്ല. പുതിയ നിയമം വഴി, കരസേനാ മേധാവി പരോക്ഷമായി അനുഭവിച്ചിരുന്ന അധികാരങ്ങള്‍ക്ക് പൂര്‍ണ്ണ നിയമസാധുത ലഭിക്കുകയാണ്. ഇതുവരെ നിലവിലുണ്ടായിരുന്ന സിജെസിഎസ്സി പദവിക്ക് മൂന്ന് സേനകളെയും ഒരുമിച്ച് നിയന്ത്രിക്കാനോ ഉത്തരവുകള്‍ നേരിട്ട് നല്‍കാനോ ഉള്ള അധികാരമില്ലായിരുന്നു. സേനകള്‍ തമ്മിലുള്ള ഏകോപനം മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.
എന്നാല്‍ പുതിയ നിയമത്തോടെ സിഡിഎഫിന് മൂന്ന് സേനകളുടെയും (കര, നാവിക, വ്യോമസേനകള്‍) 'ഓപ്പറേഷണല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍' പൂര്‍ണ്ണമായി ലഭിച്ചു. മൂന്ന് സേനകളുടെയും സൈനിക നീക്കങ്ങളില്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് മറുപടി പറയാന്‍ സിഡിഎഫ് ബാധ്യസ്ഥനാണ്. പ്രധാനമന്ത്രി, തുടര്‍ന്ന് സിഡിഎഫും ഹെഡ്ക്വാട്ടേഴ്‌സും, അതിനുശേഷം സേനാ മേധാവികള്‍, ഒടുവില്‍ താഴെത്തട്ടിലുള്ള സൈനിക വിഭാഗങ്ങള്‍ എന്നിങ്ങനെ വ്യക്തമായ ഒരു 'ചെയിന്‍ ഓഫ് കമാന്‍ഡ്' എന്നിങ്ങനെയാണ് 'ചെയിന്‍ ഓഫ് കമാന്‍ഡ്' എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരസേനാ കേന്ദ്രീകൃതമാകുന്ന സൈനിക വ്യവസ്ഥ?
പുതിയ നിയമം മൂന്ന് സേനകള്‍ക്കിടയിലുള്ള സന്തുലിതാവസ്ഥ തകര്‍ക്കുമോ എന്നതാണ് പ്രതിരോധ വിദഗ്ധര്‍ക്കിടയിലെ പ്രധാന ആശങ്ക. പുതിയ നിയമപ്രകാരം, രാജ്യത്തിന്റെ ആണവായുധ സേനയെ നയിക്കുന്ന 'കമാന്‍ഡര്‍ ഓഫ് ദി നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡ്' (സിഎന്‍എസ്സി) പദവി കരസേനയില്‍ നിന്നുള്ള ഓഫീസര്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. ജൂലൈയില്‍ ജനറല്‍ സയ്യിദ് ആമര്‍ റസ ആദ്യ സിഎന്‍എസ്സി ആയി നിയമിതനായി. ഇതോടെ നാവിക, വ്യോമസേനകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ പദവിയിലെത്താനുള്ള വാതിലുകള്‍ അടഞ്ഞു. പഴയ സിജെസിഎസ്സി പദവി മൂന്ന് സേനകള്‍ക്കും മാറിമാറി ലഭിച്ചിരുന്ന ഒന്നായിരുന്നു. ഇനിമുതല്‍ സൈനിക ഘടനയുടെ കേന്ദ്രബിന്ദു പൂര്‍ണ്ണമായും കരസേനയായിരിക്കുമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
മൂന്ന് സേനകളിലെയും മുതിര്‍ന്ന തസ്തികകളിലെ നിയമനം സിഡിഎഫ് അംഗീകരിക്കേണ്ടി വരുമെന്നത് നാവിക, വ്യോമസേനകളുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിച്ചേക്കാമെന്ന് മറ്റൊരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത് ഭാവിയില്‍ അസംതൃപ്തിക്ക് കാരണമായേക്കാം. കടല്‍മാര്‍ഗമുള്ള പ്രതിരോധത്തിന് സാങ്കേതിക തികവും കടലിലെ തന്ത്രപരമായ പരിചയവും ആവശ്യമാണെന്നും കരസേനാ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകള്‍ ഇതിന് തടസ്സമാകരുതെന്നും മുന്‍ വൈസ് അഡ്മിറല്‍ അഹമ്മദ് സയീദ് ചൂണ്ടിക്കാട്ടുന്നു.
ആണവ കമാന്‍ഡും സിവിലിയന്‍ ഭരണകൂടവും
പാകിസ്താന്റെ ആണവ കമാന്‍ഡ് ഘടനയിലും ഈ നിയമം മാറ്റങ്ങള്‍ വരുത്തും. ആണവായുധങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന 'നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ' (എന്‍സിഎ) ഡെപ്യൂട്ടി ചെയര്‍മാന്റെ പദവി ഇനിമുതല്‍ സിഡിഎഫിന് ആയിരിക്കും. പ്രധാനമന്ത്രിയാണ് എന്‍സിഎയുടെ ചെയര്‍മാന്‍. തന്ത്രപരമായ ആണവ പ്രതിരോധത്തെയും സാധാരണ മിസൈല്‍ ആക്രമണങ്ങളേയും വേര്‍തിരിക്കുന്നതിനായി 'ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ്' എന്ന പുതിയ വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.
ഈ പുതിയ നിയമനിര്‍മ്മാണം സിവിലിയന്‍ ഭരണകൂടത്തിന്റെ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന വിമര്‍ശനവും ശക്തമാണ്. സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും വിരമിപ്പിക്കാനുമുള്ള അധികാരം ഇനിമുതല്‍ സിഡിഎഫില്‍ മാത്രമായി ചുരുങ്ങും. നേരത്തെ പ്രധാനമന്ത്രിക്കും കാബിനറ്റിനും ശുപാര്‍ശ അയക്കണമായിരുന്നു. ഭരണഘടനയുടെ 243-ാം അനുച്ഛേദം അനുസരിച്ച് സൈന്യത്തിന്റെ നിയന്ത്രണം സിവിലിയന്‍ സര്‍ക്കാരിനാണെന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു എന്ന് നിയമവിദഗ്ധര്‍ വാദിക്കുന്നു. സേനാ മേധാവിമാര്‍ സിവിലിയന്‍ ഭരണകൂടത്തിന് കീഴില്‍ തുല്യ പദവിയുള്ളവരായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്യാന്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഇന്ന് രാജ്യത്ത് നിലവിലില്ലെന്ന് അഭിഭാഷകനായ അബ്ദുള്‍ മോയിസ് ജാഫെരി വിമര്‍ശിച്ചു.
Pakistan has introduced a major overhaul of its military command structure, replacing the decades-old Chairman of the Joint Chiefs of Staff Committee with a new Chief of Defence Forces (CDF) position. The changes, given legal backing through legislation passed in August, grant the CDF operational command and control over the Army, Navy and Air Force, with Field Marshal Asim Munir becoming the first CDF. The reforms have raised concerns about the growing dominance of the Army, the autonomy of the Navy and Air Force, control over Pakistan’s nuclear command structure, and the balance between military and civilian authority.