വെനസ്വേലയുടെ 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരം ട്രംപിന്റെ കൈകളിലേക്ക്; ലാഭം അമേരിക്കയ്‌ക്കോ അതോ വെനസ്വേലയ്‌ക്കോ?

വെനസ്വേലന്‍ ഭരണഘടന അനുസരിച്ച് എണ്ണമേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഭരണകൂടത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാല്‍ അമേരിക്കന്‍ സര്‍ക്കാരിന് നേരിട്ട് ലീസ് നല്‍കുന്നത് നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്താമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു
വെനസ്വേലയുടെ 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരം ട്രംപിന്റെ കൈകളിലേക്ക്; ലാഭം അമേരിക്കയ്‌ക്കോ അതോ വെനസ്വേലയ്‌ക്കോ?
Published on

വെനസ്വേലയുടെ 6,500 കോടിയിലധികം ബാരല്‍ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും അമേരിക്കയ്ക്ക് നല്‍കുന്ന തരത്തിലുള്ള കരാറില്‍ ധാരണയായതായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയുടെ ആകെ എണ്ണ സമ്പത്തിന്റെ അഞ്ചിലൊന്ന് വരുമിത്. യു.എസ് റിഫൈനറികള്‍ക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ ലഭ്യമാക്കാനും ഇന്ധനവില കുറയ്ക്കാനുമാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. അമേരിക്കയും വെനസ്വേലയും തമ്മില്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനം.

എന്നാല്‍ കരാറിന്റെ നിയമപരവും സാമ്പത്തികവുമായ ഘടനയെക്കുറിച്ചോ, ഉള്‍പ്പെട്ടിരിക്കുന്ന എണ്ണപ്പാടങ്ങളെക്കുറിച്ചോ കമ്പനികളെക്കുറിച്ചോ എണ്ണശേഖരത്തിന്മേല്‍ യുഎസ് എങ്ങനെ ഭൂരിപക്ഷം നിയന്ത്രണം നടപ്പാക്കും എന്നതിനോ കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് ദീര്‍ഘകാല പ്രവേശനം നല്‍കുന്നതും ഉത്പാദിപ്പിക്കുന്ന എണ്ണ അമേരിക്കയ്ക്ക് ഉറപ്പാക്കുന്നതുമാണ് പ്രധാന ധാരണ. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി ചേര്‍ന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരാണ് കരാറിന് രൂപം നല്‍കിയത്. അമേരിക്കന്‍ നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെയാണ് ഇത് സാധ്യമാക്കിയതെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' കുറിച്ചു.

വര്‍ഷങ്ങളായുള്ള നിക്ഷേപമില്ലായ്മ, ദുരന്തപൂര്‍ണ്ണമായ ഭരണം, ഉപരോധങ്ങള്‍ എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള ഒപെക് രാജ്യമായ വെനസ്വേലയില്‍ പ്രതിദിനം 12.5 ലക്ഷം ബാരല്‍ എണ്ണ മാത്രമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ യഥാര്‍ത്ഥ ശേഷിയേക്കാള്‍ വളരെ കുറവാണ്. ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും സര്‍ക്കാര്‍ വരുമാനം കൂട്ടാനും ഈ കരാര്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയാണ് വെനസ്വേലന്‍ സര്‍ക്കാര്‍ കരാറിനെ സ്വാഗതം ചെയ്തത്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ക്കു പുതിയ എണ്ണ പര്യവേക്ഷണത്തിനും ഉത്പാദനത്തിനുമുള്ള അവകാശം നല്‍കുന്ന കരാറുകളില്‍ അടുത്ത ആഴ്ച ഒപ്പുവെക്കും.

വെനസ്വേലയുടെ 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരം ട്രംപിന്റെ കൈകളിലേക്ക്; ലാഭം അമേരിക്കയ്‌ക്കോ അതോ വെനസ്വേലയ്‌ക്കോ?
ഇറാന് സാമ്പത്തിക പൂട്ടിട്ട് അമേരിക്ക, അറുപതോളം സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

നിക്ഷേപവും നിര്‍ദ്ദേശിത പദ്ധതികളും

കരാറിന്റെ ഭാഗമായി വെനസ്വേലന്‍ എണ്ണ മേഖലയിലേക്ക് ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപമെത്തുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇത് രാജ്യത്ത് ആയിരക്കണക്കിന് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ സൃഷ്ടിക്കുമെന്നും യുഎസിന് കുറഞ്ഞ ചെലവില്‍ സ്ഥിരമായ എണ്ണ വിതരണം ഉറപ്പാക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. 17 തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളുടെ വികസനത്തിലൂടെ വെനസ്വേലന്‍ സര്‍ക്കാരിന് 209 ബില്യണ്‍ ഡോളറിന്റെ നികുതി വരുമാനം ഉണ്ടാക്കി നല്‍കുമെന്ന് വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസും അറിയിച്ചു.

എണ്ണപ്പാടങ്ങള്‍ യുഎസ് ഉത്പാദകര്‍ക്ക് ലേലം ചെയ്തു നല്‍കുന്ന ഒരു 'ലീസ് മോഡല്‍' പരിഗണനയിലുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എണ്ണ വ്യവസായത്തിന്റെ പ്രധാന മേഖലകളിലെ നിയന്ത്രണം വെനസ്വേലന്‍ സര്‍ക്കാരില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ക്രമീകരണങ്ങള്‍ നിയമപരവും ഭരണഘടനാപരവുമായ വെല്ലുവിളികള്‍ നേരിട്ടേക്കാം. ഓറിനോക്കോ ബെല്‍റ്റ്, മരക്കൈബോ തടാകം എന്നീ മേഖലകളിലാണ് ഈ എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.

നിയമപ്രശ്‌നങ്ങളും തിരിച്ചടികളും

വെനസ്വേലന്‍ ഭരണഘടന അനുസരിച്ച് എണ്ണമേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഭരണകൂടത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാല്‍ അമേരിക്കന്‍ സര്‍ക്കാരിന് നേരിട്ട് ലീസ് നല്‍കുന്നത് നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്താമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, വെനസ്വേലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വൈദ്യുതി പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത എന്നിവ കാരണം പെട്ടെന്നൊരു നിക്ഷേപ തരംഗം ഉണ്ടാകാന്‍ സാധ്യത കുറവാണ്. വെനസ്വേലയില്‍ നിന്ന് ലഭിക്കുന്നത് ഹെവി ക്രൂഡ് ആയതിനാല്‍ ഇത് ശുദ്ധീകരിച്ച് അമേരിക്കന്‍ വിപണിയിലെത്തിച്ച് പെട്രോള്‍ വില കുറയ്ക്കാന്‍ വര്‍ഷങ്ങളുടെ സമയമെടുക്കും. 1970-കളില്‍ ദേശീയവല്‍ക്കരിക്കപ്പെട്ട വെനസ്വേലന്‍ എണ്ണമേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വീണ്ടും വലിയൊരു പങ്കാളിത്തം നല്‍കുന്നതാണ് ഈ പുതിയ കരാര്‍.

വെനസ്വേലയുടെ 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരം ട്രംപിന്റെ കൈകളിലേക്ക്; ലാഭം അമേരിക്കയ്‌ക്കോ അതോ വെനസ്വേലയ്‌ക്കോ?
കാലാവസ്ഥാ വ്യതിയാനവും രാജ്യങ്ങളുടെ അതിര്‍ത്തി രാഷ്ട്രീയവും; ദക്ഷിണേഷ്യ നേരിടുന്ന 'ഹിമാലയന്‍' ഭീഷണി

മഡുറോയെ പുറത്താക്കിയതു മുതല്‍, വെനസ്വേലന്‍ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, യുഎസ് റിഫൈനറികളിലേക്ക് വെനസ്വേലന്‍ ക്രൂഡ് ഓയിലിന്റെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാനും ശ്രമിച്ചുവരികയാണ്. നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദമുണ്ട്. ഇന്ധനവില വര്‍ധനവ് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് ട്രംപിന്റെ ഈ പുതിയ നീക്കം. കൂടാതെ, ക്രൂഡ് ഓയില്‍ കൈമാറ്റം ഉള്‍പ്പെടെയുള്ള വഴികളിലൂടെ രാജ്യത്തിന്റെ അടിയന്തര എണ്ണശേഖരം പുനസ്ഥാപിക്കാനുള്ള വഴികളും യുഎസ് തിരയുന്നുണ്ട്. നിര്‍ദ്ദിഷ്ട കരാര്‍ വെനസ്വേലയുടെ എണ്ണ വ്യവസായത്തില്‍ യുഎസിന്റെ പങ്കാളിത്തം വിപുലീകരിക്കുമെങ്കിലും ഇതിന്റെ നിയമപരമായ അടിത്തറ, സാമ്പത്തിക ഘടന, പങ്കാളികളാകുന്ന കമ്പനികള്‍, നിയന്ത്രണം നടപ്പിലാക്കുന്ന രീതി എന്നിവ ഇനിയും വെളിപ്പെടുത്തേണ്ടതുണ്ട്.

Summary

US President Donald Trump has announced a proposed deal that would give American companies greater control and long-term access to a major share of Venezuela’s vast oil reserves. The agreement is aimed at increasing crude supplies to US refineries, attracting investment into Venezuela’s struggling oil industry and potentially reducing fuel prices in the United States. The plan reportedly involves around $100 billion in private investment and the development of 17 strategic oil fields. However, details about the deal’s legal structure, participating companies and the mechanism for US control remain unclear. Venezuela’s constitutional restrictions on foreign control of its oil industry, along with infrastructure problems, political instability and the heavy nature of its crude, could pose significant challenges.

Madism Digital
madismdigital.com