യുപിഐ പേമെന്റിന് ഇനി ഫീസ് നല്‍കേണ്ടിവരുമോ?

ഭാവിയില്‍ യുപിഐ ഇടപാടുകളില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) സര്‍ക്കാര്‍ അനുവദിക്കുമെന്ന നിലയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ വരുന്നത്. യുപിഐ പേയ്മെന്റുകള്‍ സൗജന്യമാകുന്നത് നിര്‍ത്തുമോ? എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം
യുപിഐ പേമെന്റിന് ഇനി ഫീസ് നല്‍കേണ്ടിവരുമോ?
Published on

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ കാതലായ മാറ്റത്തിന് വഴിയൊരുത്തുന്ന നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിക്കഴിഞ്ഞു. യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് സര്‍വീസ് ദാതാക്കള്‍ക്കും അനുമതി നല്‍കുന്ന രീതിയില്‍ 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ 10 എ വകുപ്പാണ് ഭേദഗതി ചെയ്തത്. കേന്ദ്രം അനുമതിനല്‍കിയാല്‍ ബാങ്കുകള്‍ക്കും മറ്റ് സേവനദാതാക്കള്‍ക്കും യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്താന്‍ അധികാരം നല്‍കുന്നു എന്നതാണ് ഭേദഗതിയെ പ്രസക്തമാക്കുന്നത്.

ഭാവിയില്‍ യുപിഐ ഇടപാടുകളില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) സര്‍ക്കാര്‍ അനുവദിക്കുമെന്ന നിലയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ വരുന്നത്. യുപിഐ പേയ്മെന്റുകള്‍ സൗജന്യമാകുന്നത് നിര്‍ത്തുമോ? എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

വിമര്‍ശനങ്ങളും ആശങ്കകളും

2007 ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന നികുതി, മറ്റ് നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2026 സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഭേദഗതിയിലൂടെ യുപിഐ ഇടപാടുകള്‍ക്ക് ഇതുവരെ സൗജന്യമായി നിലനിര്‍ത്തിയിരുന്ന നിയമപരമായ പരിരക്ഷ ഇല്ലാതാക്കുമെന്നാണ് പ്രധാന ആശങ്ക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉള്‍പ്പെടെ ഈ ആശങ്ക മുന്നോട്ടുവയ്ക്കുന്നു. ഇപ്പോള്‍ നീക്കമില്ലെങ്കിലും ഭാവിയില്‍ യുപിഐ പേയ്മെന്റുകളില്‍ എംഡിആര്‍ അവതരിപ്പിക്കുന്നതിന് ഭേദഗതി വഴിയൊരുക്കും. ആന്ത്യന്തികമായി വഴിയൊരുക്കും, ചെലവ് ഒടുവില്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഇപ്പോള്‍ യുപിഐ ഉപയോഗിക്കുന്നതിന് പോലും പണം നല്‍കേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പും രമേശ് തലെ ഒരു പോസ്റ്റില്‍ പറഞ്ഞു. നിയമഭേദഗതിക്ക് പിന്നില്‍ യുഎസ് സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

യുപിഐ പേമെന്റിന് ഇനി ഫീസ് നല്‍കേണ്ടിവരുമോ?
ഇനി ജിപേയും ഫോണ്‍ പേയൊന്നും സൗജന്യമല്ലേ? വന്‍കിട ഇടപാടുകള്‍ക്ക് അധികച്ചെലവ് വരുന്നു, അറിയേണ്ടതെല്ലാം

വിശദീകരണം

ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറയാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കുന്ന വിശദീകരണം. എന്നാല്‍ നിലവിലുള്ള നയപ്രകാരം യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമല്ല. പ്രതിഫല നിരക്കുകള്‍ വ്യാപാരികളെ മാത്രമേ ബാധിക്കൂ എന്നും ഉപഭോക്താക്കള്‍ക്ക് മേല്‍ നേരിട്ട് ചുമത്തില്ലെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നത്.

എന്താണ് എംഡിആര്‍?

ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും വ്യാപാരികള്‍ നല്‍കുന്ന ഫീസാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്, എന്ന എംഡിആര്‍. ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ഫീ അല്ല. പകരം, ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ബിസിനസുകളില്‍ നിന്നാണ് ഫീ ഈടാക്കുന്നത്. ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിലനിര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമാണ് പണം ഈടാക്കൂന്നത്.

കേന്ദ്ര നീക്കം ട്രംപിന് വേണ്ടിയോ?

ഡിജിറ്റല്‍ ഇടപാടുമേഖലയില്‍ വിദേശ കമ്പനികള്‍ക്ക് തുല്യ അവസരം ഉറപ്പാക്കണമെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ ഭേഗഗതിക്ക് പിന്നിലെന്നാണ് മറ്റൊരു വിമര്‍ശനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആര്‍) ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് നയങ്ങളെ വ്യാപാര തടസ്സമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുപിഐയില്‍ റൂപേ കാര്‍ഡുകള്‍ക്ക് നല്‍കുന്ന മുന്‍ഗണന വിദേശ സപ്ലയര്‍മാര്‍ക്ക് തിരിച്ചടിയാണെന്നാണ് പ്രധാന വിമര്‍ശനം. നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നീ രണ്ട് അമേരിക്കന്‍ പിന്തുണയുള്ള ആപ്പുകളാണ് ഇന്ത്യയിലെ യുപിഐ ഇടപാടുകളില്‍ 80 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത്.

ഇടപാടു ചെലവുകളില്ലാത്ത യുപിഐ ജനപ്രിയമായതോടെ, കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് പകരം ആളുകള്‍ ഫോണ്‍ ഉപയോഗിച്ച് നേരിട്ട് പണമയക്കുന്നത് വ്യാപകമാക്കി. ഇത് വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും തിരിച്ചടിയായി. ഇന്ത്യയില്‍ ലഭിക്കേണ്ടിയിരുന്ന വലിയൊരു വരുമാന സാധ്യത ഇല്ലാതാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സൗജന്യ തദ്ദേശീയ സംവിധാനം തങ്ങളുടെ വാണിജ്യ താല്പര്യങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് ഈ വിദേശ കമ്പനികളുടെ പരാതി.

അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി മുന്‍പും ഇന്ത്യ ഡിജിറ്റല്‍ മേഖലയില്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. വിദേശ കമ്പനികള്‍ക്ക് ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 2047 വരെ നികുതി ഇളവ് പ്രഖ്യാപിച്ചതും ആറ് ശതമാനമായിരുന്ന 'ഗൂഗിള്‍ ടാക്സ്' നിര്‍ത്തലാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.

യുപിഐ പേമെന്റിന് ഇനി ഫീസ് നല്‍കേണ്ടിവരുമോ?
റിക്കവറി ഏജന്റുമാർ പരിധി വിട്ടാൽ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും: കർശന നടപടികളുമായി റിസർവ് ബാങ്ക്

ഭേദഗതി പരിഗണിക്കുന്നത്

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.3% മുതല്‍ 0.5% വരെ എംഡിആര്‍ ഈടാക്കാമെന്നാണ് നിലവിലുള്ള നിര്‍ദേഷം. 1.5 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മാത്രമേ ഈ നിര്‍ദ്ദേശം ബാധകമാകൂ എന്ന് മനസ്സിലാക്കാം. ചെറുകിട ബിസിനസുകള്‍ അതിന്റെ പരിധിക്ക് പുറത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ രൂപത്തില്‍ ഭേദഗതി നടപ്പിലാക്കിയാല്‍, ഉപഭോക്താക്കള്‍ യാതൊരു ഫീസും നല്‍കാതെ യുപിഐ പേയ്മെന്റുകള്‍ നടത്തുന്നത് തുടരാനാകും. അതേസമയം യോഗ്യരായ വ്യാപാരികള്‍ എംഡിആര്‍ അടയ്‌ക്കേണ്ടിവരും.

യുപിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്

നിലവില്‍ മാറ്റങ്ങള്‍ ഒന്നും ഭേദഗതി പ്രകാരം ഉണ്ടാകാനിടയില്ല. യുപിഐ ഉപയോഗിക്കുന്ന രീതിയിലും മാറ്റങ്ങള്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തും മറ്റും ഇടപാട് ചാര്‍ജ് ഇല്ലാതെ പേയ്മെന്റുകള്‍ നടത്തുന്നതും തുടരാം.

Summary

Parliament has passed an amendment to the Payment and Settlement Systems Act, 2007, enabling the Central Government to authorize banks and payment service providers to levy charges on UPI and RuPay debit card transactions in the future. The move has triggered debate over whether Merchant Discount Rate (MDR) could eventually return for UPI payments.

The Centre has clarified that consumers will not be charged under the current policy and that UPI and RuPay debit card transactions remain free for users. Finance Minister Nirmala Sitharaman said any MDR, if introduced, would apply only to eligible merchants and not directly to customers. The Reserve Bank of India (RBI) has also indicated that it is too early to conclude how the proposed changes will be implemented.

Critics, including the Congress, argue that the amendment removes the legal safeguard that kept UPI transactions free and could pave the way for future charges. They also allege that the move is influenced by U.S. pressure to provide a level playing field for foreign payment companies. Reports suggest that a proposal under consideration would apply 0.3%–0.5% MDR only on UPI transactions above ₹2,000 by merchants with annual turnover exceeding ₹1.5 crore, while small businesses would remain exempt. For now, there is no change in how consumers use UPI, and QR-code payments continue without transaction fees.

Madism Digital
madismdigital.com