ധവളപത്രം എല്ലാം ജനങ്ങളെ അറിയിക്കും, അത് വെറുമൊരു രേഖയല്ല

ഒരു പ്രസ്തുത വിഷയത്തിൽ സർക്കാർ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, എന്തുകൊണ്ടാണത് ചെയ്യുന്നത്, എങ്ങനെ നടപ്പാക്കും എന്നിവ വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രം
ധവളപത്രം എല്ലാം ജനങ്ങളെ അറിയിക്കും, അത് വെറുമൊരു രേഖയല്ല
Published on

'സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കും', തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ വിജയ് യും കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശനും നടത്തിയ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്ന് ഇതായിരുന്നു. 10 ദിവസത്തിനുള്ളില്‍ ധവളപത്രം (White Paper) പുറത്തിറക്കുമെന്നായിരുന്നു വിഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിന്നാലെ മുന്‍ ക്യാബിനറ്റ് സെക്രട്ടറി ഡോ.കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതിക്ക് ധവള പത്രം തയ്യാറാക്കാനുള്ള ചുമതലയും നല്‍കി.

ധവളപത്രം എല്ലാം ജനങ്ങളെ അറിയിക്കും, അത് വെറുമൊരു രേഖയല്ല
'കൃഷി നഷ്ടമോ? ആര്‍ക്കും താത്പര്യമില്ല'; വകുപ്പിലും വസതിയിലും വണ്ടിയിലും തര്‍ക്കത്തോട് തർക്കം

എന്താണ് ധവളപത്രം

കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് സർക്കാരാണ് ഇന്ത്യയിൽ ധവളപത്രം എന്ന ആശയം അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അധികാരത്തിലെത്തിയ സർക്കാരുകളും ഇതേ പതിവ് പിന്തുടരുകയായിരുന്നു.

നയങ്ങൾ, പദ്ധതി, നിയമഭേദഗതി, അല്ലെങ്കിൽ പൊതുപ്രശ്നം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രം. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ, മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക പ്രതിസന്ധികളോ ഭരണപരമായ വീഴ്ചകളോ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ഇതുപയോഗിക്കുന്നത്. സാമ്പത്തിക വിഷയങ്ങളിൽ പൊതുചർച്ചകൾക്ക് വഴി തുറക്കാൻ ധവളപത്രം കാരണമാകാറുണ്ട്.

ധവളപത്രം എല്ലാം ജനങ്ങളെ അറിയിക്കും, അത് വെറുമൊരു രേഖയല്ല
തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക'; വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം

ധവളപത്രങ്ങൾ മൂന്ന് തരം

സർക്കാർ ഖജനാവിന്റെ ധന സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ളതാണ് എക്കണോമിക്ക് വൈറ്റ് പേപ്പർ. നിലവിലെ സാമ്പത്തിക സാഹചര്യത്തിന്റെ വിശകലനവും സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വൈറ്റ്പേപ്പറിൽ ഉൾപ്പെടുന്നു. ഈ പ്രശ്നങ്ങളെ നേരിടാൻ സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളും രേഖയിൽ വിശദീകരിക്കുന്നുണ്ട്.

സർക്കാരിന്റെ ബജറ്റ് മുൻഗണനകൾ, ചെലവ് പദ്ധതികൾ, വരുമാന ഉറവിടങ്ങൾ, ധനകാര്യ പ്രഖ്യാപനങ്ങൾ തുടങ്ങിയ പ്രധാന സാമ്പത്തിക വിവരങ്ങളാണ് ബജറ്റ് ധവളപത്രത്തിൽ. സമ്പദ്‌വ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പ്രത്യേക നയം, പദ്ധതി അല്ലെങ്കിൽ പരിപാടി സംബന്ധിച്ച വിശദീകരണങ്ങളാണ് പോളിസി ധവള പത്രത്തിൽ ഉൾപ്പെടുന്നത്.

ചുരുക്കത്തിൽ, ഒരു പ്രസ്തുത വിഷയത്തിൽ സർക്കാർ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, എന്തുകൊണ്ടാണത് ചെയ്യുന്നത്, എങ്ങനെ നടപ്പാക്കും എന്നിവ വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രം.

തുടക്കം ബ്രിട്ടീഷ് ഇന്ത്യയിൽ

ബ്രിട്ടീഷ് ഭരണകാലത്ത് ഭരണപരമായ പരിഷ്കാരങ്ങൾ ജനങ്ങളെ അറിയിക്കാൻ പല തവണ ധവളപത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് 1933ലെ White Paper on Indian Constitutional Reforms. ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശങ്ങളാണ് ഈ രേഖയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് 1935ലെ Government of India Act രൂപീകരണത്തിന് അടിസ്ഥാനമായി.

കേരളത്തിന് പുറമെ 10 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യതയോടെയാണ് സ്റ്റാലിൻ സർക്കാർ തമിഴ് നാട്ടിലെ അധികാരമൊഴിഞ്ഞത് എന്ന് കുറ്റപ്പെടുത്തിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ഇടപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ രേഖ പുറത്തുവിടുമെന്നുമാണ് പ്രഖ്യാപനം. ധവളപത്രം പുറത്തിറക്കുന്നതിനായി ഉന്നത ധനവകുപ്പ് ഉദ്യോഗസ്ഥരുമായി വിജയ് ചർച്ച നടത്തിയിരുന്നു.

English Summary: A White Paper is an official document that explains government policies, schemes, legislative amendments, or public issues. When a new government comes to power, it is often used to reveal the financial crises or administrative failures of the previous government before the public. White Papers also help initiate public discussions on economic matters.

Madism Digital
madismdigital.com