തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക'; വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം

മുന്നോട്ട് വയ്ക്കുന്നത് വലിയ ലക്ഷ്യമാണ്, സ്വപ്‌ന തുല്യമായ മുന്നേറ്റമാണ് മുന്നിലുള്ളതെന്നും കേരള മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ പിന്നിടാനുള്ളത് വലിയ ദൂരമാണെന്നതാണ് യാഥാര്‍ഥ്യം
തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക';  വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം
Published on

''ഒരു സമൂഹം പരിഷ്‌കൃതമാണോ എന്ന് നിശ്ചയിക്കുന്നതിന്റെ അളവുകോല്‍ ആ സമൂഹം മുതിര്‍ന്ന പൗരന്‍മാരോട് എങ്ങനെ പെരുമാറുന്നു എന്നതാണ്...'' കേരളത്തില്‍ വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞ വാക്കുകളാണിവ. കേരളം ഒരു പരിക്ഷകൃത സമൂഹമാണെന്ന് ലോകത്തോട് വിളിച്ചു പറയണമെങ്കില്‍ വയോജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന സമീപനവും പദ്ധതികളും ആവശ്യമാണ്. മുന്നോട്ടുവയ്ക്കുന്നത് വലിയ ലക്ഷ്യമാണ്, സ്വപ്‌ന തുല്യമായ മുന്നേറ്റമാണ് മുന്നിലുള്ളതെന്നും കേരള മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ പിന്നിടാനുള്ളത് വലിയ ദൂരമാണെന്നതാണ് യാഥാര്‍ഥ്യം.

എന്തുകൊണ്ട് വയോജനക്ഷേമം കേരളത്തില്‍

വയോജന ക്ഷേമം, എന്നത് കേരളത്തിന്റെ ഭാവിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം കൂടുന്നുവെന്ന യാഥാര്‍ഥ്യം നമുക്കു മുന്നിലുണ്ട്. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളം ഒരു 'വൃദ്ധ സമൂഹമായി' (Aging Society) മാറിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി 75 വയസ്സിന് മുകളില്‍ ആണ് സംസ്ഥാനത്തിന്റെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ കേരളത്തിലെ ജനനനിരക്ക് 1.4 ആയി കുറയുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 16.5 ശതമാനത്തിലധികം പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്. 2031-ഓടെ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഈ കണക്കിന്റെ ദേശീയ ശരാശരി 10 ശതമാനത്തിന് താഴെയാണെന്നിരിക്കെയാണ് കേരളത്തിന്റെ വെല്ലുവിളി വ്യക്തമാകുന്നത്.

ജപ്പാന്‍ മാതൃക

വയോജന സംരക്ഷണത്തില്‍ ലോക പ്രശംസ നേടിയ മാതൃകയാണ് ജപ്പാന്‍ നടപ്പാക്കിയിട്ടുള്ളത്. ഇതേ മാതൃക പരിശോധിക്കുമെന്നതാണ് കേരള മുഖ്യമന്ത്രി വ്യക്തമാക്കുന്നതും. എന്താണ് ജപ്പാന്‍ മാതൃക? അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഗൃഹപരിചര പിന്തുണ സംവിധാനം വരെ നീളുന്ന ബൃഹത്തായ സംവിധാനങ്ങളാണ് വയോജനങ്ങള്‍ക്കായി ജപ്പാന്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അവ വിശദമായി പരിശോധിക്കാം:

തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക';  വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം
കർണാടക ഹിജാബ് വിലക്കിൽ ആരെന്ത് നേടി? ആ പെൺകുട്ടികൾക്ക് ഇനിയെന്ത് ഭാവി?

1. അടിസ്ഥാന സൗകര്യങ്ങള്‍

പ്രായമായവര്‍ക്ക് സുഗമായി സഞ്ചാരം സാധ്യമാക്കുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് ഇതില്‍ പ്രധാനം. കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ റോഡുകള്‍, റാമ്പുകള്‍, ലിഫ്റ്റുകള്‍, ക്ലിനിക്കുകളിലേക്കും ഫാര്‍മസികളിലേക്കും എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാക്കല്‍, കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്പര്‍ശനത്തിലുടെ അറിയിനുള്ള സൗകര്യങ്ങള്‍, വീല്‍ചെയര്‍ സൗഹൃദ പൊതു ഇടങ്ങള്‍, താഴ്ന്ന ചവിട്ടുപടികളോടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഡിയോ, വിഷ്വല്‍ സഹായത്തോടെ വ്യക്തമായ അടയാളങ്ങള്‍ എന്നിവ ജപ്പാന്‍ നഗര- ഗ്രാമങ്ങളില്‍ വ്യാപകമാണ്.

2. കമ്യൂണിറ്റി അധിഷ്ഠിത വയോജന പരിചരണം

ആരോഗ്യ നിരീക്ഷണം, കൗണ്‍സിലിങ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, അടിയന്തര സഹായം, വീടുകളിലെ ഒറ്റപ്പെടലല്‍ ഒഴിവാക്കാന്‍ പകരം പ്രായമായ ആളുകള്‍ക്കായി കൂട്ടായ്മകള്‍ എന്നിവ സജീവമാക്കി വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ പരിചരണം ഉറപ്പാക്കല്‍.

3. യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ & ലോങ്-ടേം കെയര്‍ ഇന്‍ഷുറന്‍സ്

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ജപ്പാന്‍ ദേശീയ തലത്തില്‍ ദീര്‍ഘകാല പരിചരണ ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഹോം നഴ്സിങ്, പുനരധിവാസം, ഡേകെയര്‍ പിന്തുണ എന്നിവയാണ് ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ വാര്‍ധക്യകാല ചികിത്സയ്ക്കും കെയര്‍ ഹോം ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കുന്നുണ്ട്.

തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക';  വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന രൂപയുടെ പതനം

4. സാങ്കേതികവിദ്യയുടെ കാര്യക്ഷമായ ഉപയോഗം

എഐ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ആണ് ജപ്പാനിലെ മറ്റൊരു പ്രത്യേകത. വീഴുന്നതിനു മുന്‍പേ വീഴ്ചകള്‍ തിരിച്ചറിയുന്ന സെന്‍സറുകള്‍, മരുന്ന് കഴിക്കാന്‍ ഓര്‍മിപ്പിക്കുന്ന റോബോട്ടുകള്‍ എന്നിവ വിദേശത്തെ കെയര്‍ ഹോമുകളില്‍ സാധാരണമാണ്.

5. ആരോഗ്യകരമായ വാര്‍ദ്ധക്യം

മുതിര്‍ന്നവര്‍രുടെ ദിവസങ്ങള്‍ സജീവമാക്കുകയാണ് മറ്റൊരു രീതി. പാര്‍ട്ട് ടൈം ജോലികള്‍, സന്നദ്ധസേവനം, സാംസ്‌കാരിക ക്ലബ്ബുകള്‍, ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആശ്രിതത്വത്തേക്കാള്‍ ''ആരോഗ്യകരമായ വാര്‍ദ്ധക്യം'' വാഗ്ദാനം ചെയ്യുകയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

കേരളം ഈ മാതൃക എങ്ങനെ സ്വീകരിക്കും

മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ പൊതുഗതാഗതം മുതല്‍ കേരളം മാറ്റി ചിന്തിച്ചുതുടങ്ങണം. വാര്‍ഡ് തലത്തിലുള്ള വയോജന പരിചരണ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സ്മാര്‍ട്ട് ആരോഗ്യ നിരീക്ഷണം എന്നിവ ഇതില്‍ പ്രധാനമാണ്. 'പകല്‍വീടുകള്‍' കൂടുതല്‍ സജീവമാക്കുകയും വയോജന പെന്‍ഷന് അപ്പുറത്ത് ഇവര്‍ക്ക് സാമൂഹികമായി ഇടപഴകാനുള്ള വേദികളും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതും ഗുണകരമാകും.

തണലൊരുക്കിയവർക്ക് താങ്ങാവുന്ന 'സമുറായ് മാതൃക';  വയോജനക്ഷേമത്തിൽ ജപ്പാനിലേക്കു നോക്കുന്ന കേരളം
ഇറാന്‍ യുദ്ധം പാവപ്പെട്ടവരെ തകര്‍ക്കുന്നതെങ്ങനെ? എന്താണ് കെ-ആകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ

പ്രായമായവര്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ നടപ്പാതകളും പൊതു കെട്ടിടങ്ങളും സജ്ജമാക്കുക. വയോജനങ്ങള്‍ക്കായി ഡേ-കെയര്‍/കമ്മ്യൂണിറ്റി ആക്ടിവിറ്റി ഹബ്ബുകള്‍ താങ്ങാനാവുന്ന ഹോം-കെയര്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിവയും സജീവമാക്കണം.

ആശുപത്രികളില്‍ വാര്‍ധക്യകാല ചികിത്സാ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വയോജനങ്ങളുടെ പരിചരണത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ആതുരശുശ്രൂഷകരുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. ഇത്തരം സൗകര്യങ്ങള്‍ ആദ്യഘട്ടത്തില്‍ ഒരുക്കിയാകണം ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് കേരളം സഞ്ചരിക്കേണ്ടത്.

Summary

English Summary: “A society is judged by how it treats its senior citizens” — these were the words of Kerala Chief Minister V. D. Satheesan while announcing the decision to launch a separate department for elderly welfare in Kerala. He said that if Kerala wants to present itself to the world as a truly progressive and civilized society, it must adopt compassionate policies and inclusive welfare measures for senior citizens. The Chief Minister described the initiative as a major vision and a dream-like step forward, while also acknowledging that the state still has a long way to go in ensuring dignity, care, and security for the elderly population.

Madism Digital
madismdigital.com