ഇന്ത്യയില്‍ 1.9 ലക്ഷം കാന്‍സര്‍ കേസുകള്‍ക്ക് കാരണം അണുബാധകള്‍; ലാന്‍സെറ്റ് പഠനം

കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലാണ് അണുബാധ മൂലമുള്ള കാന്‍സര്‍ കേസുകളുടെ 77 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തിലെ ആകെ കേസുകളുടെ 42 ശതമാനവും (9,90,000 കേസുകള്‍) കിഴക്കന്‍ ഏഷ്യയിലാണ്.
ഇന്ത്യയില്‍ 1.9 ലക്ഷം കാന്‍സര്‍ കേസുകള്‍ക്ക് കാരണം അണുബാധകള്‍; ലാന്‍സെറ്റ് പഠനം
Published on: 

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏകദേശം 1,90,000 കാന്‍സര്‍ കേസുകള്‍ വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ 'ദി ലാന്‍സെറ്റ് ഓങ്കോളജി'യില്‍ പ്രസിദ്ധീകരിച്ച 2024-ലെ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ആഗോളതലത്തില്‍ ആ വര്‍ഷം രോഗനിര്‍ണയം നടത്തിയ ആകെ കാന്‍സര്‍ കേസുകളില്‍ 12 ശതമാനവും (ഏകദേശം 23 ലക്ഷം പുതിയ കേസുകള്‍) ഇത്തരം അണുബാധകളുമായി ബന്ധപ്പെട്ടവയാണ്.

ഇന്ത്യയില്‍ അണുബാധ മൂലമുണ്ടാകുന്ന കാന്‍സറുകളില്‍ ഭൂരിഭാഗവും അതായത് ഒരു ലക്ഷത്തില്‍ മുകളില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. ഗര്‍ഭാശയമുഖ കാന്‍സറിന് കാരണമാകുന്ന വൈറസാണിത്. എന്നാല്‍, എച്ച്പിവി വാക്‌സിനിലൂടെ ഈ അണുബാധയെ തടയാന്‍ സാധിക്കും. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അണുബാധകള്‍ പ്രധാനമായും കരള്‍ കാന്‍സറിനാണ് (ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ) കാരണമാകുന്നത്.

വയറിനെ ബാധിക്കുന്ന എച്ച്. പൈലോറി ബാക്ടീരിയ കാരണം 47,000 കാന്‍സര്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൂടാതെ എപ്സ്‌റ്റൈന്‍-ബാര്‍ വൈറസ് (22,000 കേസുകള്‍), ഹെപ്പറ്റൈറ്റിസ് ബി വൈറസ് (10,000 കേസുകള്‍), ഹെപ്പറ്റൈറ്റിസ് സി വൈറസ് (5,300 കേസുകള്‍) എന്നിവയും കാന്‍സറുകള്‍ക്ക് കാരണമാകുന്നു. ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്‍വേറ്ററിയുടെ കണക്കനുസരിച്ച്, രാജ്യത്തെ പ്രതിവര്‍ഷ കാന്‍സര്‍ ബാധയുടെ ഏകദേശം 12 ശതമാനത്തോളം വരുമിത്.

ഇന്ത്യയില്‍ 1.9 ലക്ഷം കാന്‍സര്‍ കേസുകള്‍ക്ക് കാരണം അണുബാധകള്‍; ലാന്‍സെറ്റ് പഠനം
ആറ് മാസമായി റേഷന്‍ വാങ്ങുന്നില്ലേ? നിഷ്‌ക്രിയ കാര്‍ഡുകള്‍ അസാധുവാകും; 'ഒഴിവാക്കലിനേക്കാള്‍ ഉള്‍പ്പെടുത്തലിനായിരിക്കണം മുന്‍ഗണന'

കാന്‍സര്‍ നിരക്ക് കുറയ്ക്കുന്നതില്‍ അണുബാധ നിയന്ത്രണത്തിനുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. കാര്യക്ഷമമെങ്കിലും വേണ്ടത്ര പ്രയോജനപ്പെടുത്താത്ത ചില പ്രതിരോധ മാര്‍ഗങ്ങളും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതില്‍ ഒന്ന് എച്ച്‌ഐവി, എച്ച് പൈലോറി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എച്ച്പിവി, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷനാണ്. എച്ച്പിവി വൈറസ് മൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ കാന്‍സര്‍, മലദ്വാര കാന്‍സര്‍ എന്നിവ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പ്രീ-കാന്‍സറസ് സ്‌ക്രീനിംഗ് എന്നീ ചികിത്സാ രീതിയും ഉപയോഗപ്പെടുത്താവുന്നതാണ്.

ഇന്ത്യയിലെ എച്ച്പിവി വാക്‌സിനേഷന്റെ സ്ഥിതി

ദേശീയ എച്ച്പിവി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച ഇന്ത്യ ഇതിനകം 80 ലക്ഷത്തിലധികം (8 ദശലക്ഷം) ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഈ വാക്‌സിന്‍ നിലവില്‍ രാജ്യത്തെ പതിവ് പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഗര്‍ഭാശയമുഖ കാന്‍സര്‍ കേസുകളില്‍ 80 ശതമാനത്തിലധികത്തിനും കാരണമാകുന്ന 16, 18 എന്നീ എച്ച്പിവി ടൈപ്പുകള്‍ക്കും കൂടാതെ 6, 11 എന്നീ ടൈപ്പുകള്‍ക്കുമെതിരെ സംരക്ഷണം നല്‍കുന്ന 'ഗാര്‍ഡാസില്‍-4' എന്ന വാക്‌സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. എച്ച്പിവി, ഹെപ്പറ്റൈറ്റിസ് ബി അണുബാധകള്‍ വാക്‌സിനേഷനിലൂടെ പൂര്‍ണ്ണമായും തടയാന്‍ കഴിയുന്നതാണെന്ന് പീപ്പിള്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍-ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഡോ. ഐ.എസ് ഗിലാദ പറയുന്നു. 'ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാണെങ്കിലും പലപ്പോഴും വിതരണത്തില്‍ ക്ഷാമം നേരിടാറുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനം വെളിപ്പെടുത്തുന്നത്

ഫ്രാന്‍സിലെ ലിയോണിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ കാന്‍സര്‍ സര്‍വൈലന്‍സ് ബ്രാഞ്ചിലെ ഡോ. ഹാരിയറ്റ് റംഗേയും മറ്റ് ഗവേഷകരും ചേര്‍ന്നാണ് 2024-ലെ പുതിയ കാന്‍സര്‍ കേസുകളുടെ വിവരങ്ങളും അണുബാധകള്‍ മൂലമുണ്ടാകുന്ന കാന്‍സറുകളുടെ തോതും വിശകലനം ചെയ്തത്. പഠനവിധേയമാക്കിയ 12 രോഗാണുക്കളില്‍ അഞ്ചെണ്ണമാണ് കാന്‍സറുകളില്‍ ഭൂരിഭാഗത്തിനും കാരണമായത്. 2024-ല്‍ എച്ച്. പൈലോറി 7,60,000 കേസുകളുമായി (ആകെ കാന്‍സറുകളുടെ 4%) ബന്ധപ്പെട്ടിരിക്കുന്നു. എച്ച്പിവി 7,50,000 കേസുകള്‍ക്കും (4%), ഹെപ്പറ്റൈറ്റിസ് ബി വൈറസ് 3,60,000 കേസുകള്‍ക്കും (2%), എപ്സ്‌റ്റൈന്‍-ബാര്‍ വൈറസ് 2,60,000 കേസുകള്‍ക്കും (1%), ഹെപ്പറ്റൈറ്റിസ് സി വൈറസ് 1,60,000 കേസുകള്‍ക്കും (1%ല്‍ താഴെ) കാരണമായി.

ഇന്ത്യയില്‍ 1.9 ലക്ഷം കാന്‍സര്‍ കേസുകള്‍ക്ക് കാരണം അണുബാധകള്‍; ലാന്‍സെറ്റ് പഠനം
'ഗ്യാനേഷ് കുമാര്‍ കളിപ്പാവ', ഇലക്ഷന്‍ കമ്മിഷന് മുന്നില്‍ 5 ആവശ്യങ്ങളുമായി കോണ്‍ഗ്രസ്

കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലാണ് അണുബാധ മൂലമുള്ള കാന്‍സര്‍ കേസുകളുടെ 77 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തിലെ ആകെ കേസുകളുടെ 42 ശതമാനവും (9,90,000 കേസുകള്‍) കിഴക്കന്‍ ഏഷ്യയിലാണ് രേഖപ്പെടുത്തിയത്. എച്ച്. പൈലോറിയും ഹെപ്പറ്റൈറ്റിസ് ബിയുമാണ് ഇതിന് പ്രധാന കാരണം. സബ്-സഹാറന്‍ ആഫ്രിക്കയിലാണ് ഏറ്റവും ഉയര്‍ന്ന അനുപാതം രേഖപ്പെടുത്തിയത്. അവിടെയുള്ള കാന്‍സറുകളുടെ നാലിലൊന്നും അണുബാധ മൂലം ഉണ്ടാകുന്നതാണ്. പ്രധാനമായും എച്ച്പിവി മൂലമുണ്ടാകുന്ന കാന്‍സറുകളാണ്.

വാര്‍ദ്ധക്യ ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ടു മാത്രം ലോകമെമ്പാടുമുള്ള കാന്‍സര്‍ കേസുകളുടെ എണ്ണം 2024-ലെ രണ്ടു കോടിയില്‍ നിന്ന് 2050 ആകുമ്പോഴേക്കും 3.5 കോടിയായി ഉയരുമെന്നാണ് പഠനം പറയുന്നത്. തടയാന്‍ സാധിക്കുന്ന കാന്‍സറുകളുടെ പ്രധാന കാരണങ്ങളിലൊന്ന് അണുബാധകളാണ്. ലോകമെമ്പാടുമുള്ള 141 രാജ്യങ്ങളില്‍ സ്ത്രീകളിലും 58 രാജ്യങ്ങളില്‍ പുരുഷന്മാരിലും കാന്‍സറിലേക്ക് നയിക്കുന്ന മാറ്റിനിര്‍ത്താന്‍ കഴിയുന്ന പ്രധാന അപകടഘടകമായി കണക്കാക്കുന്നത് ഇത്തരം അണുബാധകളെയാണ്.

Summary

A 2024 study published in The Lancet Oncology estimates that around 190,000 cancer cases in India are linked to infections caused by viruses and bacteria. Globally, infection-related cancers accounted for about 2.3 million new cancer cases, or 12% of all cases, in 2024. In India, HPV is the leading infection associated with cancer, accounting for more than 100,000 cases, particularly cervical cancer. Helicobacter pylori was linked to around 47,000 cases, while Epstein-Barr virus, hepatitis B and hepatitis C were associated with approximately 22,000, 10,000 and 5,300 cases respectively.

Madism Digital
madismdigital.com