വയറിളക്ക ബാക്ടീരിയയുടെ വ്യാപനത്തിന് കാരണം കോഴി ഫാമുകള്‍; ആശങ്കയായി പുതിയ പഠനം

1979 നും 2024 നും ഇടയില്‍ 30 രാജ്യങ്ങളിലെ കോഴികളില്‍ നിന്നും കാട്ടുപക്ഷികളില്‍ നിന്നും ശേഖരിച്ച ഏകദേശം 2,800 ബാക്ടീരിയല്‍ ജീനോമുകള്‍ വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയത്.
വയറിളക്ക ബാക്ടീരിയയുടെ 
വ്യാപനത്തിന് കാരണം
കോഴി ഫാമുകള്‍; ആശങ്കയായി
പുതിയ പഠനം
Published on

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖങ്ങളില്‍ ഒന്നാണ് ബാക്ടീരിയ കാരണമായ വയറിളക്കം. ക്യാമ്പിലോബാക്റ്റര്‍ ബാക്ടീരിയാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ബാക്ടീരിയ വ്യാപനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കോഴി ഫാമുകളാണെന്നാണ് പുതിയ പഠനം. 1979 നും 2024 നും ഇടയില്‍ 30 രാജ്യങ്ങളിലെ കോഴികളില്‍ നിന്നും കാട്ടുപക്ഷികളില്‍ നിന്നും ശേഖരിച്ച ഏകദേശം 2,800 ബാക്ടീരിയല്‍ ജീനോമുകള്‍ വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയത്.

വ്യാവസായിക തലത്തിലുള്ള കോഴി വളര്‍ത്തല്‍ രോഗവ്യാപനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുന്നു എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങള്‍ക്ക് പിന്നില്‍. കോഴി ഫാമുകള്‍ കൂടുതല്‍ ശക്തമാകുന്നതോടെ കാട്ടുപക്ഷികള്‍ക്കും കോഴികള്‍ക്കും ഇടയിലുള്ള ക്യാമ്പിലോബാക്റ്റര്‍ ബാക്ടീരിയ കൈമാറ്റത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കി എന്നാണ് പഠനം കണ്ടെത്തുന്നത്.

ഫാമുകള്‍ ബാക്ടീരിയകളുടെ ജനിതക മാറ്റത്തിനും പടര്‍ച്ചയ്ക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം രോഗ ബാധ കൂടുതല്‍ ഗുരുതരമാക്കുന്നു. വൈറസിന്റെ ജനിതക മാറ്റം രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിലും വെല്ലുവിളി ഉണ്ടാക്കുന്നു എന്നാണ് പഠനം പറയുന്നത്.

ഈ രോഗബാധയുടെത്തിന്റെ വ്യാപനം വ്യാവസായിക കോഴി വളര്‍ത്തല്‍ ത്വരിതപ്പെടുത്തുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കോഴികളുടെ ആവശ്യകത വര്‍ധിച്ചതോടെ ഇതിനായി വ്യത്യസ്ത ഇനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. ഇത് ബാക്ടീരികയുടെ പരിണാമത്തിന്റെ തോത് വര്‍ധിപ്പിച്ചു. വിവിധ ഇനങ്ങള്‍ തമ്മില്‍ കൂടിക്കലരുന്നതോടെ ബാക്ടീരിയയുടെ സ്വഭാവം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു എന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സാം ഷെപ്പേര്‍ഡ് പറയുന്നു.

വയറിളക്ക ബാക്ടീരിയയുടെ 
വ്യാപനത്തിന് കാരണം
കോഴി ഫാമുകള്‍; ആശങ്കയായി
പുതിയ പഠനം
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കാറുണ്ടോ? സൈക്ലോസ്പോറ അണുബാധയെ കരുതിയിരിക്കുക

ലോകമെമ്പാടും വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ ബാക്ടീരിയയാണ് ക്യാമ്പിലോബാക്റ്റര്‍. യുകെയിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ആ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗ ബാധയില്‍ മൂന്നിരട്ടിയിലധികം വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏകദേശം 60-80% ക്യാമ്പിലോബാക്റ്റര്‍ അണുബാധകള്‍ അസംസ്‌കൃത കോഴിയില്‍ നിന്നാണ് പിടിക്കുന്നത്.

ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കം ബാധിച്ചവരില്‍ മിക്ക ആളുകളും ചികിത്സയില്ലാതെ സുഖം പ്രാപിക്കും, പക്ഷേ ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണ്. ജനിതക മാറ്റം സംഭവിച്ച ബാക്ടീരിയകള്‍ മരുന്നുകളെ ചെറുക്കുമ്പോള്‍ ചികിത്സയും വെല്ലുവിളിയാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

വയറിളക്ക ബാക്ടീരിയയുടെ 
വ്യാപനത്തിന് കാരണം
കോഴി ഫാമുകള്‍; ആശങ്കയായി
പുതിയ പഠനം
കേരളത്തിലെ ആശുപത്രികള്‍ ആരുടെ കൈകളില്‍? സ്വകാര്യ ഇക്വിറ്റി നിക്ഷപങ്ങളും ആരോഗ്യ രംഗത്തെ ആശങ്കകളും

ചുരുക്കത്തില്‍, ലോകമെമ്പാടുമുള്ള കോഴി വളര്‍ത്തലിന്റെ അതിവേഗ വ്യാപനം ഭൂമിയിലെ പക്ഷികളുടെ ജൈവഭാരത്തിന്റെ (ബയോമാസ്) ഭൂരിഭാഗവും കോഴികള്‍ കൈവശപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചിട്ടുണ്ട്. തീവ്ര പ്രജനനരീതികളും അതിവേഗ വളര്‍ച്ചയ്ക്കായി രൂപകല്‍പ്പന ചെയ്ത ഇനങ്ങളും ഉല്‍പാദനം വര്‍ധിപ്പിച്ചെങ്കിലും, കാട്ടുപക്ഷികളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തിനും വൈറസുകളുടെ പരിണാമത്തിനും അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രീ-ഡൊമസ്റ്റിക്കേഷന്‍ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരത്തിലുള്ള ക്രോസ്-ഇന്‍ഫെക്ഷനും ഇനങ്ങള്‍ക്കിടയിലെ വൈറസ് പരിവര്‍ത്തനവും ഏകദേശം 100 മടങ്ങ് വര്‍ധിച്ചെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. മനുഷ്യാരോഗ്യത്തിനും വന്യജീവി സംരക്ഷണത്തിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യം, കോഴിവളര്‍ത്തലിലും ജൈവസുരക്ഷാ നടപടികളിലും കൂടുതല്‍ ജാഗ്രതയും ശാസ്ത്രീയ സമീപനവും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.

Summary

A new scientific study has found that industrial chicken farming is accelerating the spread of Campylobacter, the world's most common bacterial cause of diarrhoea. Researchers say the intensification of poultry farming has led to a sharp increase in the exchange of bacterial strains between wild birds and chickens, creating ideal conditions for the bacteria to evolve and spread. The study also found a rise in antimicrobial resistance among circulating strains, raising concerns that severe infections in humans could become increasingly difficult to treat.

Madism Digital
madismdigital.com