'ലഹരിമരുന്നിൽ നിന്ന് ജീവൻ രക്ഷാ മരുന്നിലേക്ക്'; എംഡിഎംഎ ഉപയോഗിച്ചുള്ള മാനസികരോഗ ചികിത്സയ്ക്ക് ന്യൂസിലാൻഡ്

കടുത്ത പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അനുഭവിക്കുന്നവരെ ചികിത്സിക്കുന്നതിനായാണ് എംഡിഎംഎ തെറാപ്പി ഉപയോഗിക്കാൻ അനുമതി നൽകിയത്.
'ലഹരിമരുന്നിൽ നിന്ന് ജീവൻ രക്ഷാ മരുന്നിലേക്ക്'; എംഡിഎംഎ ഉപയോഗിച്ചുള്ള മാനസികരോഗ ചികിത്സയ്ക്ക് ന്യൂസിലാൻഡ്
Published on

ന്യൂസിലൻഡിൽ എംഡിഎംഎ തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അനുഭവിക്കുന്നവരെ ചികിത്സിക്കുന്നതിനായാണ് എംഡിഎംഎ തെറാപ്പി ഉപയോഗിക്കാൻ ഔദ്യോഗികമായി അനുമതി നൽകിയത്. രാജ്യത്തെ രണ്ട് സൈക്യാട്രിസ്റ്റുകൾക്കാണ് രോഗികൾക്ക് ഈ മരുന്ന് നൽകാൻ നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. ന്യൂസിലാൻഡിലെ മരുന്ന് നിയന്ത്രണ ഏജൻസിയായ മെഡ്‌സേഫ് ആണ് ഇതിന് അംഗീകാരം നൽകിയത്.

2023ൽ ഓസ്ട്രേലിയ സമാനമായ അനുമതി നൽകിയിരുന്നു. ഇതിനുശേഷം ലോകത്ത് പിടിഎസ്‌ഡി ചികിത്സയ്ക്കായി എംഡിഎംഎ ഉപയോ​ഗിക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ് മാറി.

സാധാരണയായി ആളുകൾക്ക് ഒരു ലഹരിമരുന്നായി ഉപയോ​ഗിക്കുന്ന ഒന്നാണ് എംഡിഎംഎ. എന്നാൽ, കൃത്യമായ അളവിലും ഡോക്ടർമാരുടെ മേൽനോട്ടത്തിലും നൽകിയാൽ ഇത് വലിയ മാനസിക അഘാതങ്ങൾ മാറ്റാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. പി‌ടി‌എസ്‌ഡി എന്നത് മനുഷ്യരുടെ ജീവിതം തകർക്കുന്ന ഒന്നാണെന്നും അത് ചികിത്സിച്ചു ഭേദമാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി ഡേവിഡ് സീമോർ പറഞ്ഞു. എന്നാൽ സൈക്കഡെലിക് അസിസ്റ്റഡ് തെറാപ്പി വഴി എംഡിഎംഎ ഉപയോഗിക്കുന്നത് ഇത്തരം രോഗികൾക്ക് വലിയ ആശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയതും നൂതനവുമായ ചികിത്സാ രീതികൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

പ്രിയപ്പെട്ടവരുടെ മരണം, ലൈം​ഗിക അതിക്രമം, അല്ലെങ്കിൽ യുദ്ധം പോലുള്ള വലിയ മാനസിക ആഘാതങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ നേരിടേണ്ടി വരുമ്പോഴാണ് പലർക്കും പിടിഎസ്ഡി എന്ന അവസ്ഥ ഉണ്ടാകുന്നത്. നിലവിൽ അമേരിക്കയിൽ ഇതിനുള്ള ചികിത്സയ്ക്ക് ചില പരിമിതികളുണ്ട്. അവിടെ പ്രധാനമായും രണ്ട് ആന്റി ഡിപ്രസന്റുകളാണ് ഉപയോ​ഗിക്കുന്നത്. അത് ഫലം ചെയ്യാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കും, മാത്രമല്ല എല്ലാവരിലും ഇത് ഒരുപോലെ ഫലപ്രദമാകണമെന്നുമില്ല.

'ലഹരിമരുന്നിൽ നിന്ന് ജീവൻ രക്ഷാ മരുന്നിലേക്ക്'; എംഡിഎംഎ ഉപയോഗിച്ചുള്ള മാനസികരോഗ ചികിത്സയ്ക്ക് ന്യൂസിലാൻഡ്
മറവിരോഗത്തെ തടയാന്‍ കൊളസ്‌ട്രോള്‍ മരുന്ന്; ഹൃദയാരോഗ്യവും മസ്തിഷ്‌കാരോഗ്യവും കൈകോര്‍ക്കുന്ന പുതിയ പഠനം

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന നോവ സംഗീത പരിപാടിക്കിടെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ നേരിട്ട വലിയ മാനസിക ആഘാതം കുറയ്ക്കാൻ അവർ നേരത്തെ ഉപയോഗിച്ചിരുന്ന എംഡിഎംഎ സഹായിച്ചതായി ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, എംഡിഎംഎ സഹായത്തോടെയുള്ള തെറാപ്പി സൈക്കോതെറാപ്പിയുമായി സംയോജിപ്പിച്ചായിരിക്കും നൽകുകയെന്ന് വെല്ലിംഗ്ടണിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രോഗികൾക്ക് വീടുകളിലേക്ക് കൊണ്ടുപോകാൻ ഈ മരുന്ന് നൽകില്ലെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. അംഗീകൃത മനോരോഗ വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ, നിയന്ത്രിതമായ ക്ലിനിക്കൽ അന്തരീക്ഷത്തിൽ മാത്രമായിരിക്കും ചികിത്സ നൽകുകയെന്നും ഇത് സമഗ്രമായ ചികിത്സാ പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മരുന്ന് ഉപയോഗിക്കുന്ന രോഗികൾക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.

Summary

New Zealand has authorized two psychiatrists to prescribe pharmaceutical-grade MDMA under controlled conditions for patients with severe post-traumatic stress disorder (PTSD). The decision makes New Zealand the second country after Australia to allow MDMA-assisted therapy for PTSD. The treatment will combine MDMA with psychotherapy and will only be administered to patients aged 18 or above under the supervision of an approved psychiatrist in a controlled clinical setting. The move comes amid ongoing debate over the drug’s safety and effectiveness, particularly after the US FDA rejected its therapeutic use in 2024.

Madism Digital
madismdigital.com