പനീർ ടേസ്റ്റിയുമാണ്, ഹെല്‍ത്തിയുമാണ്; പക്ഷേ ചിലർക്ക് 'പണികിട്ടും'

പനീറിന് ഗുണങ്ങൾ ഏറെ, എന്നാൽ ഉപയോഗത്തിൽ നിയന്ത്രണം നിർബന്ധം
പനീർ ടേസ്റ്റിയുമാണ്, ഹെല്‍ത്തിയുമാണ്; പക്ഷേ ചിലർക്ക് 'പണികിട്ടും'
Published on

ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിൽ പ്രധാന സ്ഥാനണ് പാലുല്പന്നമായ പനീറിന്. പ്രോട്ടീനും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ ശക്തി വർധിപ്പിക്കാനും അസ്ഥികളുടെയും പേശികളുടെയും ആരോഗ്യസംരക്ഷണത്തിനും പനീർ സഹായകരമാണ്. സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭ്യമാക്കുന്ന മികച്ച ഭക്ഷണമായും പനീർ പരിഗണിക്കപ്പെടുന്നു.

പ്രോട്ടീനിന് പുറമെ, നിരവധി വിറ്റാമിനുകളും പനീറിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചയ്ക്കും പേശികളുടെ വികാസത്തിനും അസ്ഥികളുടെ ബലത്തിനും ഇത് ഗുണകരമാണ്. മിതമായ അളവിൽ പനീർ കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകുകയും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കുകയും ചെയ്യുന്നു. വളരുന്ന കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനാൽ പനീർ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

പനീർ ടേസ്റ്റിയുമാണ്, ഹെല്‍ത്തിയുമാണ്; പക്ഷേ ചിലർക്ക് 'പണികിട്ടും'
'പനി രോഗമല്ല, രോഗലക്ഷണം മാത്രമാണ്'; സ്വയം ചികിത്സിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് പുതിയ പഠനം

എന്നാൽ പനീർ എല്ലാവർക്കും പൂർണ്ണമായും സുരക്ഷിതമല്ല. ഉയർന്ന കൊഴുപ്പുള്ള പനീർ അധികമായി കഴിക്കുന്നത് ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. പാലിനോ പാലുത്പന്നങ്ങളോടോ അലർജി ഉള്ളവർ പനീർ ഒഴിവാക്കേണ്ടതാണ്. ഇത്തരം അലർജിയുള്ളവരില്‍ പനീർ ഗുരുതരമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാം.

ഉയർന്ന കൊളസ്ട്രോൾ, ഗ്യാസ്, അസിഡിറ്റി, ദഹന പ്രശ്നങ്ങൾ എന്നിവ ഉള്ളവർ പനീർ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്. പനീർ ദഹിക്കാൻ പ്രയാസമുള്ളതിനാൽ ചിലർക്കു വയറിന് അസ്വസ്ഥത ഉണ്ടാകാം. പനീർ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.

പനീർ എപ്പോഴും മിതമായി കഴിക്കണം. ദിവസവും 50 മുതൽ 100 ഗ്രാം വരെ പനീർ കഴിക്കുന്നത് തന്നെ ധാരാണളമാണ്. പുതിയതും ഗുണമേന്മയുള്ളതുമായ പനീർ മാത്രം ഉപയോഗിക്കണം. രാത്രി സമയത്ത് പനീർ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ ദഹന ചക്രത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും അസിഡിറ്റിയുണ്ടാക്കുകയും ചെയ്യും.

English Summary: Paneer is a rich source of protein and calcium, beneficial for health when consumed in moderation, but excess intake may cause health issues.

Related Stories

No stories found.
Madism Digital
madismdigital.com