

''ഞാന്‍ വര്‍ഷങ്ങളായി പുകവലിക്കുന്ന ഒരാളാണ്. എനിക്ക് ആരോഗ്യപരമായി ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല,'' എന്ന് അഭിമാനത്തോടെ പറയുന്ന കുറേ പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം വാദങ്ങളെ തിരുത്തുകയാണ് വിദഗ്ധ ഡോക്ടര്‍മാര്‍. സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരത്തില്‍ ചെറിയ കേടുപാടുകള്‍ ഉണ്ടാവുന്നുണ്ടെന്നും എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ടാണ് ആളുകള്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് ഡോ.ഹാരിഷ് ഭാട്ടിയ പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്ന ഒരു വ്യക്തിയുടെ ശരീരം പെട്ടെന്ന് പ്രതികരിക്കില്ല. നിലവില്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വിശ്വസിക്കുന്ന പലര്‍ക്കും ഭാവിയിലായിരിക്കാം പുകവലിയുടെ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത്.
ദീര്‍ഘകാലം പുകവലിച്ചിട്ടും ആളുകള്‍ക്ക് രോഗം പിടിപെടാത്തതിനും കാരണമുണ്ട്. മനുഷ്യന്റെ ശ്വാസകോശം ഒരുപാട് ജോലി ചെയ്യുന്ന ഒരു അവയവമാണ്. വായുവിനെ ശുദ്ധീകരിക്കുകയും അനാവശ്യഘടകങ്ങളെ നീക്കം ചെയ്യുകയും ചെറിയ പരുക്കുകളെ ശരിയാക്കുകയും ചെയ്യുന്നു.
പക്ഷേ, സ്ഥിരം പുകവലിക്കുന്നവരില്‍ ടോക്‌സിന്റെ അളവ് ദിനംപ്രതി വര്‍ധിക്കുന്നു. പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം ശ്വാസകോശം ഇതുമായി പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിന്റെ ഈ പെരുമാറ്റം പുകവലിക്കുന്നവര്‍ക്ക് ചെറിയ കാലഘട്ടത്തിലേക്ക് ഉപകാരപ്രദമാണെങ്കിലും കാലക്രമേണ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നു.
പുകവലിക്കുന്ന സമയത്ത് ആളുകള്‍ ആരോഗ്യവാരാണെന്ന് വിചാരിക്കുന്ന സമയത്ത് ശരീരം യഥാര്‍ഥത്തില്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. ശ്വാസം, സ്റ്റാമിന എന്നിവയുടെ ഗുണനിലവാരം കുറഞ്ഞുവരുന്നു. ശ്വാസനാളങ്ങള്‍ ഇടുങ്ങിവരുക, ശ്വാസകോശത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുക, രക്തക്കുഴലുകള്‍ കട്ടിയാവുക, ഓക്‌സിജന്‍ കൈമാറ്റത്തിന്റെ കാര്യക്ഷമത കുറയുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളാണ് ഈ സമയത്ത് ശരീരത്തില്‍ നടക്കുന്നത്.
ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ശ്വാസകോശ കാന്‍സര്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് തുടങ്ങിയ മാരക രോഗങ്ങളാണ് ഭാവിയില്‍ ഇത്തരം ആളുകളെ തേടിയെത്തുന്നത്. ശരീരത്തില്‍ കാലക്രമേണ വളര്‍ന്നുവരുന്ന ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷമാവുന്നത് കാലങ്ങള്‍ക്കുശേഷമായിരിക്കാം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട തടയെപ്പെടാവുന്ന മരണങ്ങളുടെ പട്ടികയില്‍ പുകവലി മരണങ്ങളാണ് ഒന്നാം സ്ഥാനത്ത്.
English Summary: Doctors warn that smoking causes gradual, hidden damage to the lungs and body, even if no immediate symptoms appear, increasing the long-term risk of serious diseases like cancer and heart conditions.